എറണാകുളം: ആന്‍റണി ഭാഗ്യരാജിന്‍റെ സംവിധാനത്തിൽ ജയം രവി (Jayam Ravi), കീർത്തി സുരേഷ് (Keerthy Suresh), അനുപമ പരമേശ്വരൻ (Anupama Parameshwaran) എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'സൈറൻ' ട്രെയിലർ റിലീസായി (Siren Movie Trailer out). ഇൻവെസ്റ്റിഗേറ്റിവ് സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിൽ ജയം രവി എത്തുന്നു. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ മാസ് പരിവേഷത്തിൽ ജയം രവി തകർത്താടുകയാണ് ട്രെയിലറിൽ. എസ്എംകെ റിലീസാണ് കേരളത്തിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
ട്രെയിലറിന്‍റെ ആദ്യാവസാനം ത്രില്ലർ സ്വഭാവം നിറഞ്ഞ് നിൽക്കുന്നു. അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നതെന്നുള്ള ആകാംക്ഷ പ്രേക്ഷകരിൽ ജനിപ്പിക്കുന്ന തരത്തിൽ ട്രെയിലർ പിടിച്ചിരുത്തുന്നു. ചിത്രത്തിലെ ആദ്യ ലിറിക്കൽ ഗാനവും ടീസറും ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു.