കേരളം

kerala

ETV Bharat / entertainment

ശിവശക്തിയായി തമന്ന; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത് - Tamannaah As Shiva Shakti

ഒഡെല 2 വിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്. ശിവശക്‌തിയായി തമന്നയാണ് പോസ്‌റ്ററില്‍. ദുഷ്‌ട ശക്തികളിൽ നിന്ന് ഗ്രാമത്തെ രക്ഷിക്കുന്ന ഒഡെല മല്ലന സ്വാമി എന്ന രക്ഷകന്‍റെ കഥയാണ് സിനിമ സംസാരിക്കുന്നത്.

Tamannaah As Shiva Shakti  odela 2 film  ഒഡെല 2  ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്
Tamannaah As Shiva Shakti, The First Look Poster Is Out

By ETV Bharat Kerala Team

Published : Mar 8, 2024, 12:31 PM IST

2022 ൽ ഡയറക്‌ട് ഒടിടി റിലീസിനെത്തിയ ഒഡെല റെയിൽവേ സ്‌റ്റേഷൻ ബ്രഹ്മാണ്ഡ ഹിറ്റായി മാറിയിരുന്നു. സമ്പത് നന്ദിയുടെ രചനയിൽ അശോക് തേജ സംവിധാനം ചെയ്‌ത ഈ ക്രൈം ത്രില്ലർ ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഒഡെല 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഥ കൊണ്ടും മികച്ച അഭിനേതാക്കളെയും ടെക്‌നീഷ്യൻസിനെയും കൊണ്ടും സമ്പന്നമാവുകയാണ്.

ഈ മഹാശിവരാത്രി നാളിൽ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു (First Look Poster Is Out). ശിവ ശക്തിയായി തമന്നയാണ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിൽ (Tamannaah As Shiva Shakti). ഈ കഥാപാത്രത്തിനായി തമന്ന കംപ്ലീറ്റ് മേക്കോവർ നടത്തിയതായി കാണാം. ഒരു കയ്യിൽ ഒരു മാന്ത്രിക വടിയും മറു കയ്യിൽ ഡമരുവും പിടിച്ചുകൊണ്ട് ശിവ ശക്തിയായി തന്നെയാണ് തമന്നയെ കാണാൻ സാധിക്കുന്നത്.

കണ്ണുകൾ അടച്ച് ശിവശക്തി ദൈവത്തോട് പ്രാർത്ഥിക്കുന്നതായി പോസ്‌റ്ററില്‍ കാണാം. ശിവരാത്രി ദിനത്തിൽ പ്രേക്ഷകർക്ക് ഒരു ഗംഭീര ട്രീറ്റ് തന്നെയാണ് ഈ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിലൂടെ ഒരുക്കിയിരിക്കുന്നത്. ചിത്രം മറ്റ് ഭാഷകളിലും റിലീസിനായി ഒരുങ്ങുകയാണ്.

മധു ക്രിയേഷൻസിന്‍റെയും സമ്പത് നന്ദി ടീം വർക്‌സിന്‍റെയും ബാനറിൽ ഡി മധുവും, സമ്പത് നന്ദിയും ചേർന്ന് നിർമിക്കുന്ന ചിത്രം അശോക് തേജയാണ് സംവിധാനം ചെയ്യുന്നത്. കാശിയിൽ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

ദുഷ്‌ട ശക്തികളിൽ നിന്ന് ഗ്രാമത്തെ രക്ഷിക്കുന്ന ഒഡെല മല്ലന സ്വാമി എന്ന രക്ഷകന്‍റെ കഥയാണ് സിനിമ സംസാരിക്കുന്നത്. ഹെബാ പട്ടെലും വശിഷ്‌ട എൻ സിംഹയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിൽ വിഎഫ്എക്‌സ് പ്രധാനമായി മാറും. മികച്ച ടെക്‌നീഷ്യൻസുകളും ഒഡെല 2 ന്‍റെ ഭാഗമാകും. യുവ, നാഗ മഹേഷ്, വംശി, ഗഗൻ വിഹാരി, സുരേന്ദർ റെഡ്ഢി, ഭുപാൽ, പൂജ റെഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്യാമറ - സൗന്ദർ രാജൻ എസ്, മ്യൂസിക്ക് - അജനീഷ് ലോക്‌നാഥ്, ആർട്ട് ഡയറക്‌ടർ - രാജീവ് നായർ , പിആർഒ - ശബരി

ALSO READ : 'കർഷകനല്ലേ മേഡം, ഒന്ന് കളപറിക്കാൻ ഇറങ്ങിയതാ'; ചിത്രവുമായി മോഹൻലാൽ, ഖുറേഷി അബ്രാമെയെന്ന് ആരാധകർ

ABOUT THE AUTHOR

...view details