കേരളം

kerala

ETV Bharat / entertainment

ഞാന്‍ കണ്ടതില്‍ ഏറ്റവും നല്ല മനുഷ്യനാണ് അദ്ദേഹം, ജീവനോളം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സൈറ ബാനു - SAIRA BANU REACTS TO RUMOURS

എ ആര്‍ റഹ്മാന്‍റെ പേരിന് ഒരു കളങ്കവും വരാന്‍ പാടില്ലെന്ന് സൈറ ബാനു

Etv Bharat
സൈറ ബാനു എ ആര്‍ റഹ്മാന്‍ (Etv Bharat)

By ETV Bharat Entertainment Team

Published : Nov 24, 2024, 4:47 PM IST

അടുത്തിടെയാണ് സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ തന്‍റെ വിവാഹ മോചനത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഭാര്യ സൈറ ബാനുവുമായുള്ള വിവാഹമോചനം പ്രഖ്യാപിച്ചതിനു പിന്നാലെ എആര്‍ റഹ്മാനെ ആക്ഷേപിക്കുന്ന തരത്തിലുള്ള പല അഭ്യൂഹങ്ങളും പരന്നു. റഹ്മാന്‍റെ വിവാഹമോചനത്തിന് കാരണം അദ്ദേഹത്തിന്‍റെ തന്നെ ബാന്‍ഡിലെ ഗിറ്റാറിസ്‌റ്റായ മോഹനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തില്‍ ചര്‍ച്ചകളുയര്‍ന്നു. ഇതിനെതിരെ എ ആര്‍ റഹ്മാനും മക്കളുമെല്ലാം പരസ്യമായി രംഗത്ത് വന്നിരുന്നു. വിദ്വേഷ പ്രചാരണം നടത്തിയവര്‍ 24 മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യണമെന്ന് എ ആര്‍ റഹ്മാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സൈറാ ബാനുവും രൂക്ഷ വിമര്‍ശനവുമായി സൈറ ബാനു തന്നെ രംഗത്തെത്തി.

ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യനാണ് റഹ്മാന്‍ എന്നാണ് സൈറ കുറിച്ചത്. തന്‍റെ ജീവനോളം റഹ്മാനെ വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ടെന്നും സൈറ പറഞ്ഞു. റഹ്മാന്‍റെ പേരിന് കളങ്കം വരുത്തുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും സൈറ കൂട്ടിച്ചേര്‍ത്തു.

സൈറയുടെ വാക്കുകള്‍

ഞാന്‍ സൈറ ബാനു ആണ്. ഇപ്പോള്‍ ബോംബെയില്‍ ആണ്. രണ്ടുമാസമായി ഇവിടെയാണ്. ദയവ് ചെയ്‌ത് യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരെ വ്യാജപ്രചാരണം നടത്തരുത്. അദ്ദേഹത്തെ വെറുതെ വിടൂ. ഞാന്‍ അദ്ദേഹത്തെ വിശ്വസിക്കുന്നു, സ്നേഹിക്കുന്നു. ഈ ലോകത്ത് ഞാന്‍ കണ്ടതില്‍ ഏറ്റവും നല്ല മനുഷ്യനാണ് അദ്ദേഹം. എന്തുകൊണ്ട് സൈറ ചെന്നൈയില്‍ ഇല്ല എന്ന് പലരും ചോദിക്കുന്നു. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ്. എന്‍റെയും അദ്ദേഹത്തിന്‍റെയും സ്വകാര്യത മാനിക്കണം. വളരെ ദുഷ്‌കരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഞങ്ങളുടെ ജീവിതം കടന്നു പോയത്. ഇരുവരും സ്നേഹത്തോടെയും നൂറ് ശതമാനം പരസ്‌പര ധാരണയോടെയും എടുത്ത തീരുമാനമാണിത്. വാസ്‌തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു പരത്തരുത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അദ്ദേഹം ഏറ്റവും നല്ല മനുഷ്യനാണ്. അദ്ദേഹം എങ്ങനെയാണോ അങ്ങനെ തന്നെ തുടരാന്‍ അനുവദിക്കണം എന്നാണ് എനിക്ക് അപേക്ഷിക്കാനുള്ളത്. ഞാന്‍ എന്‍റെ ജീവനോളം അദ്ദേഹത്തെ വിശ്വസിക്കുന്നു. അത്രതന്നെ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. ഞങ്ങള്‍ അങ്ങനെയായിരുന്നു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിങ്ങള്‍ അവസാനിപ്പിക്കണം. ദൈവം അനുഗ്രഹിക്കട്ടെ. ഈ നിമിഷത്തില്‍ ഞങ്ങളെ വെറുതെ വിടണമെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ ഒന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ പേര് തകര്‍ക്കാന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണം. അസംബന്ധമാണ് അത്.

1995 ലായിരുന്നു എ ആർ റഹ്‌മാൻ- സൈറ ബാനു വിവാഹം. 29 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. പിന്നാലെ അദ്ദേഹത്തിന്‍റെ സംഘത്തിലെ അംഗവും ബേസ് ഗിറ്റാറിസ്റ്റുമായ മോഹിനി ഡേയുടെ വിവാഹമോചനവും ചര്‍ച്ചയായിരുന്നു. റഹ്‌മാന്‍- സൈറാ ബാനു വേര്‍പിരിയലിന് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമുണ്ടോ എന്ന തലത്തിലേക്ക് വരെ ചില യൂട്യൂബ് ചാനലുകളിൽ ചർച്ചകൾ വന്നു.

സൈറയുടെ അഭിഭാഷക വന്ദന ഷായാണ് വിവാഹമോചനത്തെകുറിച്ച് ഇരുവരുടെയും സംയുക്ത പ്രസ്‌താവന പങ്കുവച്ചത്. മൂന്ന് മക്കളാണ് എആര്‍ റഹ്‌മാന്‍ സൈറ ദമ്പതികള്‍ക്ക്. ഖദീജ റഹ്‌മാന്‍, റഹീമ റഹ്‌മാന്‍, എആര്‍ അമീൻ എന്നിവരാണ് മക്കള്‍.

Also Read:ഒരു മണിക്കൂര്‍ തരും, അതിനുള്ളില്‍ പിന്‍വലിക്കണം; മുന്നറിയിപ്പുമായി എ ആര്‍ റഹ്മാന്‍

ABOUT THE AUTHOR

...view details