ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. വിനയ് ഗോവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌ക്‌ന്ദ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ് എന്നിവർ നിർമ്മാണ പങ്കാളികളാവുന്ന ആദ്യ സംരംഭമാണ് ഈ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരിക്കുകയാണ്.
ഐവിഎഫ് സ്പെഷ്യലിസ്‌റ്റ് ആയ ഒരു ഡോക്‌ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. സാമൂഹിക പ്രസക്തിയുള്ള ഈ ഫാമിലി എന്‍റര്‍ടൈനറായ ചിത്രമായിരിക്കും ഇത്. നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ഒരു ചിത്രം കൂടിയാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ഉണ്ണിമുകുന്ദൻ തികച്ചും വ്യത്യസ്‌തമായ കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.