കേരളം

kerala

ETV Bharat / entertainment

നെപ്പോട്ടിസം കാരണം അവസരങ്ങള്‍ നഷ്‌ടമായെന്ന് രാകുല്‍ പ്രീത് - Rakul Preet on facing nepotism - RAKUL PREET ON FACING NEPOTISM

കമല്‍ ഹാസന്‍ നായകനായി എത്തിയ ഇന്ത്യന്‍ 2 ആണ് രാകുലിന്‍റെ ഒടുവില്‍ അഭിനയിച്ച ചിത്രം

RAKUL PREET  CIENMA ACTRESS  രാകുല്‍ പ്രീത് സിംഗ്  നെപ്പോട്ടിസം
Rakul preet (Instagram)

By ETV Bharat Kerala Team

Published : Sep 12, 2024, 8:47 PM IST

മുംബൈ : നെപ്പോട്ടിസം കാരണം തനിക്ക് സിനിമകള്‍ നഷ്‌ട്ടപ്പെട്ടുവെന്ന് നടി രാകുല്‍ പ്രീത് സിങ്. നെപ്പോട്ടിസം ജീവിത യാഥാര്‍ഥ്യമാണെന്നും ആളുകള്‍ അത് എത്ര വേഗത്തില്‍ അംഗീകരിക്കുന്നുവോ അത്രയും നല്ലതാണെന്നും രാകുല്‍ പറഞ്ഞു. നെപ്പോട്ടിസത്തിന്‍റെ പേരില്‍ നിങ്ങള്‍ക്ക് കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ഇത് സിനിമ വ്യവസായത്തിന്‍റെ ഭാഗമല്ലെങ്കില്‍ അത് നിങ്ങളുടെ അവസരങ്ങള്‍ തട്ടിയെടുക്കാം.

'മറ്റേതൊരു വ്യവസായത്തിലും മെഡിക്കല്‍ ഫീല്‍ഡ് പോലെയാണ്. അതാണ് ജീവിതമെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ ഇത് എത്രയും വേഗം മനസിലാക്കുന്നുവോ അതാണ് നിങ്ങളുടെ പുരോഗതിക്ക് നല്ലത്' -രാകുല്‍ പറഞ്ഞു. 'നാളെ എന്‍റെ കുട്ടികള്‍ക്ക് എന്തെങ്കിലും സഹായം വേണമെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അവരെ സഹായിക്കും. ഞാന്‍ നേരിടേണ്ടി വന്ന അവസ്ഥ അവര്‍ക്ക് വരാന്‍ ഞാന്‍ അനുവദിക്കില്ല. അതുപോലെ, സ്റ്റാര്‍ കിഡ്‌സിന് എളുപ്പം സിനിമയില്‍ എത്താന്‍ സാധിക്കുന്നുവെങ്കില്‍ അത് അവരുടെ കഠിന്വാധ്വാനം ചെയ്‌തതുകൊണ്ടാണ്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതുകൊണ്ട് നെപ്പോട്ടിസം വലിയ പ്രശ്‌നമായി ഞാന്‍ ചിന്തിക്കുന്നില്ല. അത് ഒരു യഥാര്‍ഥ്യമാണ്. സിനിമകള്‍ എനിക്ക് അത് മൂലം നഷ്‌ടമായി. പക്ഷേ അതില്‍ എനിക്ക് ദുഖമില്ല. ഒരു പക്ഷേ ഈ പ്രൊജക്‌ടുകള്‍ എന്നെ ഉദ്ദേശിച്ചുള്ളതാകില്ല. ആ ദിവസം ചിലപ്പോള്‍ വിഷമം തോന്നും. എന്നാല്‍ പിന്നീട് അത് മറക്കും. രാകുല്‍ പ്രീത് സിങ് കൂട്ടിച്ചേര്‍ത്തു. കമല്‍ ഹാസന്‍ നായകനായി എത്തിയ ഇന്ത്യന്‍ 2വിലാണ് രാകുല്‍ അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ സിദ്ധാര്‍ഥിന്‍റെ ജോഡിയായാണ് താരം എത്തിയത്.

Also Read:മൈനസ് 15 ഡിഗ്രിയില്‍ നടി രാകുല്‍ പ്രീത് സിങ്ങിന്‍റെ 'ക്രയോതെറാപ്പി' ; വീഡിയോ

ABOUT THE AUTHOR

...view details