കേരളം

kerala

ETV Bharat / entertainment

'തിയോ ഐ ലവ് യു, ആ ചുംബനം അവസാനത്തെതാണെന്ന് അറിഞ്ഞില്ല,ഞാന്‍ തകര്‍ന്നിരിക്കുകയാണ്'; കല്യാണി പ്രിയദര്‍ശന്‍ - KALYANI PRIYADARSHAN SHARES POST

പ്രിയപ്പെട്ട വളര്‍ത്തു നായയുടെ വിയോഗത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി കല്യാണി. സമൂീഹമാധ്യമങ്ങളിലൂടെയാണ് കല്യാണി ഈ കുറിപ്പ് പങ്കുവച്ചത്.

KALYANI PRIYADARSHAN  KALYANI PRIYADARSHAN PET DOG  കല്യാണി പ്രിയദര്‍ശന്‍  കല്യാണി പ്രിയദര്‍ശന്‍ വളര്‍ത്തു നായ
Kalyani Priyadarshan (ETV Bharat)

By ETV Bharat Entertainment Team

Published : Oct 8, 2024, 12:19 PM IST

പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് കല്യാണി പ്രിയദര്‍ശന്‍. സംവിധായകന്‍ പ്രിയദര്‍ശന്‍റെയും ലിസിയുടെയും മകള്‍ എന്നതിനപ്പുറം സിനിമയില്‍ തന്‍റേതായ ഇടം കണ്ടെത്തിയ താരം. ഇപ്പോഴിതാ പ്രിയപ്പെട്ട നായയുടെ വിയോഗത്തില്‍ ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് കല്യാണി.

വളര്‍ത്തു നായയായ തിയോയുടെ മരണത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയിലൂടെ താരം കുറിപ്പ് പങ്കുവച്ചത്. ആ മരണം തന്നെ തകര്‍ത്തുവെന്ന് കല്യാണി വെളിപ്പെടുത്തി. ഒപ്പം തിയോയോടൊപ്പമുള്ള ചിത്രങ്ങളും കല്യാണി പങ്കുവച്ചു.

കല്യാണിയുടെ കുറിപ്പിന്‍റെ പൂര്‍ണ രൂപം

"തിയോ അപ്രതീക്ഷിതമായി ഈ ആഴ്‌ച വിട പറഞ്ഞു. സത്യം പറഞ്ഞാല്‍ ഞാന്‍ അന്നു മുതല്‍ തകര്‍ന്നിരിക്കുകയാണ്. അവന്‍ ഏറ്റവും നല്ല ഹൃദയത്തിന് ഉടമയായിരുന്നു. ചെറിയ ശരീരത്തില്‍ വലിയവരുടെ ഊര്‍ജമായിരുന്നു. ഞങ്ങള്‍ അവനെ വീട്ടുടമ എന്നാണ് വിളിച്ചിരുന്നത്. കാരണം അത് അവന്‍റ വീടായിരുന്നു. ഞങ്ങള്‍ അവിടെ താമസക്കാരും. സ്‌റ്റുഡിയോയ്‌ക്ക് പുറത്ത് കാവല്‍ നായയായി ഇരിക്കാന്‍ അവര്‍ ഏറെ ഇഷ്‌ടപ്പെട്ടു. എന്നാല്‍ അവനെ കൊഞ്ചിക്കുന്നവരെയെല്ലാം അവന്‍ അകത്തേക്ക് കയറ്റി വിട്ടു. എല്ലാ വേനല്‍ക്കാലത്തും അവന്‍ മോശം ഹെയര്‍ക്കട്ടായിരുന്നു. കാരണം അവനെ വച്ച് എന്ത് ചെയ്യണണെന്ന് ഗ്രൂമേസിന് അറിയില്ലായിരുന്നു. അവനെ എടുത്ത് ഉമ്മവച്ച സമയത്ത് ഇത് അവസാനത്തേതാണ് എന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ കൂടുതല്‍ ചുംബിക്കുകയും കുറച്ചു നേരം കൂടി കയ്യിലെടുക്കുകയും ചെയ്യുമായിരുന്നു. പക്ഷേ ജീവിതം അങ്ങനെയൊരു മുന്നറിയിപ്പ് തരില്ലല്ലോ അവനോട് സ്‌നേഹം കാണിച്ചവരോടെല്ലാം എന്‍റെ ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ എന്നെക്കുറിച്ച് അന്വേഷിക്കുകയും എന്‍റെ വേദനയില്‍ പങ്കുചേരുകയും ചെയ്‌തവരോട് നന്ദി. നിങ്ങള്‍ക്ക് അറിയില്ല അത് എനിക്ക് എത്രത്തോളം ആശ്വാസമായിരുന്നുവെന്ന്. തിയോ, ഞാന്‍ നിന്നോട് ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നീയുമായി അധിക സമയം ചെലവഴിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. പക്ഷേ നീ ഏറ്റവും മികച്ചതായിരുന്നുവെന്ന് നീ അറിയണം. ഞാന്‍ നിന്നെ ഏറെ സ്‌നേഹിക്കുന്നുണ്ട്. നിന്‍റെ അവസാന ദിനങ്ങള്‍ സമാധാനത്തോടെയാവാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. ഒരു നല്ല മനുഷ്യന്‍ എന്നോട് പറഞ്ഞത് നമ്മുടെ വളര്‍ത്തു മൃഗങ്ങള്‍ നമ്മുടെ കഥകളിലൂടെ എല്ലാക്കാലവും ജീവിക്കുമെന്നാണ്. അങ്ങനെയെങ്കില്‍, നീ എല്ലാക്കാലവും ജീവിക്കുമെന്ന് ഞാന്‍ ഉറപ്പു തരുന്നു. ഐ ലവ് യു തിയോ. നീ എവിടെ വിശ്രമിക്കുകയാണെങ്കിലും സമാധാനത്തിലാണെന്ന് ഞാന്‍ കരുതുന്നു. കല്യാണി കുറിച്ചു.

പാര്‍വതി തിരുവോത്ത്, അന്നബെന്‍,തമിഴ് നടി വിനോദിനി, രഞ്ജിനി ഹരിദാസ്, അരുണ്‍ കുര്യന്‍, രജിഷ വിജയന്‍ തുടങ്ങിവയര്‍ പോസ്‌റ്റിന് താഴെ പ്രതികരണവുമായി എത്തി.

Also Read:ഇതൊന്നും ഒരു പ്രായമല്ല, ഇപ്പോഴും ഇത്രയും എനര്‍ജെറ്റിക്കായി ഇരിക്കുന്നതിനെ കുറിച്ച് മഞ്ജുവാര്യര്‍

ABOUT THE AUTHOR

...view details