കേരളം

kerala

ETV Bharat / entertainment

മാർക്കോ'യുടെ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്‌ത് സ്‌പീക്കര്‍ എ എൻ ഷംസീർ; വെള്ളിത്തിരയിലെ വയലൻസ് മോഡിന് ഇനി മൂന്ന് ദിവസം മാത്രം - AN SHAMSEER BUYS MARCO TICKET

കയ്യിൽ മെഷീൻ ഗണ്ണുമായി ഉണ്ണി മുകുന്ദൻ നിൽക്കുന്ന ഹെവി മാസ് പോസ്‌റ്റര്‍ സോഷ്യൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പോസ്‌റ്റര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാവുകയും ചെയ്‌തു.

UNNI MUKUNDAN MOVIE  MARCO MOVIE  എഎന്‍ ഷംസീര്‍ മാര്‍ക്കോ ടിക്കറ്റ്  മാര്‍ക്കോ റിലീസ്
സ്‌പീക്കര്‍ എ എന്‍ ഷംസീര്‍ മാര്‍ക്കോ ടിക്കറ്റ് ബുക്ക് ചെയ്യുന്നു (ETV Bharat)

By ETV Bharat Entertainment Team

Published : 6 hours ago

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രം മാര്‍ക്കോയുടെ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്‌ത് കേരള നിയമസഭാ സ്‌പീക്കര്‍ എ എന്‍ ഷംസീര്‍. ക്യൂബ്‌സ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാര്‍ക്കോ. പ്രിയ സുഹൃത്ത് ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ആദ്യ സിനിമയായ 'മാ‍ർക്കോ യ്ക്ക് വലിയ വിജയം ആശംസിക്കുന്നു'' എന്ന് ടിക്കറ്റ് ബുക്കിംഗ് നിർവ്വഹിച്ചുകൊണ്ട് എ.എൻ ഷംസീര്‍ പറഞ്ഞു.

ഡിസംബർ 20ന് ലോകമെങ്ങും റിലീസിനെത്തുന്ന ചിത്രത്തിന്‍റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ആഗോളതലത്തില്‍ അഞ്ചുഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. സിനിമയുടെ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസം അണിയറ പ്രവർത്തകർക്കുണ്ട് .

കയ്യിൽ മെഷീൻ ഗണ്ണുമായി ഉണ്ണി മുകുന്ദൻ നിൽക്കുന്ന ഹെവി മാസ് പോസ്റ്റർ സോഷ്യൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പോസ്‌റ്റര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ ഇത് ഏറ്റെടുത്തിരുന്നു.
പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്‌റ്റര്‍ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്‍റേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ടാകുമെന്നും സൂചനയുണ്ട്.

മാര്‍ക്കോ പോസ്‌റ്റര്‍ (ETV Bharat)

മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള മോസ്‌റ്റ് വയലന്‍റ് ഫിലിം എന്ന ലേബലിൽ എത്തുന്ന 'മാർക്കോ'യുടെ സംഗീതമൊരുക്കുന്നത് ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്.

ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്‌ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകൾ ഉണ്ട് .

ചിത്രത്തിലേതായി ഇറങ്ങിയ ചങ്കിടിപ്പേറ്റുന്ന ടീസർ ഇതിനകം 5.2 മില്യണിലേറെ കാഴ്‌ചക്കാരെയാണ് യൂട്യൂബിൽ സ്വന്തമാക്കിയിരിക്കുന്നത്. സിനിമയിലെ ആദ്യ സിംഗിൾ ബ്ലഡ് ഡബ്സിയുടേയും സന്തോഷ് വെങ്കിയുടേയും ശബ്‍ദത്തിലെത്തി സോഷ്യൽമീഡിയയിൽ തരംഗമായി.

മൂന്നാമതായെത്തിയ ബേബി ജീൻ പാടിയ മാർപ്പാപ്പ ഗാനവും പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു. മൂന്ന് ഗാനങ്ങളും യൂട്യൂബ് മ്യൂസിക് ട്രെൻഡിംഗ് ലിസ്റ്റിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലും എത്തിയിരുന്നു. തന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് മാർക്കോ എന്ന് ഉണ്ണി മുകുന്ദൻ വെളിപ്പെടിത്തിയിരുന്നു.

മാര്‍ക്കോ സിനിമ പോസ്‌റ്റര്‍ (ETV Bharat)

സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്‌സ് ഓഡിയോഗ്രഫി: രാജകൃഷ്‌ണന്‍ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്‌ണന്‍, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്‌ടര്‍: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.

Also Read:ചുവന്ന റോസാപ്പൂക്കളുമായി ആ പഴയ 14 കാരി നായകനെ തേടിയെത്തി; പ്രായം മുഖത്ത് അറിയാനുണ്ടല്ലോയെന്ന് നായികയോടായി മധു

ABOUT THE AUTHOR

...view details