കൊച്ചി :സിനിമ സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സ്വർണവും പണവും നഷ്‌ടപ്പെട്ടതായാണ് പ്രാഥമിക വിവരം. വിരലടയാള വിദഗ്‌ധരടക്കം വീട്ടിൽ എത്തി പരിശോധന തുടരുകയാണ്. അടുക്കള ഭാഗത്തെ ജനാല വഴിയാണ് മോഷ്‌ടാവ് വീട്ടിനകത്ത് കയറിയത്. ഇതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം ; പണവും സ്വർണവും നഷ്‌ടപ്പെട്ടു - DIRECTOR JOSHIYS HOME ROBBED - DIRECTOR JOSHIYS HOME ROBBED
മോഷ്‌ടാവ് വീട്ടിൽ കയറുന്നതിന്‍റെ സിസിടിവി ദൃശ്യം ലഭ്യമായിട്ടുണ്ട്
Joshiy home robbery
Published : Apr 20, 2024, 12:42 PM IST
|Updated : Apr 20, 2024, 1:09 PM IST
രാത്രി 1.30ന് ശേഷമാണ് ജോഷി ഉറങ്ങിയത്. ഇതിന് ശേഷമാകും മോഷണം നടന്നതെന്നാണ് അനുമാനം. അതേസമയം രാവിലെ ആറ് മണിയോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Last Updated : Apr 20, 2024, 1:09 PM IST