കേരളം

kerala

ETV Bharat / entertainment

തമിഴ് സംവിധായകന്‍ സുരേഷ് സംഗയ്യ അന്തരിച്ചു; മരണം പുതിയ ചിത്രത്തിന്‍റെ ജോലികള്‍ പുരോഗമിക്കുന്നതിനിടെ - SURESH SANGAIAH PASSED AWAY

"ഒരു കിടൈൻ കരുനു മനു" എന്ന തമിഴ് ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.

DIRECTOR SURESH SANGAIAH  ORU KIDAIN KARUNU MANU DIRECTOR  സുരേഷ് സംഗയ്യ അന്തരിച്ചു  തമിഴ് സംവിധായകന്‍ സുരേഷ് സംഗയ്യ
സുരേഷ് സംഗയ്യ (ETV Bharat)

By ETV Bharat Entertainment Team

Published : Nov 16, 2024, 12:04 PM IST

ചെന്നൈ: തമിഴ് സംവിധായകന്‍ സുരേഷ് സംഗയ്യ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വെള്ളിയാഴ്‌ച രാത്രി 11 മണിയോടെ ചെന്നൈ രാജീവ് ഗാന്ഘി ആശുപത്രിയില്‍ വെച്ചായിരുന്നു സുരേഷ് സംഗയ്യയുടെ അന്ത്യം. ഛായാഗ്രാഹകന്‍ ശരണ്‍ ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

എം മണികണ്ഠന്‍ സംവിധാനം ചെയ്‌ത കാക്ക മൊട്ടൈയിലൂടെ സഹസംവിധായകനായാണ് സുരേഷ് സിനിമാ ജീവിതം ആരംഭിക്കുന്നത്.

2017ല്‍ പുറത്തിറങ്ങിയ ഒരു കിടയിന്‍ കരുണൈ മനു എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. ചിത്രം മികച്ച നിരൂപക പ്രശംസ നേടിയതിനൊപ്പം ബോക്‌സ് ഓഫിസിലും വിജയമായി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

രണ്ടാമത്തെ ചിത്രമായ സത്യ സോതനൈ 2021ലാണ് റിലീസായത്. എന്നാല്‍ ചിത്രം വിജയമായില്ല. യോഗി ബാബുവിനെ നായകനാക്കി പുതിയ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയായിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് വ്യക്തമാക്കിയിരുന്നത്.

അതിനിടെയാണ് അപ്രതീക്ഷിത വിയോഗം. തമിഴ് സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് സുരേഷിന് ആദരാഞ്ജലി അര്‍പ്പിക്കുന്നത്.

Also Read:ഇന്ദ്രന്‍സിന് ഏഴാം ക്ലാസ് പരീക്ഷയില്‍ മിന്നുന്ന ജയം; ഇനി ലക്ഷ്യം എസ്‌എസ്‌എല്‍സി

ABOUT THE AUTHOR

...view details