സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. ആന്തരിക രക്‌തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ കഴിഞ്ഞ ദിവസം അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയിരുന്നു. നിലവില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നത്.
അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ 16നാണ് കടുത്ത തലവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി സിനിമാപ്രവര്‍ത്തകരും ആശുപത്രിയിലുണ്ട്. മമ്മൂട്ടി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ അദ്ദേഹത്തെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.