തിയേറ്ററില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത് പോലെ തന്നെ ഈ ആഴ്‌ചയിലെ ഒ ടിടി റിലീസുകള്‍ക്കായും ആകാംക്ഷയോടെ നോക്കിയിരിക്കുകയാണ് പ്രേക്ഷകര്‍. ഇത്തവണ ഒടിടിയില്‍ എത്തുന്നത് തിയേറ്ററില്‍ മികച്ച വിജയം സ്വന്തമാക്കിയ ചിത്രങ്ങളാണ്. 'സൂക്ഷ്‌മദര്‍ശിനി'യും 'പണി'യുമൊക്കെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാനായി ഇന്നുമുതല്‍ എത്തുന്നുണ്ട്. ഈ ആഴ്‌ചയിലെ ഒടിടി റിലീസുകള്‍ ഏതൊക്കെ പ്ലാറ്റ്‌ഫോമികളിലാണ് എത്തുന്നത് എന്ന് നോക്കാം.
സൂക്ഷ്‌മദര്‍ശിനി
ബേസില്‍ ജോസഫും നസ്രിയ നസീമും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് 'സൂക്ഷ്‌മദര്‍ശിനി'. എം ജെ ജിതിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ത്രില്ലര്‍ ചിത്രമാണിത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്‌റ്റാറിലൂടെയാണ് ജനുവരി 11 മുതലാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുക.
പണി
നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമാണ് 'പണി'. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. 50 ദിവസം തിയേറ്ററില്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഒടിടിയില്‍ എത്തുന്നത്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതിരിപ്പിച്ച സാഗര്‍ സൂര്യയുടെയും ജുനൈസിന്‍റെയും പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. സോണി ലിവിലൂടെ ജനുവരി 16 മുതലാണ് പ്രദര്‍ശനത്തിന് എത്തുന്നത്.
മിസ് യു
സിദ്ധാര്‍ഥും ആഷിക രംഗനാഥും പ്രധാന വേഷത്തില്‍ എത്തിയ റൊമാന്‍റിക് ചിത്രമാണ് 'മിസ് യൂ'. രാജശേഖരന്‍റെ സംവിധാനത്തില്‍ പിറന്ന ചിത്രമാണിത്. തമിഴ്, തെലുഗു ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം ആസ്വദിക്കാം.
അതോമുഖം