കേരളം

kerala

ETV Bharat / entertainment

'രാവിൻ നിറം കാത്തവൻ' ; 'തലവൻ' തീം സോങ് പുറത്ത് - Thalavan Theme Song - THALAVAN THEME SONG

ബിജു മേനോനും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തലവൻ' മെയ് 24-ന് തിയേറ്ററുകളിലേക്ക്

BIJU MENON ASIF ALI MOVIE  THALAVAN RELEASE DATE  MALAYALAM NEW RELEASES  തലവൻ സിനിമ
Thalavan (Source: ETV Bharat Network)

By ETV Bharat Kerala Team

Published : May 11, 2024, 12:24 PM IST

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'തലവൻ' സിനിമയുടെ തീം സോങ് പുറത്ത്. ജിസ് ജോയ് സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ ആത്മാശം ഉൾക്കൊള്ളുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ദീപക് ദേവ് സംഗീതം പകർന്ന ഗാനത്തിനായി വരികൾ രചിച്ചിരിക്കുന്നതും സംവിധായകൻ ജിസ് ജോയ് തന്നെയാണ്. ആനന്ദ് ശ്രീരാജ് ആണ് ആലാപനം.

ബിജു മേനോനും ആസിഫ് അലിയുമാണ് 'തലവൻ' സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച വിജയങ്ങൾ കൈവരിച്ചിട്ടുള്ള ഈ കൂട്ടുകെട്ട് വീണ്ടും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും വാനോളമാണ്. രണ്ട് വ്യത്യസ്‌ത റാങ്കുകളിലുള്ള പൊലീസ് ഓഫിസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

ത്രില്ലർ ജോണറിൽ അണിയിച്ചൊരുക്കിയ 'തലവൻ' നിർമിച്ചിരിക്കുന്നത് അരുൺ നാരായൺ പ്രൊഡക്ഷൻസിന്‍റെയും ലണ്ടൻ സ്റ്റുഡിയോസിന്‍റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവരാണ്. 'ഈശോ, ചാവേർ' എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമിക്കുന്ന സിനിമയാണ് 'തലവൻ'.

മെയ് 24-ന് 'തലവൻ' തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാനമായും പശ്ചാത്തലമാക്കുന്ന ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാകും ഇതെന്നാണ് വിവരം. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്‌ണൻ, ജോജി കെ ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് 'തലവനി'ൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദീപക് ദേവ് പശ്ചാത്തല സംഗീതവും ഒരുക്കുന്ന 'തലവ'ന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ്. ശരൺ വേലായുധൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിങ് സൂരജ് ഇ എസും കലാസംവിധാനം അജയൻ മങ്ങാടും നിർവഹിക്കുന്നു.

മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്, സൗണ്ട് - രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സാഗർ, അസിസ്റ്റന്‍റ് ഡയറക്‌ടർമാർ - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ:'ക്രിസ്‌ത്യൻ മതവികാരം വ്രണപ്പെടുത്തി' ; കരീന കപൂറിന് ഹൈക്കോടതിയുടെ നോട്ടിസ്

ABOUT THE AUTHOR

...view details