കേരളം

kerala

ETV Bharat / entertainment

വരകളിൽ വർണ്ണലോകം തീര്‍ത്ത് പാർവതി ശങ്കര്‍ - Parvathy Shankar mural painting - PARVATHY SHANKAR MURAL PAINTING

കുട്ടിക്കാലം മുതൽ പാര്‍വതിയ്‌ക്ക് കലായോട് അഭിനിവേശമുണ്ടായിരുന്നു. കഥകളി എന്ന കലാരൂപം ഉൾക്കൊള്ളുന്നതിനോട് അനുബന്ധിച്ചാണ് പാര്‍വതി ചിത്ര ലോകത്തും എത്തിച്ചേരുന്നത്.

MURAL PAINTING  PARVATHY SHANKAR  പാർവതി ശങ്കര്‍  മ്യൂറൽ പെയിന്‍റിംഗ്
Parvathy Shankar creates magic in mural painting (Reporter)

By ETV Bharat Entertainment Team

Published : Aug 15, 2024, 2:15 PM IST

Updated : Aug 15, 2024, 2:42 PM IST

Parvathy Shankar mural painting (ETV Bharat Reporter)

എറണാകുളം: മ്യൂറൽ പെയിന്‍റിങ്ങിൽ മായാജാലം സൃഷ്‌ടിക്കുകയാണ് ആലുവ സ്വദേശിനി പാർവതി ശങ്കർ. സ്വകാര്യ സ്‌കൂളിൽ കല അധ്യാപികയായി ജോലി നോക്കുന്നതിനിടെയുള്ള ഒഴിവ് സമയങ്ങളിലാണ് പാര്‍വതി വർണ്ണലോകം സൃഷ്‌ടിച്ചെടുക്കുന്നത്. കുട്ടിക്കാലം മുതൽ കലാ മേഖലയോട് പാര്‍വതിയ്‌ക്ക് അഭിനിവേശമുണ്ടായിരുന്നു.

ആദ്യം നൃത്തം അഭ്യസിച്ചു തുടങ്ങി. പിന്നീട് കഥകളിയും സ്വായത്തമാക്കി. കഥകളി എന്ന കലാരൂപം ഉൾക്കൊള്ളുന്നതിനോട് അനുബന്ധിച്ചാണ് പാര്‍വതി ചിത്ര ലോകത്തും എത്തിച്ചേരുന്നത്.

കഥകളിയിലെ മുഖമെഴുത്തൊക്കെ ആദ്യകാലത്ത് നോക്കി നിൽക്കുമായിരുന്നു പാര്‍വതി. ചിത്ര രചന ശാസ്ത്രീയമായി വശത്താക്കിയിട്ടുമില്ല. കഥകളിയുടെ മുഖചാർത്തുകൾ പാർവതിയുടെ ഉള്ളിൽ ഒരു പുതിയ കലാകാരിയെ സൃഷ്‌ടിക്കുകയായിരുന്നു.

ചിത്രങ്ങൾ കണ്ട് ആസ്വദിച്ചവർ പറയുമ്പോഴാണ് തനിക്കുള്ളിൽ ഒരു ചിത്രകാരിയുണ്ടെന്ന് പാര്‍വതി തിരിച്ചറിയുന്നത്. ദൈവം അനുഗ്രഹിച്ച് നൽകിയ ഇത്തരം കഴിവുകൾ ഒരു നിധി പോലെ കാത്തു സൂക്ഷിക്കാന്‍ എപ്പോഴും ശ്രമിക്കുമെന്നാണ് തന്നിലെ കലാകാരിയെ കുറിച്ച് പാർവതിയുടെ പ്രതികരണം. അച്ഛന്‍റെ നിർദേശ പ്രകാരമാണ് മ്യൂറൽ പെയിന്‍റിങ്ങിലേക്ക് തിരിയുന്നത്. ആദ്യമൊക്കെ ചുമരിലായിരുന്നു പരീക്ഷണങ്ങൾ. സ്വന്തം വീട് തന്നെയാണ് പരീക്ഷണശാല.

മ്യൂറൽ ചിത്രങ്ങളുടെ അന്തസത്ത ഉൾക്കൊണ്ട ശേഷമാണ് ക്യാൻവാസിലേക്കും പിന്നീട് ഫാബ്രിക്കിലേക്കും വരച്ചു തുടങ്ങുന്നത്. ഇതിഹാസ കഥാപാത്രങ്ങളും ദേവനും ദേവിയും ഒക്കെയാണ് പലപ്പോഴും ആശയങ്ങളായി മനസ്സില്‍ എത്താറ്. കഥകളി കഥാപാത്രങ്ങളും പലപ്പോഴും ആശയങ്ങളിൽ നിറം ചാർത്താൻ സഹായിക്കും. കൃഷ്‌ണനും രാധയുമൊക്കെ എക്കാലവും പാര്‍വതിയുടെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ.

അമ്പലങ്ങളിലെ മ്യൂറൽ ചിത്രങ്ങളും ശില്‍പങ്ങളും ഒക്കെ ആദ്യ കാലങ്ങളിൽ റഫറൻസ് ആയി എടുത്തിരുന്നു. മ്യൂറൽ മാത്രമല്ല പെൻസിൽ ഡ്രോയിങ്ങും ജലശ്ചായവും ഒക്കെ പാർവതിയുടെ കൈകൾക്കും മനസിനും വഴങ്ങിത്തുടങ്ങി. യാത്രകളാണ് ഈ കലാകാരിയുടെ പ്രധാന ഹോബി. ഉള്ളിലെ കലാകാരിയെ വളർത്തുന്നതിന് യാത്രകളും അവിടത്തെ കാഴ്‌ചകളും ഉപകരിക്കുമെന്ന് പാര്‍വതി പറയുന്നു.

മ്യൂറൽ പെയിന്‍റിങ്, വസ്ത്രങ്ങളിലേയ്‌ക്ക് ചാലിച്ചെടുക്കുന്ന ഒരു ആശയം മനസിൽ ഉദിക്കുന്നത് വളരെ അടുത്ത കാലത്താണ്. ആശയം വിജയിച്ചതോടെ വസ്ത്രങ്ങൾ സോഷ്യൽ മീഡിയ വഴി ജനങ്ങൾക്ക് കാണാൻ അവസരം ഒരുക്കി. ആവശ്യക്കാർ ഏറെയായതോടെ സംപ്രിതി എന്ന പേരിൽ സ്വന്തമായി ഒരു ബ്രാൻഡ് സ്ഥാപിക്കുകയും ചെയ്‌തു.

28 വയസുകാരിയുടെ ദീർഘ വീക്ഷണത്തിൽ കൃത്യമായി വരുമാനം ലഭിക്കുന്ന ഒരു ബിസിനസ് സംരംഭം. ഒരു തരത്തിലും ജന്മനാ വാസനയുണ്ടെന്ന് കരുതുകയോ ശാസ്ത്രീയമായി പഠിക്കുകയും ചെയ്യാത്ത മേഖലയാണ് പാർവതിയെ സംബന്ധിച്ചിടത്തോളം ചിത്ര രചന. അതുകൊണ്ടു തന്നെ ഈ മേഖലയെ കുറിച്ച് ഓരോ ദിവസവും പഠിച്ചു കൊണ്ടിരിക്കുന്നു. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സൂര്യകാന്താണ് പാർവതിയുടെ ജീവിത പങ്കാളിയും പ്രധാന പിന്തുണയും.

Last Updated : Aug 15, 2024, 2:42 PM IST

ABOUT THE AUTHOR

...view details