അറസ്‌റ്റിന് ശേഷം വീണ്ടും പുതിയ ആരോപണവുമായി നടന്‍ ബാല ഫേസ്‌ബുക്കില്‍. പുലര്‍ച്ചെ തന്‍റെ വീട്ടിലേയ്‌ക്ക് ചിലര്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചെന്നാണ് ബാലയുടെ ആരോപണം. ഇതിനെ സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങളും ബാല തന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റില്‍ പങ്കുവച്ചിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ മൂന്നേമുക്കാലോടു കൂടി തന്‍റെ വീട്ടിലേയ്‌ക്ക് ചിലര്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചെന്നാണ് നടന്‍റെ വാദം. വീടിന് പുറത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും താരം പുറത്തുവിട്ടു. ഒരു സ്‌ത്രീയും കുട്ടിയും അവര്‍ക്കൊപ്പം ഒരു യുവാവുമാണ് വീഡിയോയില്‍ ഉള്ളത്.
എന്നാല്‍ ഇവര്‍ മാത്രമല്ല, വീടിന് പുറത്ത് വേറെയും ആളുകള്‍ ഉണ്ടായിരുന്നു എന്നാണ് ബാലയുടെ വാദം. കോളിംഗ് ബെല്‍ അടിക്കുകയും വാതില്‍ തട്ടി തുറക്കാന്‍ ശ്രമം നടത്തിയെന്നുമാണ് ആരോപണം. വീടിന്‍റെ പ്രവേശന കവാടത്തില്‍ ഉറപ്പിച്ചിട്ടുള്ള നെറ്റ് ഡോര്‍ തുറക്കുന്നതും വീഡിയോയില്‍ കാണാം.