ഓണം ഗംഭീരമാക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് മലയാളികള്‍. അതുകൊണ്ടു തന്നെ മലയാള തനിമയുള്ള വസ്‌ത്രങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. ഏറെ നാളെടുത്താണ് ഓരോ ഡിസൈനും പിറവിയെടുക്കുന്നത്.
ഇപ്പോഴിതാ മലയാളത്തിന്‍റെ പ്രിയതാരം മിയ ജോര്‍ജ് പങ്കിട്ട പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പൊന്നോണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന മിയയുടെ സാരിയിലുള്ള മനോഹരമായ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
കസവു സെറ്റ് സാരിയുടുത്ത് മുല്ലപ്പൂ ചൂടിയ നാടന്‍ ലുക്കിലാണ് താരം. രശ്‌മി മുരളീധരനാണ് മിയയുടെ സ്‌റ്റൈലിസ്റ്റ്. അവിനാഷ് ചോച്ചിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.