കേരളം

kerala

ETV Bharat / entertainment

തുണ്ട് വയ്‌ക്കുന്ന പൊലീസ്; ബിജു മേനോൻ ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത് - ബിജു മേനോൻ തുണ്ട് സിനിമ

'തുണ്ട്' ഫെബ്രുവരി 16ന് തിയേറ്ററുകളിലേക്ക്

Biju Menon Ashiq Usman Thundu movie  Thundu Trailer out  ബിജു മേനോൻ തുണ്ട് സിനിമ  തുണ്ട് ട്രെയിലർ
Thundu movie Trailer

By ETV Bharat Kerala Team

Published : Jan 25, 2024, 7:55 PM IST

ഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ - ജിംഷി ഖാലിദ് എന്നിവർ ചേർന്ന് നിർമിക്കുന്ന 'തുണ്ട്' സിനിമയുടെ ട്രെയിലർ പുറത്ത് (Thundu movie's Trailer out). നവാഗതനായ റിയാസ് ഷെരീഫ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഏറെ കൗതുകമുണർത്തുന്നതും രസകരവുമായ ട്രെയിലറാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബിജു മേനോൻ ആണ് 'തുണ്ട്' സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് (Biju Menon starrer Thundu).

'തല്ലുമാല', 'അയൽവാശി' എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ആഷിക് ഉസ്‌മാൻ ഒരുക്കുന്ന 'തുണ്ടി'നായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. ചിത്രം ഫെബ്രുവരി 16ന് തിയേറ്ററുകളിൽ എത്തും. ബിജു മേനോൻ വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്നു എന്നതും 'തുണ്ട്' സിനിമയുടെ പ്രധാന ആകർഷണമാണ്.

നിർമാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണവും നിർവഹിക്കുന്നത്. ഗോപി സുന്ദർ ആണ് തുണ്ടിന്‍റെ സംഗീത സംവിധായകൻ. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ആദ്യ ഗാനം മികച്ച പ്രതികരണം നേടിയിരുന്നു.

'വാനിൽ നിന്നും' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. പതിഞ്ഞ താളത്തിൽ തുടങ്ങി ഉത്സവ പ്രതീതിയിലേക്ക് നീങ്ങുന്ന ഗാനം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പ്രണവം ശശിയുടെ ആലപനവും ഗാനത്തിന്‍റെ മാറ്റ് കൂട്ടി.

സംവിധായകൻ റിയാസ് ഷെരീഫിനൊപ്പം കണ്ണപ്പനും ചേർന്നാണ് ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. എഡിറ്റിംഗ് നമ്പു ഉസ്‌മാനും നിർവഹിക്കുന്നു. അന്തരിച്ച പ്രശസ്‌ത ആക്ഷൻ കൊറിയോഗ്രഫർ ജോളി ബാസ്റ്റ്യനും കലൈ കിംഗ്‌സണും ചേർന്നാണ് 'തുണ്ടി'നായി സംഘട്ടനം ഒരുക്കിയത്.

ആർട്ട് - ആഷിഖ് എസ്, സൗണ്ട് ഡിസൈൻ - വിക്കി കിഷൻ, ഫൈനൽ മിക്‌സ് - എം ആർ രാജാകൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, വസ്‌ത്രാലങ്കാരം - മാഷർ ഹംസ, മേക്കപ്പ് - റോണക്‌സ് സേവ്യർ, കൊറിയോഗ്രാഫി - ഷോബി പോൾ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അഗസ്റ്റിൻ ഡാൻ, അസോസിയേറ്റ് ഡയറക്‌ടർ - ഹാരിഷ്‌ ചന്ദ്ര, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, വിതരണം - സെൻട്രൽ പിക്‌ചേഴ്‌സ്, മാർക്കറ്റിങ് പ്ലാൻ & സ്ട്രേറ്റജി - ഒബ്‌സ്ക്യുറ എന്‍റർടെയിൻമെന്‍റ്, ഡിസൈൻ - ഓൾഡ്‌മങ്ക് എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

ABOUT THE AUTHOR

...view details