കേരളം

kerala

ETV Bharat / education-and-career

'ഇവിടെ നല്ല ജോലിയും വേതനവുമില്ല', പഠനത്തിനായി വിദേശത്തേക്ക് പറന്ന് ഇന്ത്യൻ വിദ്യാർഥികൾ - Indian students In US

യു എസ് സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം വർധിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി നിരവധി വിദ്യാർഥികളാണ് വിദേശത്തേക്ക് പറക്കുന്നത്.

യുഎസ് സർവ്വകലാശാല  US Universities  Record Numbers Indian students US  Seek Prospects And Overseas Jobs
At US Universities, Record Numbers Of Indian students Seek Brighter Prospects And Overseas Jobs

By ETV Bharat Kerala Team

Published : Mar 11, 2024, 2:38 PM IST

ഹൈദരാബാദ് : ഇന്ത്യയിലെ കുതിച്ചുയരുന്ന യുവ ജനസംഖ്യ അതിന്‍റെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ വളർച്ചയെ മറികടക്കുമ്പോൾ, നിരവധി വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പറക്കുകയാണ്. കുട്ടികളെ വിദേശ സർവകലാശാലകളിലേക്ക് അയക്കുന്നതിനായി കുടുംബങ്ങൾ തങ്ങളുടെ ഭൂമി വിൽക്കുന്നതിനെ കുറിച്ചും മറ്റ് ധനസമാഹരണ മാർഗ്ഗങ്ങളെ കുറിച്ചും ചിന്തിക്കുകയാണ്.

അമേരിക്കയിലെ പ്രശസ്‌തമായ യൂണിവേഴ്‌സ്റ്റികളില്‍ നിന്നുള്ള ബിരുദം, ഇന്ത്യയിൽ ലഭിക്കുന്നതിനേക്കാൾ മികച്ച ജോലിക്കും ഉയർന്ന വേതനത്തിനുമുള്ള വാതിലുകൾ തുറക്കുമെന്നാണ് ഇന്ത്യൻ വിദ്യാർഥികൾ വിശ്വസിക്കുന്നത്. 1.5 മില്യൺ വിദ്യാർത്ഥികൾ വിദേശ സർവ്വകലാശാലകളിൽ പഠിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ യുഎസ് ആണ് കൂടുതൽ ഇന്ത്യൻ വിദ്യാർഥികളെ ആകർഷിക്കുന്നത്.

ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു ഒരു നഷ്‌ടത്തെയാണ് സൂചിപ്പിക്കുന്നത്. നിരവധി വിദ്യാർത്ഥികൾ സർവ്വകലാശാലകളെ വിദേശ കരിയറിന്‍റെ ചവിട്ടുപടികളായാണ് കാണുന്നത്. ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ റെക്കോർഡ് സെറ്റിംഗ് എൻറോൾമെന്‍റ് കുറഞ്ഞതോടെ, യു എസ് സർവ്വകലാശാലകൾ ഫുൾ പ്രൈസ് ട്യൂഷൻ പേയ്‌മെന്‍റുകളുടെ ഒരു പുതിയ ഉറവിടമായി മാറി.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളരുകയാണ്, പക്ഷേ ബിരുദധാരികൾ പോലും തൊഴിൽരഹിതരായാണ് കാണപ്പെടുന്നത്. നിർമ്മാണം, കൃഷി തുടങ്ങിയ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുന്നുണ്ട്. എന്നാൽ അവ പുതുതായി വിദ്യാഭ്യാസം നേടിയ തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നില്ലെന്ന് അസിം പ്രേംജി സർവകലാശാലയിലെ സാമ്പത്തിക വിദഗ്‌ധയായ റോസ എബ്രഹാം പറഞ്ഞു.

ഇന്ത്യയുടെ സ്വന്തം ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിനും ശേഷി കുറവാണ്. "ഇന്നത്തെ പല ചെറുപ്പക്കാർക്കും സമ്പദ്‌വ്യവസ്ഥ അവരുടെ കഴിവുകളും അഭിലാഷങ്ങളും നിറവേറ്റുന്നില്ലെന്ന് ഞാൻ കരുതുന്നു. അതിനാൽ അവർക്ക് കഴിയുമെങ്കിൽ വിദേശത്ത് വിദ്യാഭ്യാസത്തിന് പോകുകയും അവിടെ അവരുടെ അവസരങ്ങൾ പരീക്ഷിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെന്നാണ് വിദ്യാർഥികൾ പറയുന്നത്....റോസ എബ്രഹാം പറഞ്ഞു.

ജനസംഖ്യ വർദ്ധിക്കുന്നതിനനുസരിച്ച്, ഇന്ത്യയിലെ മികച്ച സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിനുള്ള മത്സരം ഉന്മാദമായി മാറിയിരിക്കുകയാണ്. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ 3%, മസാച്യുസെറ്റ്‌സ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ 4% എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ചില എലൈറ്റ് ഇന്ത്യൻ യൂണിവേഴ്‌സിറ്റികളിലെ സ്വീകാര്യത നിരക്ക് 0.2% ആയി കുറഞ്ഞു.

എഞ്ചിനീയർമാർക്കും ഇത് സമാനമായ ഒരു കഥയാണ്, അവർക്ക് തൊഴിൽ നൽകാനുള്ള വ്യവസായം ഇന്ത്യയിലില്ല എന്നുള്ളതും തൊഴിലില്ലായ്‌മ വർദ്ധിപ്പിക്കുന്നുണ്ട്. "ഇവിടെ ബിരുദങ്ങൾക്ക് മൂല്യമില്ലാത്ത എഞ്ചിനീയർമാരെ സൃഷ്‌ടിക്കുന്നു, അതിനാൽ ആളുകൾ രാജ്യം വിടുന്നു," ഇതാണ് വിദ്യാർഥികളുടെ ഇപ്പോഴത്തെ നിലപാട്.

കാനഡ, ഓസ്‌ട്രേലിയ, യുണൈറ്റഡ് കിങ്ഡം എന്നിവിടങ്ങളിലെ സർവ്വകലാശാലകളിലേക്കും വിദ്യാർത്ഥികളുടെ താൽപ്പര്യം വർദ്ധിക്കുന്നതായി കാണുന്നുണ്ട്. അവിടുള്ള സർവ്വകലാശാലകളില്‍ ഇന്ത്യയിൽ നിന്ന് ഏകദേശം 269,000 വിദ്യാർത്ഥികളെ ചേർക്കുന്നു. 2022-23 അധ്യയന വർഷത്തിലെ 35% വർധനവ് ഉൾപ്പെടെ, ആ എണ്ണം കുതിച്ചുയരുന്നതോടെ, യുഎസ് കോളേജ് ക്യാമ്പസുകളിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സാന്നിധ്യമായി ചൈനയെ മാറ്റിസ്ഥാപിക്കാനുള്ള വക്കിലാണ് ഇന്ത്യ.

ബഹുഭൂരിപക്ഷം പേരും ബിരുദ പ്രോഗ്രാമുകൾക്കായാണ് വിദേശത്തേക്ക് പോകുന്നത്. സയൻസ്, ഗണിതം, എഞ്ചിനീയറിംഗ് എന്നിവ യുഎസിൽ സ്ഥിരമായ തൊഴിൽ ക്ഷാമം നേരിടുന്ന മേഖലകളാണ്. ഇന്ത്യയിലെ മധ്യവർഗം വികസിക്കുമ്പോൾ ബിരുദ വിദ്യാർത്ഥികളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബിരുദം നേടിയതിന് ശേഷം മൂന്ന് വർഷം വരെ അമേരിക്കയിൽ ജോലി ചെയ്യാനുള്ള അവസരമാണ് ഒരു അവിടേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നത്. ഇത് യു എസ് ഗവൺമെന്‍റ് നൽകുന്ന ഒരു ഓപ്ഷണൽ പ്രായോഗിക പരിശീലനം എന്നാണ് അറിയപ്പെടുന്നത്.

എന്നാല്‍ ഇന്ത്യയിൽ ശരിയായ ജോലി കണ്ടെത്താൻ കഴിയുമെങ്കിൽ, താൻ ഉടൻ തന്നെ തിരിച്ചുവരുമെന്നാണ് വിദ്യാർഥികൾ പറയുന്നത്. വിദേശത്ത് പഠിക്കാനുള്ള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഏജൻസികൾ ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി രാജ്യത്തുടനീളം തിരക്കിലാണ്. എന്നിട്ടും, ഇന്ത്യയിലെ ബഹുഭൂരിപക്ഷം യുവജനങ്ങൾക്കും, ഒരു വിദേശ വിദ്യാഭ്യാസം ലഭ്യമാകുന്നില്ല. കാരണം യു എസ് വിദ്യാഭ്യാസത്തിന്‍റെ ചിലവ് വളരെ വലുതാണ് എന്നതാണ്.

വർധിച്ച പണച്ചിലവ് താങ്ങാൻ കഴിയുന്നവർക്ക് പോലും, സ്‌റ്റുഡന്‍റ് വിസ നടപടിക്രമം തടസ്സങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്. ന്യൂഡൽഹിയിലെ യുഎസ് എംബസിയിൽ വിദ്യാർഥി അപേക്ഷകരെ തിരിച്ചയക്കുന്നത് പതിവായ ഒരു കാര്യമാണ്.

ABOUT THE AUTHOR

...view details