കേരളം

kerala

ETV Bharat / entertainment

എത്തിയത് സിനിമ പഠിക്കാൻ; 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രയാഗ മാർട്ടിൻ - PRAYAGA MARTIN TO WATCH IFFK MOVIES

ജനങ്ങളുടെ കാഴ്‌ചപ്പാടുകള്‍ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് താരം.

29TH IFFK  PRAYAGA MARTIN ACTRESS  29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള  പ്രയാഗ മാര്‍ട്ടിന്‍
കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രയാഗ മാര്‍ട്ടിന്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Dec 14, 2024, 7:38 PM IST

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയ്ക്ക് തിരിതെളിഞ്ഞിരിക്കുകയാണ്. 68 രാജ്യങ്ങളില്‍ നിന്നായി 177 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ലോകമെമ്പാടുമുള്ള ഒട്ടേറെ സിനിമാ പ്രേമികളാണ് സിനിമ കാണാനായി തിരുവനന്തപുരത്ത് എത്തിച്ചേരുന്നത്. ഇപ്പോഴിതാ ജീവിതത്തിൽ ആദ്യമായി ഐ എഫ് കെ യ്ക്ക് എത്തുന്ന സന്തോഷം പ്രകടിപ്പിച്ച് നടി പ്രയാഗ മാർട്ടിൻ.

ഇതുവരെയും ചലച്ചിത്ര മേളകളിൽ പങ്കെടുത്തിട്ടില്ല. ലോകനിലവാരത്തിലുള്ള സിനിമകൾ കാണണമെന്നും സിനിമകളെക്കുറിച്ച് കൂടുതൽ പഠിക്കണം എന്നുമുള്ള പ്രസ്പെറ്റീവിലേക്ക് താൻ എത്തിച്ചേർന്നത് ഇപ്പോഴാണ്, അതുകൊണ്ട് ഇത്തവണത്തെ ചലച്ചിത്രമേളയുടെ ഭാഗമായി എന്ന് പ്രയാഗ മാര്‍ട്ടിന്‍ പറയുന്നു

ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്ന ഡെലിഗേറ്റുകളുടെ വേഷവിധാനങ്ങൾ പല കാലഘട്ടത്തിലും ചർച്ചയായിട്ടുണ്ട്. എപ്പോഴും വേഷവിധാനങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുള്ള വ്യക്തിത്വമാണ് പ്രയാഗ മാർട്ടിന്റേത്. വേഷത്തിൽ ഉപരി ഒരു വ്യക്തിയുടെ ടാലന്‍റ് പ്രേക്ഷകർ കണക്കിലെടുക്കണമെന്നാണ് പ്രയാഗയുടെ അഭിപ്രായം. ജനങ്ങളുടെ കാഴ്ചപ്പാടുകൾ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും താരം പറഞ്ഞു.

എട്ടു ദിവസം തിരുവനന്തപുരത്ത് ചിലവഴിച് മികച്ച ചിത്രങ്ങൾ കണ്ട് വിലയിരുത്താൻ തന്നെയാണ് പ്രയാഗയുടെ തീരുമാനം. അതിലും ആയതുകൊണ്ട് തന്നെ ചിത്രങ്ങൾ ഒന്നും തന്നെ തനിക്ക് കാണാൻ സാധിച്ചില്ല എന്നും വരും ദിവസങ്ങളിൽ കണ്ട ചിത്രങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമെന്നും പ്രയാഗ പറഞ്ഞു.

പ്രയാഗ മാര്‍ട്ടിന്‍ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തില്‍ സിനിമ പ്രേമികളെ കാത്തിരിക്കുന്നത് വൈവിധ്യമായ ദൃശ്യാനുഭവങ്ങളാണ്. മേളയുടെ രണ്ടാം ദിനത്തില്‍ 67 ചിത്രങ്ങളാണ് മാറ്റുരയ്‌ക്കുന്നത്. ലോക സിനിമകളാണ് രണ്ടാം ദിനത്തിലെ പ്രധാന ആകര്‍ഷണം. ലോക സിനിമ വിഭാഗത്തില്‍ നിന്നും 31 സിനിമകളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്.

മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ ആറ് ചിത്രങ്ങളും, ഇന്‍റര്‍നാഷണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും പ്രദര്‍ശിക്കും. ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ നിന്നും മൂന്ന് ചിത്രങ്ങള്‍, ഹോമേജില്‍ നിന്നും രണ്ട് ചിത്രങ്ങള്‍, ഫെസ്‌റ്റിവല്‍ ഫേവറൈറ്റ്‌സില്‍ നിന്നും നാല് ചിത്രങ്ങള്‍, റീസ്‌റ്റോര്‍ഡ് ക്ലാസിക്കില്‍ നിന്നും രണ്ട് ചിത്രങ്ങള്‍ തുടങ്ങിയവ മേളയുടെ മാറ്റ് കൂട്ടും.

അതേസമയം സ്ത്രീപക്ഷ നിലപാടുകളോടുള്ള ഐക്യദാർഢ്യമായി ചലച്ചിത്ര മേളയിലെ 177 ചിത്രങ്ങളിൽ സ്ത്രീ സംവിധായകരുടെ 52 സിനിമകൾ പ്രദർശിപ്പിക്കും. വിവിധ അന്താരാഷ്ട്ര മേളകളിൽ പുരസ്‌കാരം സ്വന്തമാക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്‌ത ചിത്രങ്ങൾ മേളയുടെ ആകർഷണമായിരിക്കും. സിനിമാലോകത്തെ സ്ത്രീ സാന്നിധ്യങ്ങൾക്ക് അംഗീകാരം നൽകുന്ന ഫീമെയിൽ ഗെയ്‌സ് എന്ന വിഭാഗം മറ്റൊരു പ്രത്യേകതയാണ്.

Also Read:'ചന്ദ്രനിൽ സ്ത്രീകൾ പോയിട്ടില്ല.. സത്യം സത്യമായി തന്നെ വിളിച്ചു പറയണം'

ABOUT THE AUTHOR

...view details