മികച്ച സ്വഭാവനടന്‍, അവതാരകന്‍ എന്നി നിലകളില്‍ സിദ്ധിഖിന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ സിദ്ധിഖിന്‍റെ 62ാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. ഷഹീന്‍ സിദ്ധിഖിന്‍റെ കുഞ്ഞിന് സിദ്ധിഖ് നൂലുക്കെട്ടുന്ന ചിത്രങ്ങള്‍ പങ്കുവച്ചാണ് ആശംസ നേര്‍ന്നത്. 'വാപ്പച്ചിക്ക് പിറന്നാള്‍ ആശംസകള്‍' എന്നാണ് ഷഹീന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
നേരത്തെ നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്കട്രോളറുമായ ബാദുഷ സിദ്ധിഖ് ആശംസ നേര്‍ന്നുകൊണ്ട് ഒരു ഫോട്ടോ പങ്കുവച്ചിരുന്നു.
സിദ്ധിഖ് വ്യത്യസ്‌തമായ ലുക്കിലുള്ള ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രമാണ് നിര്‍മാതാവ് പങ്കുവച്ചത്. ഒപ്പം ബാദുഷയുമുണ്ട്. 'ഇക്കയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍' എന്നാണ് കുറിച്ചത്. എന്നാല്‍ ഇതിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും