സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശന പ്രതികരണം പങ്കുവച്ച ആള്‍ക്ക് മറുപടിയുമായി നടന്‍ ബാല. താരം കഴിഞ്ഞ ദിവസം ഒരു പോസ്‌റ്റ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ ഈ പോസ്‌റ്റ് പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിനെതിരെ വലിയ ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. 'എന്തു സംഭവിച്ചാലും താന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും' എന്ന ക്യാപ്‌ഷനോടെയുള്ള വീഡിയോ ആണ് ബാല പങ്കുവച്ചത്. ഒട്ടേറെ പേരാണ് വിമര്‍ശനവുമായി എത്തിയത്.
"മുമ്പ് നിങ്ങളുടെ വീഡിയോകള്‍ക്കും പോസ്‌റ്റുകള്‍ക്കും ഒരുപാട് റീച്ച് ഉണ്ടായിരുന്നു. പ്രകോപനപരവും അനാവശ്യവുമായ ലോജിക്കുകള്‍ ഇല്ലാത്ത പോസ്‌റ്റുകളാണ് ഇപ്പോള്‍ പങ്കുവയ്‌ക്കുന്നത്. ഒരു നടന്‍ എന്ന നിലയില്‍ നിങ്ങളില്‍ ഒരുപാട് സാധ്യതകളുണ്ട്". ഈ കമന്‍റിനാണ് ബാല മറുപടി നല്‍കിയത്. "പൂര്‍ണമായും നിങ്ങളുടെ ജീവിതത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക" എന്നായിരുന്നു ബാലയുടെ മറുപടി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.