കേരളം

kerala

ETV Bharat / education-and-career

ഇന്ത്യന്‍ നാവിക സേനയില്‍ ഒഴിവ്; അവസാന തീയതിയടുത്തു, വിശദമായി അറിയാം.. - Vacancy in Indian Navy - VACANCY IN INDIAN NAVY

ഇന്ത്യന്‍ നാവിക സേനയില്‍ ഐടി എക്‌സിക്യൂട്ടീവ് തസ്‌തികയിലേക്ക് ഓഗസ്‌റ്റ് 16 വരെ അപേക്ഷിക്കാം.

INDIAN NAVY JOB  IT EXECUTIVE VACANCY INDIAN NAVY  ഇന്ത്യന്‍ നാവിക സേന ജോലി  ഇന്ത്യന്‍ വ്യോമ സേന ജോലി
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Aug 13, 2024, 12:56 PM IST

തിരുവനന്തപുരം : ഇന്ത്യന്‍ നാവിക സേനയില്‍ ഒഴിവ്. ഷോർട്ട് സർവീസ് കമ്മീഷൻ എക്‌സിക്യൂട്ടീവ് (ഐടി) തസ്‌തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

ആര്‍ക്കൊക്കെ അപേക്ഷിക്കാം :

ഉദ്യോഗാർത്ഥി പത്താം ക്ലാസ്സിലോ പ്ലസ്‌ടുവിലോ ഇംഗ്ലീഷിൽ കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം. കൂടാതെ എംഎസ്‌സി/ ബിഇ/ബി ടെക്/എം ടെക് (കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ്/ എഞ്ചിനീയറിങ്/ഐടി/ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ സിസ്റ്റംസ്/ സൈബർ സെക്യൂരിറ്റി/ സിസ്റ്റം അഡ്മിനിസ്ട്രേഷൻ & നെറ്റ്‌വർക്കിങ്/കമ്പ്യൂട്ടർ സിസ്റ്റംസ് & നെറ്റ്‌വർക്കിങ്/ഡാറ്റ അനലിറ്റിക്‌സ്/ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) ഡിഗ്രികളില്‍ ഏതെങ്കിലുമൊന്നില്‍ കുറഞ്ഞത് 60% മാർക്കോടുകൂടി വിജയിച്ചിരിക്കണം.

പ്രായ പരിധി :19-24 വയസുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാനാകും.

അവസാന തീയതി :2024 ഓഗസ്‌റ്റ് 16

വിശദമായ വിവരങ്ങള്‍ക്ക് : https://www.joinindiannavy.gov.in/ സന്ദര്‍ശിക്കുക.

ഇന്ത്യൻ എയർഫോഴ്‌സില്‍ ലോവർ ഡിവിഷൻ ക്ലർക്ക്/ഹിന്ദി ടൈപ്പിസ്റ്റ് തസ്‌തികയിലും ഒഴിവുണ്ട്.

ആര്‍ക്കൊക്കെ അപേക്ഷിക്കാം :

പ്ലസ്‌ ടു ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. മിനുട്ടില്‍ 35 ഇംഗ്ലീഷ് വാക്കുകളും 30 ഹിന്ദി വാക്കുകളും ടൈപ്പ് ചെയ്യാനുള്ള വേഗത ഉണ്ടായിരിക്കണം.

പ്രായപരിധി :18-25 വയസ് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാകും

അവസാന തീയതി : 2024- സെപ്‌തംബര്‍ 1

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://indianairforce.nic.in സന്ദര്‍ശിക്കുക.

എയര്‍ഫോഴ്‌സിലും ഒഴിവുകൾ:

എയര്‍ഫോഴ്‌സില്‍ സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ തസ്‌തികയിലും ഒഴിവുണ്ട്.

ആര്‍ക്കൊക്കെ അപേക്ഷിക്കാം :

ഉദ്യോഗാര്‍ത്ഥിക്ക് പത്താം ക്ലാസ് യോഗ്യതയോ തത്തുല്യമോ ഉണ്ടായിരിക്കണം. ലൈറ്റ്, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി :18-25 വയസ് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

അവസാന തീയതി : 2024 സെപ്‌തംബര്‍ 1

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://indianairforce.nic.in സന്ദര്‍ശിക്കുക.

Also Read :ഇത് എഐ യുഗം: സോഫ്‌റ്റ്‌വെയര്‍ ജോലി ലഭിക്കാന്‍ അറിയണം ഈ സാങ്കേതിക വിദ്യകള്‍, പുതിയ റിപ്പോര്‍ട്ടുകളിലേക്ക്

ABOUT THE AUTHOR

...view details