അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന ‘അൻപോട് കൺമണി’ എന്ന ചിത്രത്തിന്‍റെ ടീസർ റിലീസായി.
സാമൂഹിക ഘടനകളിലും ദീർഘകാല പാരമ്പര്യങ്ങളിലും ജീവിതം വഴിമുട്ടുന്ന രണ്ടു വ്യക്തികളുടെ പ്രശ്‌നങ്ങള്‍ നർമ്മത്തിൽ ചാലിച്ച് രസകരമായി അവതരിപ്പിക്കുകയാണ് ഈ ടീസർ.
പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വച്ച് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പനാണ് ‘അൻപോടു കൺമണി’ യുടെ ടീസർ പ്രകാശനം ചെയ്‌തത്. പറശ്ശിനിക്കടവിന്‍റെ വൈവിധ്യത്തെയും തത്വത്തെയും ഉൾകൊണ്ട് ഏകത്വത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രതീകമായി ടീസർ ലോഞ്ച് മാറി. ക്രിയേറ്റീവ് ഫിഷിന്‍റെ ബാനറിൽ വിപിൻ പവിത്രനാണ് ഈ ചിത്രം നിര്‍മിക്കുന്നത്. 'അൻപോടു കൺമണി' നവംബറിൽ പ്രദർശനത്തിനെത്തും.
അൽത്താഫ് സലിം, മാലാ പാർവതി,ഉണ്ണി രാജ,നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ,ഭഗത് മാനുവൽ, ജോണി ആന്‍റണി തുടങ്ങിയവരും അഭിനയിക്കുന്നു. സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത് അനീഷ് കൊടുവള്ളിയാണ്. മനു മഞ്ജിത്തിന്‍റേതാണ് വരികള്‍. സാമുവല്‍ എബിയാണ് സംഗീതം പകരുന്നത്. എഡിറ്റിംഗ്- സുനിൽ എസ് പിള്ള.