കേരളം

kerala

ETV Bharat / entertainment

ഞാന്‍ നല്ലവന്‍, കോകിലയ്ക്ക് സംശയവും പേടിയുമുണ്ടായിരുന്നു, വേറൊരു ലോകത്താണ് ജീവിക്കുന്നത്; ബാല - BALA AND KOKILA NEW HOME AT VAIKKAM

ആ വിഷമത്തിലാണ് കൊച്ചിയില്‍ നിന്ന് മാറിയത്, വൈക്കത്തേക്ക് ആരേയും ഞാന്‍ ക്ഷണിക്കുന്നില്ല

ACTOR BALA AND WIFE KOKILA  BALA SHIFTED TO VAIKKAM  നടന്‍ ബാല പുതിയ വീട്  ബാല കോകില
ബാലയും കോകിലയും (ETV Bharat)

By ETV Bharat Entertainment Team

Published : Nov 24, 2024, 12:18 PM IST

കോകിലയുമായുള്ള വിവാഹ ശേഷം കൊച്ചിയില്‍ നിന്ന് വൈക്കത്തേക്ക് താമസം മാറിയിരിക്കുകയാണ് നടന്‍ ബാല. പുതിയ താമസ സ്ഥലമായ വൈക്കത്ത് ഏറെ സന്തോഷകരമായ ജീവിതം ആസ്വദിക്കുകയാണെന്ന് ബാല പറഞ്ഞു. കോകില ജീവിതത്തിലേക്ക് വന്നപ്പോള്‍ അവള്‍ക്ക് പല സംശയങ്ങളും പേടിയും ഉണ്ടായിരുന്നു. വൈക്കത്ത് വന്നപ്പോള്‍ അതെല്ലാം മാറി.

മലയാളികള്‍ എന്താണെന്നും ദൈവം തമ്പുരാന്‍ എങ്ങനെയാണെന്നും കൂടുതല്‍ മനസിലാക്കാന്‍ സാധിച്ചത് ഇവിടെ വന്നപ്പോഴാണെന്നും ബാല പറഞ്ഞു. ഭാര്യ കോകിലയ്ക്കൊപ്പം വൈക്കത്ത് ക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

ഇപ്പോള്‍ ഞാന്‍ സന്തോഷവാനായിരിക്കുന്നു. കൊച്ചിയില്‍ ആയിരുന്നപ്പോള്‍ ഒത്തിരി പ്രശ്‌നങ്ങളുണ്ടായിരുന്നു. കോകില എന്‍റെ ജീവിതത്തിലേക്ക് വന്നപ്പോള്‍ അവള്‍ക്ക് പല സംശയങ്ങളും പേടിയും ഉണ്ടായിരുന്നു. വൈക്കത്ത് വന്നപ്പോള്‍ അതെല്ലാം മാറി. വൈക്കത്തേക്ക് ആരേയും ഞാന്‍ ക്ഷണിക്കുന്നില്ല.

ഞാന്‍ വേറൊരു ലോകത്താണ് ഇപ്പോള്‍ ജീവിക്കുന്നത്. എനിക്കൊരു വിഷമം ഉണ്ട്. വേറെ ഒന്നുമല്ല, കണക്ക് എടുത്ത് നോക്കുന്നതുമല്ല. ഇത്രയും നാള്‍ നിങ്ങളെ എല്ലാവരേയും ഞാന്‍ ഇത്രയേറെ സ്നേഹിച്ചപ്പോള്‍ ഒരു നിമിഷം കൊണ്ടാണ് ഞാന്‍ അന്യനായി പോയത്. പക്ഷേ ഇവിടെ അങ്ങനെയല്ല. ഈ ലോകം എനിക്ക് ഒത്തിരി ഇഷ്‌ടപ്പെട്ടു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഗ്രാമ പ്രദേശം ആണ്. സിറ്റി ബഹളമൊന്നും ഇല്ല. ഇവിടെ ഞാന്‍ സ്‌കൂള്‍ കെട്ടുന്നു, പല രോഗികളെ സഹായിക്കുന്നു. കുടുംബശ്രീ ആളുകളെ സഹായിക്കുന്നു. നമ്മള്‍ ഏത് ഭൂമിയില്‍ കാല്‍ ചവിട്ടിയാലും അത് നല്ലതായിരിക്കണം. ഞാന്‍ നല്ലവന്‍ തന്നെയാണ്. പക്ഷേ റൊമ്പ നല്ലവനല്ല. ഞാന്‍ ആരോടും സര്‍ട്ടിഫിക്കറ്റും ചോദിച്ചിട്ടില്ല.

ഞാന്‍ ആരേയും ദ്രോഹിച്ചിട്ടില്ല. നല്ലതു മാത്രമേ ചെയ്‌തിട്ടുള്ളു. ആ വിഷമത്തില്‍ നിന്നുമാണ് കൊച്ചിയില്‍ നിന്നും ഞാന്‍ മാറിയത്. മനസിലാക്കുന്നവര്‍ മനസിലാക്കട്ടെ. ഞായറാഴ്‌ചകളില്‍ മാത്രം എന്നെ കാണാന്‍ എത്ര പേരാണ് അവിടെ വന്നുകൊണ്ടിരുന്നത്. ബാല ചേട്ടാ, ഇനി ആര് ഞങ്ങളെ നോക്കും എന്ന് പലരും വിളിച്ച് പറയുന്നു. ചില കാര്യങ്ങളെടുത്താല്‍ ചെയ്യേണ്ടവര്‍ അത് ചെയ്യുന്നില്ല.

'അണ്ണാത്തെ' എന്ന ചിത്രം ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ വലതുകണ്ണിന് പരിക്കുപറ്റി. കാഴ്‌ചയെ കുറിച്ച് ആലോചിച്ച് ആകുലപ്പെട്ടു. പേടിയായി. പരിക്ക് ഭേദമായി തിരിച്ചു വന്നപ്പോള്‍ ഉടനടി ചെയ്‌തത് പാലാരിവട്ടത്തെ ഒരു നേത്രരോഗാശുപത്രിയുമായി ചേര്‍ന്ന് ചികിത്സാ സഹായം ചെയ്യുന്നത് തയാറാവുകയായിരുന്നു.

എന്‍റെ അരികില്‍ വരുന്നവരെ ഇനിയും സഹായിക്കും. ഞാന്‍ ഇപ്പോള്‍ സ്വര്‍ഗത്തിലാണ് ഇരിക്കുന്നത്. ബാല പറഞ്ഞു.

Also Read:ഇംഗ്ലീഷിൽ പച്ചത്തെറി; കടക്കാരനോട് വഴക്കടിച്ച് വിനായകൻ, വീഡിയോ വൈറൽ

ABOUT THE AUTHOR

...view details