കേരളം

kerala

ETV Bharat / education-and-career

സ്‌കൂള്‍ കലോത്സവത്തിന്‍റെ സ്വാഗത ഗാനം പിറന്നത് തൂണേരിയിലെ മേല്‍ശാന്തിയുടെ തൂലികയില്‍ - KALOLSAVAM 2025 WELCOME SONG

തൂണേരിയിലെ വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ശ്രീനിവാസന്‍ തൂണേരി

2025 KERALA STATE SCHOOL KALOLSAVAM  SREENIVASAN THUNERI POET  സംസ്ഥാന കലോത്സവം സ്വാഗത ഗാനം  ശ്രീനിവാസന്‍ തൂണേരി മേല്‍ശാന്തി
Sreenivasan Thuneri (ETV Bharat)

By ETV Bharat Kerala Team

Published : Dec 29, 2024, 7:46 PM IST

കോഴിക്കോട്:2025 സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ സ്വാഗത ഗാനമൊരുക്കിയത് നാദാപുരത്തിനടുത്തുള്ള തൂണേരിയിലെ വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനിവാസന്‍ തൂണേരിയാണ്. കുട്ടിക്കാലം മുതല്‍ക്കേ കവിതയില്‍ പ്രതിഭ തെളിയിച്ച വ്യക്തിയാണ് ശ്രീനിവാസന്‍ തൂണേരി.

കേരള നവോത്ഥാന ചരിത്രവും സാംസ്‌കാരിക തനിമയും ഇഴചേര്‍ന്ന 20 വരകളാണ് ശ്രീനിവാസന്‍ തൂണേരി കലോത്സവത്തിനായി ഒരുക്കിയത്. കുട്ടിക്കാലം മുതൽ കവിതകൾ എഴുതിത്തുടങ്ങിയ ശ്രീനിവാസൻ, സ്‌കൂൾ കലോത്സവങ്ങളിൽ കവിത രചനയില്‍ നിരവധി സമ്മാനം നേടിയിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കോളജിലെത്തിയപ്പോള്‍ ഇന്‍റർസോണ്‍ കലോത്സവങ്ങളിൽ അഞ്ച് വർഷം കവിത രചനയിൽ സമ്മാനാര്‍ഹനായി. ഫോക്‌ലോറില്‍ ബിരുദാനന്തര ബിരുദ ധാരിയാണ് ശ്രീനിവാസന്‍. മൗനത്തിന്‍റെ സുവിശേഷം (2017), ഇഞ്ചുറി ടൈം (2023) എന്നീ രണ്ട് കവിതാ സമാഹാരങ്ങള്‍ ഇദ്ദേഹത്തിന്‍റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015 മുതൽ സമൂഹമാധ്യമങ്ങളിലും സജീവമായി എഴുതുന്നു.

ബംഗാള്‍ രാജ്ഭവന്‍ ഏര്‍പ്പെടുത്തിയ ഗവര്‍ണേഴ്‌സ് എക്‌സലന്‍സി കവിത പുരസ്‌കാരം, തുഞ്ചന്‍ ഉത്സവം ദ്രുത കവിത പുരസ്‌കാരം, അങ്കണം സാംസ്‌കാരിക വേദി ടി വി കൊച്ചുബാവ സ്‌മാരക കവിതാ പുരസ്‌കാരം, എറണാകുളം ജനകീയ കവിത വേദിയുടെ ചെമ്മനം ചാക്കോ സ്‌മാരക കവിത പുരസ്‌കാരം, ഉത്തര കേരള കവിത സാഹിത്യവേദി അക്കിത്തം സ്‌മാരക പുരസ്‌കാരം, നല്ലെഴുത്ത് കാവ്യാങ്കണം പുരസ്‌കാരം, സപര്യ രാമായണ കവിത പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ജനുവരിയില്‍ തിരുവനന്തപുരത്ത് വച്ചാണ് സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്നത്.

Also Read:പൂരക്കളിയില്‍ 'തകര്‍ക്കാനാവാത്ത' കുത്തക; കലോത്സവത്തില്‍ 21 വര്‍ഷത്തെ ആധിപത്യം നിലനിര്‍ത്താന്‍ കരിവെള്ളൂർ ഹയർ സെക്കൻഡറി സ്‌കൂൾ

ABOUT THE AUTHOR

...view details