കേരളം

kerala

ETV Bharat / entertainment

'കണ്ണപ്പ'യിലെ പ്രഭാസിന്‍റെ ലുക്ക് ചോര്‍ത്തിയത് ആര്? കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍ - KANNAPPA MOVIE PRABHAS LOOK LEAKED

ഫോട്ടോയോ വീഡിയോ ഷെയര്‍ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ച് നിര്‍മാതാക്കള്‍.

KANNAPPA MOVIE  MAKERS ANNOUNCE RS 5 LAKH REWARD  കണ്ണപ്പ സിനിമ  കണ്ണപ്പയിലെ പ്രഭാസ് ലുക്ക്
പ്രഭാസ് (ETV Bharat)

By ETV Bharat Entertainment Team

Published : Nov 9, 2024, 5:49 PM IST

മോഹൻലാൽ തെലുഗില്‍ അഭിയിക്കുന്ന ചിത്രം എന്ന നിലയിൽ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടിയ സിനിമയാണ് 'കണ്ണപ്പ'. വിഷ്‌ണു മഞ്ചു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാർ സിംഗ് ആണ്. ബ്രാഹ്മാണ്ഡ ചിത്രമാണ് കണ്ണപ്പ ഒരുങ്ങുന്നതെന്നാണ് സൂചന.

യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുഗു ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്.

മോഹൻ ബാബുവിന്‍റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്‌ടറി, എ.വി.എ എന്‍റര്‍ടൈന്‍മെന്‍റ്സ് എന്നീ ബാനറുകളിലാണ് നിർമ്മാണം. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിംഗിന്‍റെ തെലുഗു അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

ഇപ്പോഴിതാ ഈ ചിത്രത്തിലെ പ്രഭാസിന്‍റെ ലുക്ക് ചോര്‍ന്നതായി നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുകയാണ്. ഫോട്ടോ ചോര്‍ത്തിയ ആളെ കണ്ടെത്തിയാല്‍ അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍. ഇവരുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്.

കുറിപ്പ്

"കഴിഞ്ഞ എട്ടു വര്‍ഷമായി കണ്ണപ്പന് വേണ്ടി ഞങ്ങളുടെ ജീവന്‍ ഉഴിഞ്ഞു വച്ചിരിക്കുകയാണ് . കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ പ്രൊഡക്ഷനുവേണ്ടി ഞങ്ങളുടെ ടീം നിരന്തരമായി പ്രവര്‍ത്തിക്കുകയാണ്. ഈ അവസരത്തില്‍ ഞങ്ങളുടെ അനുവാദമില്ലാതെ കണ്ണപ്പയുടെ ഒരു ഫോട്ടോ ചോര്‍ന്നതില്‍ ഞങ്ങള്‍ക്ക് അഗാധാമായ വിഷമമുണ്ട്.

ഈ ചോര്‍ച്ച ഞങ്ങളുടെ മാത്രം പ്രശ്‌നമല്ല. ഈ പ്രൊജക്‌ടില്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രണ്ടായിത്തോളം വി എഫ് എക്‌സ് കലാകാരന്മാരുടെ ജീവിതത്തെ ഇത് ബാധിക്കുന്നു. ഈ ഫോട്ടോ (കണ്ണപ്പയിലെ പ്രഭാസ് ലുക്ക്) എങ്ങനെ പുറത്തു വന്നുവെന്നതിനെ കുറിച്ച് ഞങ്ങള്‍ പോലീസില്‍ കേസ് ഫയല്‍ ചെയ്‌തിട്ടുണ്ട്.

ദയവായി ഈ ഫോട്ടോയോ വീഡിയോ ഷെയര്‍ ചെയ്യരുത്. ഇത് ഷെയര്‍ ചെയ്യുന്നവര്‍ നിയമനടപടി നേരിടേണ്ടി വരും. കൂടാതെ ഈ ഫോട്ടോ ചോര്‍ത്തുന്നവരെ കണ്ടെത്തുന്നവര്‍ക്ക് ഞങ്ങള്‍ അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കും. ദയവായി ഇതുമായി ബന്ധപ്പെട്ട വിവരം ലഭിക്കുന്നവര്‍ 24 ഫ്രേയിംസ് ഫാക്‌ടറിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അയയ്ക്കണം. ഈ പ്രൊജക്‌ട് ഉണ്ടായിരിക്കുന്നത് സ്നേഹത്തില്‍ നിന്നും ആത്മസമര്‍പ്പണത്തില്‍ നിന്നുമാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ എല്ലാവരും ഞങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി".

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പാന്‍ ഇന്ത്യന്‍ ചിത്രമായാണ് കണ്ണപ്പ ഒരുങ്ങുന്നത്. മോഹന്‍ ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. പ്രീതി മുകുന്ദനാണ് നായിക. പ്രഭാസ്, ശരത് കുമാര്‍, അക്ഷയ് കുമാര്‍, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി. ശിവനായി അക്ഷയ് കുമാറും നന്ദിയായി പ്രഭാസും എത്തുമെന്നാണ് സൂചന.

മുകേഷ് കുമാർ സിംഗ്, വിഷ്‌ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം. മണിശർമ്മയും മലയാളത്തിന്‍റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍.

Also Read:അമ്മ സംഘന ശക്തമായി തിരിച്ചെത്താന്‍ ഈഗോയും തെറ്റിദ്ധാരണകളും മാറ്റി വച്ച് പ്രവര്‍ത്തിക്കണം;കുഞ്ചാക്കോ ബോബന്‍

ABOUT THE AUTHOR

...view details