എറണാകുളം :പത്മവിഭൂഷണ്‍ റാമോജി റാവുവിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് പ്രശസ്‌ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ. നിരവധി സിനിമകൾ റാമോജി ഫിലിം സിറ്റിയിൽ താൻ ഷൂട്ട് ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഏറ്റവും ഇൻട്രസ്‌റ്റിങ് ആയ പ്രൊജക്‌ടുകളിൽ ഒന്നാണ് റാമോജി ഫിലിം സിറ്റി.
അദ്ദേഹത്തിന്‍റെ ആ കാഴ്‌ചപ്പാടിനെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അടുത്ത ആത്മബന്ധം ഉണ്ടായില്ലെങ്കിലും പലപ്പോഴും താൻ ചിത്രീകരണത്തിന് എത്തുമ്പോൾ അദ്ദേഹം തന്നെ വീട്ടിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നു.