തിരുവനന്തപുരം: 63-ാം കേരള സ്‌കൂൾ കലോത്സവത്തിന്‍റെ രണ്ടാം ദിവസത്തെ എല്ലാ മത്സരങ്ങളും രാത്രി 10.30ഓടെ അവസാനിച്ചു. സാധാരണ അര്‍ധ രാത്രി കഴിഞ്ഞും നീളുന്ന നാടകങ്ങളും നൃത്തയിനങ്ങളും ഉള്‍പ്പെടെയുള്ളവ സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. അപ്പീൽ നാടകങ്ങൾ 2 എണ്ണമാണ് ഇത്തവണ ഉണ്ടായിരുന്നത്. അത് പരിപാടികള്‍ സമയബന്ധിതമായി അവസാനിപ്പിക്കുന്നതിന് കാരണമായി.
അധ്യാപക പ്രസ്ഥാനമായ കെപിഎസ്‌ടിഎയാണ് ഇത്തവണ പ്രോഗ്രാം കമ്മിറ്റി ഏറ്റെടുത്ത് നടത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ 12 സബ് ജില്ലാ കമ്മിറ്റികൾക്കും രണ്ട് വേദികൾ വീതം നൽകിയിട്ടുണ്ട്. ഓരോ വേദിയിലും 7 അധ്യാപകരെ വീതം ഡ്യൂട്ടിക്കായി നിയമിച്ചിട്ടുണ്ട്.