മലൈക അറോറയുടെ പിതാവിന്റെ ആത്മഹത്യ; കാണാന്‍ ഓടി എത്തി അര്ജുന് കപൂര്‍ - Arjun Kapoor Visit MALAIKA Family
മലൈക അറോറയുടെ പിതാവ് അനിൽ മേത്തയുടെ ആത്മഹത്യയെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ മലൈകയുടെ മതാപിതാക്കളുടെ മുംബൈയിലെ വസതിയിലെത്തി അർജുൻ കപൂർ. ഈ ദു:ഖത്തില്‍ മലൈകയ്ക്കും കുടുംബത്തിനും പിന്തുണ നൽകാനാണ് അർജുൻ എത്തിയത്.
By ETV Bharat Entertainment Team
Published : Sep 11, 2024, 3:54 PM IST
|Updated : Sep 12, 2024, 9:15 AM IST
മലൈക അറോറയുടെ പിതാവ് അനിൽ മേത്തയുടെ ആത്മഹത്യ വാർത്തയറിഞ്ഞ് ഓടിയെത്തി മുൻ കാമുകൻ അർജുൻ കപൂർ. മലൈകയുടെ മാതാപിതാക്കളുടെ മുംബൈയിലെ വസതിയിലാണ് അർജുൻ കപൂർ എത്തിയത്. വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ, ഈ ദുഷ്കരമായ സമയത്ത് മലൈകയ്ക്കും കുടുംബത്തിനും പിന്തുണ അറിയിക്കാനാണ് അര്ജുന് കപൂര്‍ എത്തിയത്. അര്ജുന് കപൂര്‍, അനില്‍ മേത്തയ്ക്ക് അനുശോചനവും രേഖപ്പെടുത്തി.