കേരളം

kerala

ETV Bharat / entertainment

രശ്‌മിക മന്ദാനയ്ക്ക് പരിക്ക്; സല്‍മാന്‍ ഖാന്‍ ചിത്രം 'സിക്കന്ദറി'ന്‍റെ ഷൂട്ടിങ് നിര്‍ത്തി വച്ചു - RASHMIKA SUFFERS GYM INJURY

ബോളിവുഡ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങാണ് താത്കാലികമായി നിര്‍ത്തിവച്ചത്.

SIKANDAR BOLLYWOOD MOVIE  SALMANKHAN AND RASHMIKA MANDANNA  സല്‍മാന്‍ ഖാന്‍ സിനിമ സിക്കന്ദര്‍  രശ്‌മിക മന്ദാന
രശ്‌മിക മന്ദാന (ETV Bharat)

By ETV Bharat Entertainment Team

Published : Jan 10, 2025, 6:47 PM IST

തെന്നിന്ത്യന്‍ താര സുന്ദരി രശ്‌മിക മന്ദാനയ്ക്ക് പരിക്ക്. ജിമ്മില്‍ പരിശീലിക്കുന്നതിനിടെയിലാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ സല്‍മാന്‍ ഖാന്‍ നായകനാകുന്ന ബോളിവുഡ് ചിത്രം 'സിക്കന്ദറി'ന്‍റെ ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിവച്ചു. അതേസമയം താരം സുഖം പ്രാപിച്ചു വരികയാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

'കഴിഞ്ഞ ദിവസം രശ്‌മികയ്ക്ക് ജിമ്മില്‍ വച്ച് പരിക്കേറ്റിരുന്നു. താരം ഇപ്പോള്‍ വിശ്രമത്തിലാണ്. സുഖം പ്രാപിച്ചു വരുന്നുണ്ട്. ഷൂട്ടിങ് നടക്കുന്ന സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ഉടന്‍ അഭിനയിക്കാനാകുമെന്നാണ് പ്രതീക്ഷ', എന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ രശ്‌മികയ്ക്കൊപ്പം സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബര്‍ കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. എര്‍ ആര്‍ മുരുഗദോസ് ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 'സിക്കന്ദര്‍'. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

സന്തോഷ് നാരായണനാണ് ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് മലയാളിയായ വിവേക് ഹര്‍ഷനാണ്. 400 കോടി ബഡ്‌ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സല്‍മാന്‍ ഖാനും എ ആര്‍ മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'സിക്കന്ദര്‍'.

അല്ലു അര്‍ജുന്‍ നായകനായ 'പുഷ്‌പ2 ദി റൂള്‍' ആണ് രശ്‌മികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴും ബോക്‌സ് ഓഫില്‍ വിജയക്കൊടി പാറിച്ച് മുന്നോട്ട് കുതിക്കുകയാണ് ചിത്രം. റിലീസായി 37ാം ദിവസത്തിലേക്ക് എത്തിനില്‍ക്കുമ്പോള്‍1215.45 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും ചിത്രം നേടിയത്.

രശ്‌മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം 'ദി ഗേൾഫ്രണ്ട് ' ആണ് രശ്‌മികയുടേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തെലുഗു, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. അടുത്തിടെ 'ദി ഗേള്‍ഫ്രണ്ട്' എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. വിജയ് ദേവരകൊണ്ടയാണ് ടീസര്‍ പുറത്തിറക്കിയത്.

പ്രശസ്‌ത നിർമ്മാതാവ് അല്ലു അരവിന്ദിന്‍റെ അവതരണത്തിൽ ഗീത ആർട്‌സ് മാസ് മൂവി മേക്കേഴ്‌സ്, ധീരജ് മൊഗിലിനേനി എന്റർടെയ്ൻമെന്‍റ് എന്നിവയുടെ ബാനറുകള്‍ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.

രാഹുൽ രവീന്ദ്രൻ രചിച്ചു സംവിധാനം ചെയ്‌ത 'ദ ഗേൾഫ്രണ്ട്' മനോഹരമായ ഒരു പ്രണയകഥയാണ് പറയുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യാ കോപ്പിനീടിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

താമ, ഛാവ എന്നിവയാണ് താരത്തിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ചിത്രങ്ങള്‍.

Also Read:അനുഗ്രഹം തേടി അനുഷ്‌കയും കോഹ്‌ലിയും; ആത്മീയ ഗുരു പ്രേമാനന്ദ് മഹാരാജിനെ സന്ദര്‍ശിച്ചു

ABOUT THE AUTHOR

...view details