കേരളം

kerala

ETV Bharat / entertainment

'അജപ്പാമട...'; ഹക്കീം ഷാജഹാന്‍റെ 'കടകനി'ലെ രണ്ടാം ഗാനം പുറത്ത് - ഹക്കീം ഷാജഹാൻ കടകൻ

ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന 'കടകൻ' ഫെബ്രുവരി 23ന് തിയേറ്ററുകളിലേക്ക്

Kadakan movie Ajjappamada Song  Hakkim Shajahan starrer Kadakan  Hakkim Sha Kadakan release  ഹക്കീം ഷാജഹാൻ കടകൻ  കടകൻ പാട്ട്
Kadakan song

By ETV Bharat Kerala Team

Published : Feb 11, 2024, 3:23 PM IST

പ്രേക്ഷകർക്ക് ഹരം പകർന്ന് 'കടകൻ' സിനിമയിലെ പുതിയ ഗാനം. ചിത്രത്തിലെ 'അജപ്പാമട' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നേരത്തെ പുറത്തുവന്ന 'കടകനി'ലെ ആദ്യ ഗാനമായ 'ചൗട്ടും കുത്തും' ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ ഗാനവും കൈയ്യടി നേടുകയാണ്.

ഹക്കീം ഷാജഹാൻ നായകനാകുന്ന 'കടകൻ' നവാഗതനായ സജിൽ മമ്പാടാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ കഥ രചിച്ചിരിക്കുന്നതും സജിൽ മമ്പാടാണ്. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് 'കടകൻ' വിതരണത്തിനെത്തിക്കുന്നത്.

പ്രശസ്‌ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയാണ് സമൂഹ മാധ്യമങ്ങളിലൂടെ 'കടകനി'ലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്‌തത്. ഗോപി സുന്ദർ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹനാൻ ഷാ, സൽമാൻ എസ് വി, ബാദുഷ ബി എം, ദന റാസിക്ക് എന്നിവർ ചേർന്നാണ്. ഷംസുദ് എടരിക്കോടിന്‍റേതാണ് വരികൾ.

അതേസമയം ഫാമിലി എന്‍റർടെയിനറായി ഒരുക്കിയിരിക്കുന്ന 'കടകൻ' ഫെബ്രുവരി 23ന് തിയേറ്ററുകളിലെത്തും. ബോധി, എസ് കെ മമ്പാട് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്. ഖലീലാണ് 'കടക'ന്‍റെ നിർമാണം.

തീപാറുന്ന ആക്ഷൻ സ്വീക്വൻസുകളും ഈ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് സൂചന. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ പോസ്റ്ററുകളും പാട്ടുമെല്ലാം ഇക്കാര്യം ശരിവയ്‌ക്കുന്നതാണ്. ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്‌ഠൻ ആർ ആചാരി, സിനോജ് വർഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

ALSO READ:ശ്രദ്ധനേടി 'കടകനി'ലെ ആദ്യഗാനം; തീപ്പന്തം കൊണ്ട് ആക്ഷനിൽ കസറി ഹക്കീം ഷാ

ജാസിൻ ജസീൽ ഛായാഗ്രഹണം നിർവഹിക്കുന്ന 'കടകന്‍' സിനിമയുടെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ഷമീർ മുഹമ്മദ് ആണ്. അർഷാദ് നക്കോത്ത് ആണ് പ്രൊഡക്ഷൻ ഡിസൈനർ. ദീപക് പരമേശരൻ ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കൺട്രോളറുമാണ്.

സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ- സൗണ്ട് ഡിസൈൻ : ജിക്കു, റി-റെക്കോർഡിങ് മിക്‌സർ : ബിബിൻ ദേവ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : ബിച്ചു, ആക്ഷൻ: ഫീനിക്‌സ് പ്രബു, പി സി സ്റ്റണ്ട്, തവസി രാജ്, വസ്‌ത്രാലങ്കാരം : റാഫി കണ്ണാടിപറമ്പ, മേക്കപ്പ് : സജി കാട്ടാക്കട, ഗാനരചന : ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കൊറിയോഗ്രഫി : റിഷ്‌ദാൻ, അനഘ, സെക്കൻഡ് യൂണിറ്റ് ഡിഒപി : ടി ഗോപാൽകൃഷ്‌ണ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് : നസീർ കാരത്തൂർ, പ്രൊജക്‌ട് ഡിസൈനർ : ബാബു നിലമ്പൂർ, വി എഫ് എക്‌സ് & ടൈറ്റിൽ ആനിമേഷൻ : റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ് : എസ്‌ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ : കൃഷ്‌ണപ്രസാദ് കെ വി, പിആർഒ : ശബരി.

ABOUT THE AUTHOR

...view details