കേരളം

kerala

ETV Bharat / entertainment

ജയിൽ പുള്ളിയായി ജയം രവി, പൊലീസ് ഉദ്യോഗസ്ഥയായി കീർത്തി സുരേഷ് ; 'സൈറൺ' ഫെബ്രുവരി 9ന് - സൈറൺ റിലീസ് ഡേറ്റ്

Siren On February 9 : കീർത്തി സുരേഷും ജയം രവിയും നായികാനായകന്മാരായെത്തുന്ന ആന്‍റണി ഭാഗ്യരാജിന്‍റെ 'സൈറൺ' എന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.

siren  jayam ravi  keerthy suresh  anupama parameswaran  film release  സൈറൺ
'സൈറൺ' ഫെബ്രുവരി 9 ന് തിയറ്ററുകളിലെത്തും

By ETV Bharat Kerala Team

Published : Jan 23, 2024, 12:13 PM IST

യം രവിയെ നായകനാക്കി നവാ​ഗതനായ ആന്‍റണി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന 'സൈറൺ' എന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തും. കീർത്തി സുരേഷ് നായികയായും അനുപമ പരമേശ്വരൻ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെടുന്ന ഈ ആക്ഷൻ ഡ്രാമ ​ചിത്രം സുജാത വിജയകുമാറാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ ഒഫീഷ്യൽ ടീസറിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഫസ്‌റ്റ് ലുക്കും പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.

ജയിൽ പുള്ളിയായി ജയം രവി വേഷമിടുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് കീർത്തി സുരേഷ് എത്തുന്നത്. സമുദ്രക്കനി, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാറിന്‍റേതാണ് സംഗീതം. സെല്‍വകുമാര്‍ എസ്‍ കെ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രസംയോജനം റൂബന്‍, പ്രൊഡക്ഷൻ ഡിസൈൻ : ​കതിർ കെ, ആക്ഷൻ : ദിലീപ് സുബ്ബരയ്യൻ, കൊറിയോഗ്രഫി: ബ‍ൃന്ദ, പിആർഒ : ശബരി

ABOUT THE AUTHOR

...view details