കോഴിക്കോട്: ബേപ്പൂർ ഫെസ്റ്റിൻ്റെ സമാപന ചടങ്ങിൽ അതിഥികളായെത്തി നടന്മാരായ ബേസിൽ ജോസഫും സൗബിൻ ഷാഹിറും. ജനുവരി 16ന് റിലീസിനെത്തുന്ന 'പ്രാവിൻകൂട് ഷാപ്പ്' എന്ന ഏറ്റവും പുതിയ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായാണ് ഇരുവരും ചടങ്ങിൽ സംബന്ധിച്ചത്. വേദിയിൽ മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഒരു ചോദ്യത്തിന് രസകരമായി ബേസിൽ നൽകിയ മറുപടി ഹർഷാരവത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്.
''അല്ലെങ്കിൽ തന്നെ വ്യത്യസ്‌ത കഥാപാത്രങ്ങൾ കാരണം ബേസിലിനെ സഹിക്കാൻ പറ്റണില്ല, ഇനി പൊലീസ് വേഷത്തിലും കൂടി എത്തിയാൽ എങ്ങനെയാണ് സഹിക്കുക?.'' മന്ത്രി മുഹമ്മദ് റിയാസ് വേദിയിൽ ബേസിലിനോട് രസകരമായി ചോദിച്ചത് ഇപ്രകാരമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'ഇത് കഴിയുമ്പോ പൊലീസുകാര്‍ എല്ലാവരും കൂടി വരുമോ എന്നറിയില്ല. ഏതായാലും നല്ലവനായ പൊലീസുകാരനാണ്, മാതൃകയാക്കാവുന്ന പൊലീസ് കഥാപാത്രമായാണ് പ്രാവിൻകൂട് ഷാപ്പ് എന്ന ചിത്രത്തിൽ ഞാനെത്തുന്നത് '. ഇപ്രകാരമുള്ള ബേസിലിൻ്റെ മറുപടി കേട്ടതും സദസ് ഹർഷാരവം മുഴക്കി. മന്ത്രി റിയാസ് ചിരിച്ചു. പ്രാവിൻകൂട് ഷാപ്പ് പ്രേക്ഷകരെ എഡ്‌ജ് ഓഫ് ദി സീറ്റിലിരുത്തുന്ന സിനിമയായിരിക്കുമെന്നും ബേസിൽ വേദിയിൽ പറഞ്ഞു.
'സിനിമയിൽ നിരവധി സൂപ്പർതാരങ്ങള്‍ പൊലീസ് വേഷത്തിൽ വന്നിട്ടുണ്ട്. സിങ്കം പോലെ ഒരു പൊലീസ് വേഷം ഒരു സിനിമയിൽ എനിക്കും ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഷൂട്ട് തുടങ്ങും മുമ്പ് ജിം ട്രെയിനറോട് രണ്ടാഴ്‌ച കൊണ്ട് ബോഡി ഫിറ്റാക്കി തരണമെന്ന് ആവശ്യപ്പെട്ടു. രണ്ടാഴ്‌ച കൊണ്ട് ഒന്നും നടക്കുമെന്ന് തോന്നുന്നില്ലെന്ന് ട്രെയിനർ മറുപടിയായി പറഞ്ഞു. എന്തായാലും വലിയ കുഴപ്പങ്ങൾ ഒന്നും കൂടാതെ പ്രാവിൻകൂട് ഷാപ്പിലെ തൻ്റെ പൊലീസ് വേഷം വന്നിട്ടുണ്ടെന്ന് തോന്നുന്നുവെന്ന് ബേസിൽ വേദിയിൽ പറഞ്ഞു.
സസ്പെൻസ് ത്രില്ലറായെത്തുന്ന പ്രാവിൻകൂട് ഷാപ്പ് എന്ന സിനിമ ഒരു കൊലപാതകവും അതിന് പിന്നാലെയുള്ള കുറ്റാന്വേഷണവും ആണ് ചർച്ച ചെയ്യുന്നത്. ആക്ഷനും ബ്ലാക്ക് ഹ്യൂമറുമൊക്കെയായി ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ എന്‍റർടെയ്ൻ ചെയ്യിക്കുന്ന സിനിമയായിരിക്കും. സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'പ്രാവിൻകൂട് ഷാപ്പ്' സിനിമയുടെ കൗതുകമുളവാക്കുന്ന പോസ്റ്ററുകള്‍ അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ പുറത്തിറങ്ങിയിരുന്നു.
ഒരു ഷാപ്പിലിരുന്ന് ചീട്ടുകളിക്കുന്ന സൗബിനേയും തല പുകഞ്ഞ് ആലോചിച്ചിരിക്കുന്ന പൊലീസുകാരനായ ബേസിലിനെയും ഉൾപ്പെടുത്തിയുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെഎസ് തുടങ്ങിയവർ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ലോകമാകെ തരംഗമായി മാറിയ 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ വലിയ വിജയത്തിന് ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിഷ്‌ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്‌ത 'ആവേശ'ത്തിന് ശേഷം എ&എ എന്‍റർടെയ്ൻമെന്‍റ്സാണ് 'പ്രാവിന്‍കൂട് ഷാപ്പ്' പ്രദര്‍ശനത്തിനെത്തിക്കുന്നത്.
ഗാനരചന: മുഹ്‍സിൻ പരാരി, പ്രൊഡക്ഷന്‍ ഡിസൈനർ: ഗോകുല്‍ ദാസ്, എഡിറ്റര്‍: ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍: അബ്രു സൈമണ്‍, സൗണ്ട് ഡിസൈനർ: വിഷ്‌ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എആര്‍ അന്‍സാര്‍, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, ആക്ഷൻ: കലൈ മാസ്റ്റർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, എആർഇ മാനേജർ: ബോണി ജോർജ്ജ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈന്‍സ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്, പിആർഒ: ആതിര ദിൽജിത്ത്, എ.എസ് ദിനേശ്.
Also Read:'മൊത്തത്തില്‍ ഒരു ഹോളിവുഡ് മൂഡുണ്ടല്ലോ'... ബേസില്‍ ജോസഫ് പോലീസ് വേഷത്തിലെത്തുന്ന 'പ്രാവിൻ കൂട് ഷാപ്പ്' ട്രെയിലർ