കേരളം

kerala

ETV Bharat / entertainment

ചോര, പ്രതികാരം, ഇതു വേറെ ലെവല്‍ വയലന്‍സ്; ഉണ്ണിമുകുന്ദന്‍ ചിത്രം 'മാർക്കോ' പുതിയ പോസ്റ്റർ - MARCO MOVIE NEW POSTER - MARCO MOVIE NEW POSTER

ഉണ്ണി മുകുന്ദൻ-ഹനീഫ് അദേനി കോമ്പോയില്‍ എത്തുന്ന 'മാർക്കോ' യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

UNNI MUKUNDAN NEW MOVIE  MARCO MOVIE  HANEEF ADENI MARCO NEW POSTER  മാർക്കോ പുതിയ പോസ്റ്റർ പുറത്ത്‌
MARCO MOVIE NEW POSTER (ETV Bharat)

By ETV Bharat Kerala Team

Published : Jun 16, 2024, 1:38 PM IST

യുവനായകന്മാരിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദൻ സിനിമകൾക്ക് ഇപ്പോൾ പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. പ്രേക്ഷകർ ഒരു പോലെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദൻ - ഹനീഫ് അദേനി കോമ്പോയുടെ പുതിയ ചിത്രമായ 'മാർക്കോ' യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ക്യൂബ്‌സ്‌ എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് ഫുൾ പാക്കഡ്‌ ആക്ഷൻ സിനിമയായ 'മാർക്കോ' നിർമ്മിക്കുന്നത്.

6 ഭാഷകളിൽ ആണ് പോസ്റ്റർ പുറത്തിറക്കിയിട്ടുള്ളത്. പ്രഖ്യാപന സമയം മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രത്തിന്‍റെ ഇത് വരെ ഇറങ്ങിയ എല്ലാവിധത്തിലുമുള്ള പോസ്റ്ററുകൾ പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയായിരുന്നു. പുതിയ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.

നിവിൻ പോളിയും ഹനീഫ് അദേനിയും ഒന്നിച്ച മിഖായേൽ എന്ന ചിത്രത്തിലെ ഉണ്ണിയുടെ വില്ലൻ കഥാപാത്രമായ മാർക്കോയുടെ സ്‌പിന്ന് ഓഫ് ആണ് പുതിയ ചിത്രം. മലയാളത്തിലെ ആദ്യത്തെ വില്ലന്‍റെ സ്‌പിൻ ഓഫ്‌ ചിത്രം എന്ന ക്രെഡിറ്റും മാർക്കോയ്ക്ക് സ്വന്തം. മാളികപ്പുറം, തമിഴ് ചിത്രം ഗരുഡൻ തുടങ്ങിയ വമ്പൻ ഹിറ്റ് ചിത്രങ്ങളുടെ ആവർത്തിച്ചുള്ള വിജയങ്ങൾക്കും 100 കോടി ക്ലബ്ബിന്‍റെ തിളക്കത്തിനും തൊട്ടു പിന്നാലെ ഉണ്ണി മുകുന്ദൻ 'മാർക്കോ'യുമായി എത്തുമ്പോൾ ആവേശം കൂടുകയാണ്.

ഒരു മികച്ച തിയേറ്റർ എക്‌സ്‌പീരിയൻസ് ഡിമാൻഡ് ചെയ്യുന്ന സിനിമ എന്നതിന് പുറമെ, അഞ്ചിലധികം വമ്പൻ ആക്ഷൻ സീക്വെൻസുകൾ നിറഞ്ഞ സീറ്റ് എഡ്‌ജ്‌ ആക്ഷൻ ത്രില്ലർ ആണെന്നാണ് സിനിമ മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഈ അടുത്ത കാലത്ത് വൻ ഹിറ്റായ ഹിന്ദി ചിത്രം അനിമൽ പോലെ ഒരു ചിത്രമാകും മാർക്കോ. ഇതുപോലെ മാസ്‌ വയലൻസ് നിറഞ്ഞ ഒരു ചിത്രം മലയാളത്തിലും ആദ്യമായിട്ടാണ്.

കലൈകിംഗ് സൺ ഉൾപ്പടെ ബോളിവുഡിലേയും കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്‌സ്‌ ആണ് ഇതിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. മാർക്കോയുമായി ബന്ധപ്പെട്ട് അധികം വാർത്തകൾ ഒന്നും അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ലെങ്കിലും ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മാർക്കോ ഒരു പാൻ ഇന്ത്യൻ ലെവൽ സിനിമയെന്നാണ്. പ്രത്യേകതകൾ ഇനിയും കഴിഞ്ഞിട്ടില്ല. ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ ഹിറ്റായ 'കെജിഎഫ്' ചിത്രത്തിന്‍റെ സംഗീത സംവിധായകനായ രവി ബസ്രൂർ ആണ് മാർക്കോയിൽ സംഗീതം ഒരുക്കുന്നത്.

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഒരു മാസ്‌ ആക്ഷൻ എന്‍റർടൈനർ ആയി എത്തുന്ന മാർക്കോയിൽ നായികയും മറ്റ് പ്രധാന കഥാപാത്രങ്ങളും ബോളിവുഡിൽ നിന്നുള്ളവരാണ്. സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, ടർബോ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയ പ്രമുഖ താരങ്ങളും, ഏതാനും പുതുമുഖങ്ങളും, ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ: ധന്യാ ബാലകൃഷ്‌ണൻ,
പ്രൊഡക്ഷൻ ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്: ബിനു മണമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ
ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്‍റർടൈൻമെന്‍റ്‌.

ALSO READ:ആരാധകരെ ഞെട്ടിക്കാന്‍ ബ്രഹ്മാണ്ഡ ചിത്രം: വിഷ്‌ണു മഞ്ചുവിന്‍റെ 'കണ്ണപ്പ' ടീസര്‍ പുറത്ത്

ABOUT THE AUTHOR

...view details