പ്രശസ്‌ത ചലച്ചിത്ര താരം താപ്‌സി പന്നുവിന്‍റെ വിവാഹ വീഡിയോ പുറത്ത്. അതീവ രഹസ്യമായി നടന്ന വിവാഹത്തിന്‍റ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ദീർഘകാല കാമുകൻ മതിയാസ് ബോയെയാണ് താരം വിവാഹം ചെയ്‌തത്. ഉദയ്‌പൂരിൽ വച്ചായിരുന്നു വിവാഹം.
എന്നാൽ ദിവസങ്ങൾക്ക് മുൻപ് നടന്ന വിവാഹത്തെക്കുറിച്ച് താപ്‌സി ഇതുവരെയും ഔദ്യോഗികമായി വെളിപ്പെടുത്തലൊന്നും നടത്തിയിട്ടില്ല. രാജസ്ഥാനിലെ ഉദയ്‌പൂരിൽ വച്ച് സിഖ് - ക്രിസ്‌ത്യൻ ആചാര പ്രകാരമാണ് ഇവരുടെ വിവാഹചടങ്ങുകള്‍ നടന്നതെന്നാണ് വിവരം. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഏതായാലും വിവാഹ വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. താപ്‌സിയെ സഹോദരിയും സുഹൃത്തുക്കളുമൊക്കെ ചേർന്ന് ആഘോഷപൂർവം വിവാഹ വേദിയിലേക്ക് കൊണ്ടുവരുന്നത് വീഡിയോയിൽ കാണാം. വരനുമൊത്ത് താരവും സുഹൃത്തുക്കളും ആഹ്ലാദത്തോടെ ഡാൻസ് കളിക്കുന്നതും വീഡിയോയിലുണ്ട്.