ഒരൊറ്റ സിനിമ കൊണ്ട് പാന്‍ ഇന്ത്യന്‍ സ്‌റ്റാറായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. തിയേറ്ററില്‍ ഇപ്പോഴും വിജയക്കുതിപ്പ് തുടരുന്ന ചിത്രം 'മാര്‍ക്കോ' ആഗോളതലത്തില്‍ തന്നെ തരംഗം സൃഷ്‌ടിച്ച് മുന്നോട്ട് കുതിക്കുകയാണ്. ഭാഷഭേദമന്യേ ഏറ്റെടുത്ത ഈ ചിത്രം യുവാക്കള്‍ക്കിടയില്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ആയി മാറി.
മാര്‍ക്കോയുടെ രണ്ടാം ഭാഗത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി അണിയറ പ്രവര്‍ത്തകര്‍ സ്ഥീരികരിച്ചിരുന്നില്ല. എന്നാല്‍ ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദന്‍ തന്നെ സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ഉണ്ണിമുകുന്ദന്‍ തുറന്നു പറഞ്ഞത്.
സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകും, അതേസമയം താരനിരയെ കുറിച്ച് നടന്‍ വെളിപ്പെടുത്തിയിട്ടില്ല. ഹൈപ്പിന് മുകളില്‍ പോകുന്ന ഗംഭീര രണ്ടാം ഭാഗം ഒരുക്കാനാണ് തീരുമാനമെന്നും ഉണ്ണി പറഞ്ഞു. അതേസമയം തനിക്കും മാര്‍ക്കോയുടെ സംവിധായകന്‍ ഹനീഫ് അദേനിക്കും നിര്‍മാതാവ് മുഹമ്മദ് ഷെരീഫിനും സിനിമകള്‍ ചെയ്യാനുണ്ടെന്നും താരം പറഞ്ഞു.
മാര്‍ക്കോയുടെ രണ്ടാം ഭാഗത്തിനായി കൈകോര്‍ക്കാന്‍ ശ്രീ ഗോകുലം മൂവിസും എത്തുന്നുവെന്ന വാര്‍ത്തകള്‍ ഇതിനോടകം പ്രചരിച്ചിരുന്നു. മലയാളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ബഡ്‌ജറ്റില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും 'മാര്‍ക്കോ' എന്ന സൂചന നല്‍കികൊണ്ട് ശ്രീഗോകുലം മൂവിസ് വിക്രമിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചിരുന്നു. ഇതോടെ രണ്ടാം ഭാഗത്തില്‍ വിക്രം എത്തുമോയെന്നാണ് ആരാധകരുടെ സംശയം.
വിക്രമിനോടൊപ്പമുള്ള ചിത്രം 'മാര്‍ക്കോ'യുടെ നിര്‍മാതാവ് മുഹമ്മദ് ഷെരീഫ് നേരത്തെ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദനും ചിയാന്‍ വിക്രമും ശ്രീ ഗോകുലം മൂവിസിന്‍റെ എസ് ആര്‍ കൃഷ്‌ണ മൂര്‍ത്തിയും നില്‍ക്കുന്ന ഫോട്ടോ പുറത്തു വന്നത്.
ഷെരീഫ് പങ്കുവച്ച അതേ ചിത്രത്തിലെ പശ്ചാത്തലവും വിക്രമിന്‍റെ വേഷവും ഒന്നു തന്നെയാണ്. ഇതിലൂടെ വിക്രവുമായുള്ള കൂടിക്കാഴ്‌ചയില്‍ ഷെരീഫ് മുഹമ്മദിനൊപ്പം ധ്രുവ് വിക്രമും ഉണ്ണി മുകുന്ദനും എസ് ആര്‍ കൃഷ്‌ണമൂര്‍ത്തിയും ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഫോട്ടോയാണിത്.