കേരളം

kerala

ETV Bharat / entertainment

ചീട്ടുകൾ അമ്മാനമാടി സൗബിന്‍ ഷാഹിര്‍, പൊലീസ് വേഷത്തില്‍ ബേസില്‍; പ്രാവിൻകൂട് ഷാപ്പ് ഫസ്‌റ്റ്‌ലുക്ക് പുറത്ത് - PRAVIN KOODU SHAAPU FIRST LOOK

പ്രാവിൻകൂട് ഷാപ്പ് ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്ററുകള്‍ പുറത്ത്. രണ്ട് പോസ്‌റ്ററുകളായാണ് അണിയറപ്രവര്‍ത്തകര്‍ ഫസ്‌റ്റ്‌ ലുക്ക് പുറത്തുവിട്ടത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ചീട്ടുകൾ അമ്മാനമാടി സൗബിന്‍ ഷാഹിറും പൊലീസ് വേഷത്തില്‍ ബേസില്‍ ജോസഫും.

PRAVIN KOODU SHAAPU  പ്രാവിൻകൂട് ഷാപ്പ്  പ്രാവിൻകൂട് ഷാപ്പ് ഫസ്‌റ്റ്‌ ലുക്ക്  സൗബിന്‍ ഷാഹിര്‍ ബേസില്‍ ജോസഫ്
Pravin Koodu Shaapu first look (ETV Bharat)

By ETV Bharat Entertainment Team

Published : Oct 14, 2024, 12:51 PM IST

ബേസിൽ ജോസഫും സൗബിൻ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രമാണ് 'പ്രാവിൻകൂട് ഷാപ്പ്'. സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററുകള്‍ പുറത്തിറങ്ങി. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ ചീട്ടുകൾ കൊണ്ട് അമ്മാനമാടുന്ന സൗബിന്‍ ഷാഹിറും പൊലീസ് വേഷത്തിലുള്ള ബേസിലുമാണ് പോസ്‌റ്ററുകളില്‍.

രണ്ട് പോസ്‌റ്ററുകളായാണ് 'പ്രാവിൻകൂട് ഷാപ്പി'ന്‍റെ ഫസ്‌റ്റ് ലുക്ക് പുറത്തിറങ്ങിയത്. നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ ആണ് സിനിമയുടെ സംവിധാനം. നിലവില്‍ എറണാകുളത്തും തൃശൂരിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഡാർക്ക് ഹ്യൂമർ ജോണറിലായാണ് ചിത്രം ഒരുങ്ങുന്നത്. ക്രിസ്‌മസ് റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും.

ബേസിൽ ജോസഫ്, സൗബിൻ ഷാഹിര്‍ എന്നിവരെ കൂടാതെ ചെമ്പൻ വിനോദും ചിത്രത്തിൽ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചാന്ദ്നി ശ്രീധരൻ, രേവതി, ശബരീഷ് വർമ്മ, ശിവജിത് പത്‌മനാഭൻ, നിയാസ് ബക്കർ, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

അൻവർ റഷീദ് എന്‍റർടെയിന്‍മെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് ആണ് സിനിമയുടെ നിര്‍മ്മാണം. ഷൈജു ഖാലിദ് ആണ് സിനിമയുടെ ഛായാഗ്രഹണം. മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണ് 'പ്രാവിൻകൂട് ഷാപ്പ്'.

Pravin Koodu Shaapu first look poster (ETV Bharat)

മുഹ്‍സിൻ പരാരിയുടെ ഗാനരചനയില്‍ വിഷ്‌ണു വിജയ്‌ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. 'തല്ലുമാല', 'ഫാലിമി', 'പ്രേമലു' എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വിഷ്‌ണു വിജയ്‌ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഷഫീഖ് മുഹമ്മദ് അലി ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു.

എ ആന്‍ഡ് എ എന്‍റർടെയിന്‍മെന്‍റ്സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുക. ഫഹദ് ഫാസിലിനെ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്‌ത 'ആവേശ'ത്തിന് ശേഷം എ ആന്‍ഡ് എ എന്‍റർടെയിന്‍മെന്‍റ്സ് പ്രദര്‍ശനത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് 'പ്രാവിന്‍ കൂട് ഷാപ്പ്'.

Pravin Koodu Shaapu first look poster (ETV Bharat)

ആക്ഷൻ - കലൈ മാസ്‌റ്റർ, കോസ്റ്റ്യൂംസ് - സമീറ സനീഷ്, മേക്കപ്പ് - റോണക്‌സ്‌ സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - അബ്രു സൈമണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എആര്‍ അന്‍സാര്‍, പ്രൊഡക്ഷന്‍ ഡിസൈനർ - ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈനർ - വിഷ്‌ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിജു തോമസ്‌, എആർഇ മാനേജർ‍ - ബോണി ജോർജ്ജ്, വിഎഫ്എക്‌സ്‌ - എഗ്ഗ് വൈറ്റ്, കളറിസ്‌റ്റ് - ശ്രീക് വാര്യർ, സ്‌റ്റില്‍സ് - രോഹിത് കെ സുരേഷ്, ഡിസൈന്‍സ് - ഏസ്തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പ്രൊമോഷൻ - സ്നേക്ക്പ്ലാന്‍റ് എൽഎൽപി, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്‌സ്‌, പിആർഒ - ആതിര ദിൽജിത്ത്, എഎസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: "ബേസിലിന് ഭയങ്കര ചമ്മലും ഭയവും"; ഒയ്യാരം പയ്യാരം അറിയാ കഥകളുമായി ദിന്‍ജിത്ത് അയ്യത്താന്‍ - Dinjith Ayyathan about Basil Joseph

ABOUT THE AUTHOR

...view details