തമിഴിലെ ശ്രദ്ധേയ ഗായകൻ സെന്തിൽ ഗണേഷ് മലയാളത്തിൽ ആദ്യമായി ആലപിച്ച ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ പുറത്ത്. 'പന്തം' സിനിമയിലെ 'ജിലുക്ക് ജിലുക്ക്' എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അജു അജീഷാണ് ഈ സിനിമയുടെ സംവിധായകൻ.
ഏറെ പ്രശംസ നേടിയ 'കാക്ക' എന്ന ഷോർട്ട് ഫിലിമിന്‍റെ സംവിധായകനാണ് അജു അജീഷ്. അതേസമയം 'പന്തം' സിനിമയിലെ ആദ്യ ഗാനമായി പുറത്തിറങ്ങിയ 'ജിലുക്ക് ജിലുക്ക്' മികച്ച പ്രതികരണം നേടുകയാണ്. ചാർളി ചാപ്ലിൻ 2, സുരറൈ പോട്ര്, വിശ്വാസം, ഡിഎസ്‌പി, കാപ്പാൻ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകൻ സെന്തിൽ ഗണേഷ് മലയാളത്തിലെ എൻട്രിയും ഗംഭീരമാക്കിയെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.
നവാഗതനായ എബിൻ സാഗറാണ് സംഗീത സംവിധായകൻ. ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അനീഷ് കൊല്ലോളിയാണ്. 123 മ്യൂസിക്‌സിന്‍റെ യൂട്യൂബ് ചാനലിലും സ്‌പോട്ടിഫൈ, ഗാനാ, ജിയോ സാവൻ തുടങ്ങിയ മ്യൂസിക് പ്ലാറ്റ്‌ഫോമുകളിലും ഗാനം ആസ്വദിക്കാം.
വെള്ളിത്തിര പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അൽത്താഫ് പിടിയും റൂമ ഫിലിം ഫാക്‌ടറിയുടെ ബാനറിൽ റൂമ വിഎസും സംയുക്തമായാണ് പന്തം സിനിമ നിർമിക്കുന്നത്. മെക്കാർട്ടിൻ, വിഷ്‌ണു മുകുന്ദൻ, നീതു മായ, ജോണിവാസ്, ശ്രീല നല്ലേടം, ഷിബുക്കുട്ടൻ, വൈഷ്‌ണവി കല്യാണി, സാം കൃഷ്‌ണ, ജോയ് ജോൺ ആൻ്റണി, അജീഷ് ജോസ്, എം രമേഷ് കുമാർ, അൽകു എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.
സംവിധായകൻ അജു അജീഷാണ് ഈ ചിത്രത്തിന്‍റെ എഡിറ്റിങ്ങും നിർവഹിക്കുന്നത്. അജു അജീഷും ഷിനോജ് ഈണിക്കലും ചേർന്നാണ് രചന. എം എസ് ശ്രീതറും വിപിന്ദ് വി രാജും ചേർന്നാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഉണ്ണി സെലിബ്രേറ്റ് ഈ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും ക്യുപിഡ്‌സ് ക്യാമറ സഹ നിർമാതാവുമാണ്.
കലാസംവിധാനം : സുബൈർ പാങ്ങ്, നൃത്തസംവിധാനം : കനലി, അസോസിയേറ്റ് ഡയറക്‌ടർ : മുർഷിദ് അസീസ്, മേക്കപ്പ് : ജോഷി ജോസ്, വിജേഷ് കൃഷ്‌ണൻ, വസ്‌ത്രാലങ്കാരം : ശ്രീരാഖി മുരുകാലയം, പ്രൊഡക്ഷൻ കൺട്രോളർ : ഷിഹാബ് വെണ്ണല, സ്റ്റണ്ട് മാസ്റ്റർ : ആദിൽ തുളുവത്ത്, സൗണ്ട് ഡിസൈൻ : റോംലിൻ മാലിച്ചേരി, ഫൈനൽ മിക്‌സിങ് : ഔസേപ്പച്ചൻ വാഴയിൽ, കളറിസ്റ്റ് : വിവേക് നായർ, വിഎഫ്‌ക്‌സ് : പോപ്‌കോൺ, പിആർഒ : മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് : യൂനുസ് ദാക്‌സോ, ബിൻഷാദ് ഉമ്മർ & വിപി ഇർഷാദ്, ഡിസൈൻ : ഗോകുൽ എ ഗോപിനാഥൻ, ഗാനരചന: ആദർശ് ചന്ദ്രൻ എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ:'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്' ; ഈ നാടിനിതെന്ത് പറ്റിയെന്ന് സാന്ദ്ര തോമസ്