കേരളം

kerala

ETV Bharat / entertainment

പുഷ്‌പ 2 ട്രെയിലറിന് മുന്‍പ് നിങ്ങളിത് കാണണം; ഓര്‍മകളുമായി രശ്‌മിക മന്ദാന- ചിത്രങ്ങള്‍ - RASHMIKA SHARES PHOTO PUSHPA1

പാട്‌നയില്‍ നടക്കുന്ന ചടങ്ങില്‍ പുഷ്‌പ2 വിന്‍റെ ട്രെയിലര്‍ ലോഞ്ച് ചെയ്യും.

Rashmika Madanna  Pushpa The Rule Movie  പുഷ്‌പ ഫോട്ടോസുമായി രശ്‌മിക മന്ദാന  രശ്‌മിക മന്ദാന നടി
രശ്‌മിക മന്ദാനയും അല്ലു അര്‍ജുനും (ETV Bharat)

By ETV Bharat Entertainment Team

Published : Nov 15, 2024, 4:23 PM IST

തെന്നിന്ത്യന്‍ സൂപ്പർസ്‌റ്റാര്‍ അല്ലു അർജുൻ നായകനാകുന്ന 'പുഷ്‌പ 2: ദ റൂൾ' എന്ന സിനിമയ്ക്ക് വേണ്ടി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ ആഗോള തലത്തില്‍ വലിയ ചലനമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ അഞ്ചിന് ലോകെമെമ്പാടുമുള്ള തിയേറ്ററുകളില്‍ ബ്രഹ്മാണ്ഡ റിലീസായാണ് ചിത്രം എത്തുന്നത്.

ചിത്രം തിയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ചിത്രതതിന്‍റെ ട്രെയിലറിനായി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ മാസം 17(നവംബര്‍ 17) വൈകുന്നേരം ആറുമണിക്ക് പാട്‌നയില്‍ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്യും. 11,500 സ്‌ക്രീനുകളില്‍ പുഷ്‌പ പ്രദര്‍ശിപ്പിക്കും. ഇപ്പോഴിതാ പുഷ്‌പ 1 ന്‍റെ ഓര്‍മ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ചിത്രത്തിലെ നായികയായ രശ്‌മിക മന്ദാന.

പുഷ്‌പ2വിന്‍റെ ട്രെയിലര്‍ ഉടന്‍ വരാനിരിക്കുകയാണ്. ഈ അവസരത്തില്‍ പുഷ്‌പ 1 ലെ എന്‍റെ എല്ലാ ഓര്‍മകളിലേക്കും ഒന്ന് തിരിഞ്ഞു നോക്കുകയാണ്. ഞാൻ നിങ്ങളുമായി ഇതൊന്നും പങ്കിട്ടിട്ടില്ലെന്ന് മനസ്സിലാക്കിയതിനാലാണത്.

ഈ ചിത്രങ്ങളിൽ ആദ്യത്തേത്ത് നിങ്ങൾക്കുള്ള ശ്രീവല്ലിയുടെ സ്നേഹമാണ്. പുഷ്‌പയും ശ്രീവല്ലിയും റഷ്യയിൽ എത്തിയപ്പോഴുള്ളതാണ് രണ്ടാമത്തേത്.

പുഷ്‌പ ദ റൈസിന്‍റേയും പുഷ്‌പ ദ റൂളിന്‍റേയും ബ്രെയിനായ ജീനിയസ് സുകുമാർ സാറിനോടൊപ്പമുള്ള ചിത്രമാണ് മൂന്നാമത്തേത്. പുഷ്‌പ ഗ്യാങ്ങിനോടൊപ്പം എന്‍റെ കൈയ്യിൽ ആകെയുള്ള ചിത്രമാണി നാലാമത്തേത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ശ്രീവല്ലിയുടെ ഫസ്റ്റ് ലുക്ക് ടെസ്റ്റാണ് അഞ്ചാമത്തേത്. സാമി ഗാനത്തിലെ എന്‍റെ പെൺകുട്ടികളോടൊപ്പമുള്ളതാണ് ആറാമത്തേത്. ഹോ എന്‍റെ ദൈവമേ എന്തൊരു ഓളമായിരുന്നു സാമി.

ശ്രീവല്ലിയുടെ മുടിയും മേക്കപ്പും വസ്ത്രങ്ങളും അവരുടെ സ്വന്തം ഫാഷൻ ലൈനാണ്, ശ്രീവല്ലിയ്ക്ക് വ്യത്യസ്തമായ കണ്ണുകൾ വേണോ വേണ്ടയോ എന്ന് നോക്കിയപ്പോള്‍.

അവസാനം ഞങ്ങൾ കറുത്ത ലെൻസ് ഉപയോഗിക്കാതെ എന്‍റെ സ്വാഭാവിക ഐ കളറിൽ ഉറപ്പിക്കുകയായിരുന്നു, അതാണ് എട്ടാമത്തെ ചിത്രം.

ഞങ്ങൾ സൃഷ്ടിച്ചതിൽ ഞങ്ങൾ വളരെ സന്തോഷത്തോടെയുള്ള ഒമ്പതാമത്തെ ചിത്രം. തിരുപ്പതിയിലേക്ക് പോയി കഥാപാത്രത്തിനായി ഗവേഷണം നടത്തിയതാണ് പത്താമത്തെ ചിത്രം, ശ്രീവല്ലി ഇവിടെ തുടങ്ങി, ശ്രീവല്ലി യഥാർത്ഥത്തിൽ തിരുപ്പതിയിലാണ് ആരംഭിച്ചത്!

പുഷ്‌പ 2ന് മുമ്പ് നിങ്ങൾക്ക് കൂടുതൽ സന്തോഷത്തിനായാണിത്”, രശ്‌മിക മന്ദാന സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോം എക്സിൽ പത്ത് ഓർമ്മ ചിത്രങ്ങളും കുറിപ്പും പങ്കുവെച്ചിരിക്കുകയാണ്.

'പുഷ്‌പ'യുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ്. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്‌സും പദ്ധതിയിടുന്നത്.

ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്‌മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും ഉണ്ടാവുമോയെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്‌ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

Also Read:ആവേശത്തോടെ ആരാധകര്‍; പുഷ്‌പ 2:ട്രെയിലര്‍ റിലീസ് പ്രഖ്യാപിച്ചു

ABOUT THE AUTHOR

...view details