കേരളം

kerala

ETV Bharat / entertainment

'ഭാരതം' വെട്ടി സെൻസർ ബോർഡ്; 'ഒരു ഭാരത സർക്കാർ ഉത്പന്ന'ത്തിന് ഇനി പുതിയ പേര് - ഒരു ഭാരത സർക്കാർ ഉത്പന്നം

സെൻസർ ബോർഡിന്‍റെ നിർദേശ പ്രകാരം 'ഒരു ഭാരത സർക്കാർ ഉത്പന്നം' എന്ന ചിത്രത്തിന്‍റെ പേര് മാറ്റി അണിയറ പ്രവർത്തകർ.

Oru Bharatha sarkar ulpannam  Bharatha sarkar ulpannam new name  Oru sarkar ulpannam  ഒരു ഭാരത സർക്കാർ ഉത്പന്നം  ഒരു സർക്കാർ ഉത്പന്നം
Oru sarkar ulpannam

By ETV Bharat Kerala Team

Published : Mar 3, 2024, 1:26 PM IST

'ഒരു ഭാരത സർക്കാർ ഉത്പന്നം' (Oru Bharatha Sarkar Ulpannam) എന്ന ചിത്രത്തിന്‍റെ പേര് മാറ്റി. സെൻസർ ബോർഡിന്‍റെ നിർദേശ പ്രകാരമാണ് നടപടി. 'ഒരു സർക്കാർ ഉത്പന്നം' (Oru Sarkar Ulpannam) എന്ന പേരിലായിരിക്കും ചിത്രം തീയേറ്ററുകളിലെത്തുക. ചിത്രത്തിലെ പ്രധാന നടനായ സുബീഷ് സുധിയാണ് ഇക്കാര്യം അറിയിച്ചത്.

'പ്രിയരെ, ‍ഞങ്ങളുടെ സിനിമക്ക് ഒരു ഭാരത സർക്കാർ ഉൽപ്പന്നം എന്ന പേര് ഇനിയില്ല. സെൻസർ ബോർഡിന്‍റെ ആവശ്യപ്രകാരം ഭാരതം വെട്ടിമാറ്റുന്നു. ഇനി മുതൽ ഒരു സർക്കാർ ഉൽപ്പന്നം. മാർച്ച് 8 മുതൽ തീയ്യേറ്ററുകളിൽ'- എന്നാണ് സുബീഷ് സുധി കുറിച്ചത്.

'ഭാരത സർക്കാർ ഉത്‌പന്നം' എന്ന പേരിൽ നിന്നും 'ഭാരതം' ഒഴിവാക്കണമെന്നായിരുന്നു കേന്ദ്ര സർക്കാരിന് കീഴിലുള്ള സെൻസർ ബോർഡിന്‍റെ നിർദേശം. പേര് മാറ്റിയാലേ സർട്ടിഫിക്കറ്റ് നൽകാനാവൂ എന്നും സെൻസർ ബോർഡ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പേര് മാറ്റം.

ചിത്രത്തിന് സെൻസർ ബോർഡ് യു സർട്ടിഫിക്കറ്റ് നൽകി. ടി വി രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ഭവാനി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ രഞ്ജിത് ജഗന്നാഥൻ, ടി വി കൃഷ്‌ണൻ തുരുത്തി, രഘുനാഥൻ കെ സി എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തിൽ സുബീഷ് സുധിയും ഷെല്ലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. അജു വർഗീസ്, ഗൗരി ജി കിഷൻ, ദർശന എസ് നായർ, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവൻ, ലാൽ ജോസ്, ഗോകുലൻ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. നിസാം റാവുത്തർ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ: ഛായാഗ്രഹണം: അൻസാർ ഷാ, ക്രിയേറ്റീവ് ഡയറക്‌ടർ: രഘുനാഥ്‌ വർമ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: നാഗരാജ്, എഡിറ്റർ: ജിതിൻ ടി കെ, സംഗീതം: അജ്‌മൽ ഹസ്ബുള്ള, മേക്കപ്പ്: റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, ആർട്ട്: ഷാജി മുകുന്ദ് ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: നിതിൻ എം എസ്, പ്രൊഡക്ഷൻ കണ്ട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: രാമഭദ്രൻ ബി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: വിനോദ് വേണുഗോപാൽ, സ്റ്റിൽസ്: അജി മസ്‌കറ്റ്, ഡിസൈൻ: യെല്ലൊ ടൂത്ത്, പിആർ സ്ട്രാറ്റജി & മാർക്കറ്റിം​ഗ്- കണ്ടന്‍റ് ഫാക്‌ടറി മീഡിയ.

Also read:ഒരു ബൈക്ക്, യാത്രക്കാരായി ആറുപേർ ; കൗതുകമുണർത്തി 'ഒരു ഭാരത സർക്കാർ ഉത്പന്നം' ഫസ്റ്റ് ലുക്ക്

ABOUT THE AUTHOR

...view details