ഹൈദരാബാദ്: സംവിധായകൻ എസ്എസ് രാജമൗലി, മഹേഷ് ബാബുവിനൊപ്പം ഒന്നിക്കുന്ന ചിത്രത്തിലെ കാസ്റ്റിങ് അറിയാൻ ആരാധകർ ആകാംക്ഷയിലാണ്. എസ്‌എസ്‌എംബി 29 എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയനടൻ പൃഥ്വിരാജ് സുകുമാരൻ വില്ലനായി എത്തുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബോളിവുഡിലെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് ആമിർ ഖാൻ ഈ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
മഹേഷ് ബാബു നായകനായെത്തുന്ന ആക്ഷൻ-അഡ്വഞ്ചർ ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ വരെ ചിത്രത്തിലെ വില്ലനായി ആമിർ ഖാന്‍റെ പേര് ചർച്ചയിൽ ഉണ്ടായിരുന്നു എന്നതാണ് രസകരമായ കാര്യം. നെഗറ്റീവ് റോളിനായി ആമിറിനെ സമീപിച്ചതായി സിനിമ വൃത്തങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പുറത്തുവന്നിരുന്നു.