പ്രേക്ഷകരെ ഞെട്ടിച്ചുക്കൊണ്ടാണ് ഉണ്ണി മുകുന്ദന്‍ നായകനായ 'മാര്‍ക്കോ' സിനിമ തിയേറ്ററുകളില്‍ എത്തിയത്. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള വയലന്‍സാണ് സിനിമയിലുള്ളത്. ഹനീഫ് അദേനി സംവിധാനം ചെയ്‌ത 'മാര്‍ക്കോ'യ്ക്ക് മികച്ച പ്രതികരണമാണ് ആദ്യദിനം മുതല്‍ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതോടൊപ്പം ഷമ്മി തിലകന്‍റെ മകന്‍ അഭിമന്യുവിന്‍റെ പ്രകടനത്തെ കുറിച്ചും എടുത്തു പറയുന്നുണ്ട്.
വില്ലന്‍ വേഷത്തിലെത്തിയ അഭിമന്യു മികച്ച പ്രകടനം തന്നെയാണ് ചിത്രത്തില്‍ കാഴ്‌ചവച്ചിരിക്കുന്നത്. ജഗദീഷ് അവതരിപ്പിച്ച ടോണി ഐസക് എന്ന കഥാപാത്രത്തിന്‍റെ മകന്‍ റസല്‍ ആയാണ് അഭിമന്യുവിന്‍റെ വെള്ളിത്തിരയിലേക്കുള്ള പ്രവേശം. അഭിനയം മാത്രമല്ല ശബ്‌ദവും അതി ഗംഭീരമായിരുന്നുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് അഭിമന്യു. തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് നന്ദിയറിച്ചുകൊണ്ടുള്ള കുറിപ്പ് അഭിമന്യു പങ്കുവച്ചത്.
അഭിമന്യുവിന്‍റെ വാക്കുകള്‍
"'മാര്‍ക്കോ' എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത് മറക്കാനാവാത്ത അനുഭവമാണ്. റസല്‍ ടോണി ഐസക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. അക്രമാസക്തവും ക്രൂരമായ കഥാപാത്രവുമാണത്. എന്നാല്‍ നിങ്ങള്‍ എന്നോടും എന്‍റെ പ്രകടനത്തോടും കാണിച്ച സ്നേഹത്തിനും അഭിനന്ദനത്തിനും മറുപടികളില്ല.
എല്ലാ പിന്തുണയ്ക്കും ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്ന് നന്ദി. ഇതൊരു തുടക്കം മാത്രമാണ്. ഞാന്‍ ഏറ്റെടുക്കുന്ന ഓരോ റോളിലും എന്‍റെ ഏറ്റവും മികച്ചത് നല്‍കുമെന്ന് ഞാന്‍ വാഗ്‌ദാനം ചെയ്യുന്നു. ആദ്യ സിനിമയായതിനാല്‍ ഇനിയും ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ട് എന്ന് എനിക്കറിയാം.