ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന 'ഗെറ്റ് സെറ്റ് ബേബി' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം തൊടുപുഴയിൽ പൂർത്തിയായി. സ്‌കന്ദാ സിനിമാസ് കിംഗ്സ്മെൻ പ്രൊഡക്ഷൻസ് സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ചെമ്പൻ വിനോദ്, ശ്യാം മോഹൻ, ജോണി ആൻ്റണി, മീര വാസുദേവ്, ഭഗത് മാനുവൽ, സുരഭി ലക്ഷ്‌മി, മുത്തുമണി, വർഷ രമേഷ്, ജുവൽ മേരി, അഭിരാം, ഗംഗ മീര തുടങ്ങി പ്രമുഖ താരനിരകളും അണിനിരക്കുന്നു.
സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ്ജ് എന്നിവർ നിർമ്മാണ പങ്കാളികളാവുന്ന ആദ്യ സംരഭം കൂടിയാണ് ഈ ചിത്രം. ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്‌ടർ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന സാമൂഹികപ്രസക്തിയുള്ള ഒരു ഫാമിലി എൻ്റർടെയിനർ ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'.
'ഗെറ്റ് സെറ്റ് ബേബി'യുടെ ചിത്രീകരണം പൂർത്തിയായി മാസ് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തന്നെ മറ്റു ചിത്രങ്ങളിലൂടെയും കുടുംബപ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനം നേടിയ മലയാളത്തിൻ്റെ പ്രിയപ്പെട്ട താരം ഉണ്ണിമുകുന്ദൻ തികച്ചും വ്യത്യസ്‌തമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന ശക്തമായ നായികാ കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. കൊച്ചിയിലും തൊടുപുഴയിലുമായി 45 ദിവസങ്ങളിലായിട്ടാണ് 'ഗെറ്റ് സെറ്റ് ബേബി' യുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
വൈ വി രാജേഷ്, അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണം എഴുതുന്നു. എഡിറ്റിംഗ് മഹേഷ് നാരായണൻ, സംഗീതം: സാം സിഎസ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം: സമീറാ സനീഷ്, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: എബി ബെന്നി, രോഹിത് കിഷോർ, പ്രൊമോഷൻ കൺസൾട്ടന്‍റ്: വിപിൻ കുമാർ, പി ആർ ഒ: എ എസ് ദിനേശ്.