നങ്ങ്യാര്‍കൂത്തില്‍ മത്സരിക്കുന്ന വേദ ജെ വി. കോഴിക്കോട് സിൽവർ ഹിൽസ് എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
ETV Bharat / education-and-career
പൂരം@ അനന്തപുരി; പോരാട്ടം ഇഞ്ചോടിഞ്ച്, ലീഡ് നിലനിർത്തി കണ്ണൂര്‍ - KALOLSAVAM 2025
Published : Jan 5, 2025, 6:57 AM IST
|Updated : Jan 5, 2025, 3:41 PM IST
63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനം. 25 വേദികളിലാണ് ഇന്ന് മത്സരങ്ങള്‍ നടക്കുക. ഞായറാഴ്‌ചയായതിനാല്‍ കാണികളുടെ ഒഴുക്ക് ഇന്ന് കലോത്സവ നഗരിയിലേക്ക് ഉണ്ടായേക്കും. അതിഗംഭീര പ്രകടനങ്ങള്‍ കൊണ്ട് നിറഞ്ഞതായിരുന്നു ആദ്യ ദിനമായ ഇന്നലെ. ഇന്നലെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 215 പോയിന്‍റോടെ കണ്ണൂര്‍ ജില്ലയാണ് ഒന്നാമത്. 214 പോയിന്‍റോടെ തൃശൂര്‍ രണ്ടാം സ്ഥാനത്തും 213 പോയിന്‍റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. പ്രധാന വേദിയായ എംടി - നിളയിൽ ഇന്ന് രാവിലെ 9:30 ന് ഹൈസ്‌കൂൾ വിഭാഗം ഒപ്പന ആരംഭിക്കും. ഉച്ചക്ക് രണ്ടുമണിക്ക് ഇതേ വേദിയിയിൽ ഹയർ സെക്കന്‍ഡറി വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം നടക്കും. വഴുതക്കാട് ഗവണ്‍മെന്‍റ് വിമൻസ് കോളജിലെ പെരിയാർ വേദിയിൽ രാവിലെ 9.30-ന് ഹയർ സെക്കന്‍ഡറി വിഭാഗം തിരുവാതിരക്കളിയും ഉച്ചക്ക് രണ്ടുമണിക്ക് ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്തവും അരങ്ങേറും. ടാഗോർ തിയേറ്ററിലെ പമ്പയാർ വേദിയിൽ രാവിലെ 9:30 മുതൽ ഹൈസ്‌കൂൾ വിഭാഗം നാടക മത്സരങ്ങൾ നടക്കും. ഭരതനാട്യം (ആണ്‍), കുച്ചുപ്പുടി (ആണ്‍), എച്ച്എസ്എസ് വിഭാഗം മാർഗംകളി, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, ചെണ്ടമേളം, കഥകളി, കൂടിയാട്ടം തുടങ്ങി വിവിധ ഇനങ്ങള്‍ ഇന്ന് അരങ്ങിലെത്തും. പണിയ വിഭാഗത്തിന്‍റെ തനത് കലാരൂപമായ പണിയ നൃത്തവും ഇന്നാണ് വേദയിലെത്തുന്നത്. കലോത്സവ ചരിത്രത്തില്‍ ആദ്യാമായാണ് പണിയ നൃത്തം മത്സരത്തിനെത്തുന്നത്.
LIVE FEED
വേദ ജെ വി
കണ്ണൂരിന്‍റെ തേരോട്ടം
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 424 പോയിന്‍റുമായി കണ്ണൂരിന്‍റെ തേരോട്ടം. 423 പോയിന്‍റുമായി തൃശൂരാണ് രണ്ടാം സ്ഥാനത്ത്. 421 പോയിന്‍റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്.
പ്രധാന വേദിയില്‍ മത്സരങ്ങള്‍ സമാപിച്ചു
പ്രധാന വേദിയില്‍ ഇന്നത്തെ മത്സരങ്ങള്‍ സമാപിച്ചു.
വേദി 1- ഇനി നാല് മത്സരം കൂടി
വേദി 2- സമാപിച്ചു
വേദി 3 - ഇനി മൂന്ന് നാടകം കൂടി
വേദി 4- സമാപിച്ചു
വേദി 5- ഇനി രണ്ട് പരിപാടി കൂടി
വേദി 6 - സമാപിച്ചു
വേദി 7- സമാപിച്ചു
വേദി 8 - സമാപിച്ചു
വേദി 9- ക്ലസ്‌റ്റര്‍ 3 തുടങ്ങുന്നു
വേദി 10- സമാപിച്ചു
വേദി 11 - സമാപിച്ചു
വേദി 12 - സമാപിച്ചു
വേദി 13 - സമാപിച്ചു
വേദി 14 - സമാപിച്ചു
വേദി 15 - സമാപിച്ചു
വേദി 16 - സമാപിച്ചു
വേദി 17 - സമാപിച്ചു
വേദി 18 - സമാപിച്ചു
വേദി 19 - സമാപിച്ചു
വേദി 20 - സമാപിച്ചു
വേദി 21 - സമാപിച്ചു
വേദി 22 - സമാപിച്ചു
വേദി 23 - സമാപിച്ചു
വേദി 24 - സമാപിച്ചു
വേദി 25 - സമാപിച്ചു
തിരിച്ചു പിടിക്കാന്‍ ആലത്തൂർ
മികച്ച സ്‌കൂളിന്‍റെ കുത്തക നിലനിർത്താന്‍ പോരാട്ടം മുറുക്കി ആലത്തൂർ ഗുരുകുലം ഹയർ സെക്കന്‍ററി സ്‌കൂള്‍. 55 പോയിന്‍റുകളുമായി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ പത്തനംതിട്ട വിജി വി എച്ച് എസ് എസ് കിടങ്ങന്നൂർ 50 പോയിന്‍റുമായി 3-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കണ്ണൂർ സെന്‍റ് തെരേസാസ് ആണ് 51 പോയിന്‍റുമായി രണ്ടാം സ്ഥാനത്ത്.
വിട്ടുകൊടുക്കാതെ കണ്ണൂർ
371 പോയിന്‍റോടെ കണ്ണൂർ കലോത്സവവേദിയിൽ ആധിപത്യം തുടരുന്നു. തൃശൂരും കോഴിക്കോടും 368 പോയിന്‍റുമായി രണ്ടാം സ്ഥാനം തുടരുമ്പോള്‍ പാലക്കാട് 364 പോയിന്‍റോടെ മൂന്നാം സ്ഥാനത്താണ്.
ഇനി 17 ഇനങ്ങള്‍ കൂടി
കലോത്സവം രണ്ടാം ദിനത്തിലെ 43 ഇനങ്ങള്‍ പൂർത്തിയായി. 17 ഇനങ്ങളിൽ ഇനി ഫല പ്രഖ്യാപനമാണ് ഇനി ഇന്ന് ബാക്കിയുള്ളത്. മാർഗം കളി, ബാന്‍ഡ്‌മേളം, ചെണ്ടമേളം, കവിതാ രചന, ചിത്ര രചന എന്നിവയുടെ ഫലങ്ങളാണ് ഏറ്റവും പുതുതായി പുറത്തു വന്നത്.
മികച്ച സ്‌കൂളിനായും കടുത്ത പോരാട്ടം
മികച്ച സ്‌കൂളുകളുടെ വിഭാഗത്തില്‍ അട്ടിമറികളുടെ സൂചന നല്‍കി പത്തനംതിട്ടയിലേയും ആലപ്പുഴയിലേയും സ്‌കൂളുകള്‍ ഒന്നാം സ്ഥാനത്തെത്തി. പത്തനംതിട്ട വിജി വി എച്ച് എസ് എസ് കിടങ്ങന്നൂരും ആലപ്പുഴ മാന്നാര്‍ എന്‍ എസ് ബോയ്‌സ് എച്ച് എസ് എസുമാണ് 50 പോയിന്‍റുകളോടെ ഒന്നാം സ്ഥാനത്തുള്ളത്. കാസര്‍കോട് പീലിക്കോട് നിന്നുള്ള സികെ എന്‍ എസ് ജി എച്ച് എസ് എസ് ആണ് 46 പോയിന്‍റോടെ രണ്ടാം സ്ഥാനത്ത്.
ഭരതനാട്യം ഫലം പ്രഖ്യാപിച്ചു
പെണ്‍കുട്ടികളുടെ ഭരതനാട്യം ഹയർ സെക്കന്‍ററി വിഭാഗം ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം സർവോദയ വിദ്യാലയ ഒന്നാം സ്ഥാനം നേടി. കോഴിക്കോട് സിൽവർ ഹിൽസിനാണ് രണ്ടാം സ്ഥാനം. തിരുവനന്തപുരം മലയിങ്കിൽ ഗവണ്‍മെന്‍റ് സ്‌കൂളിനാണ് മൂന്നാം സ്ഥാനം.
കണ്ണൂർ കുതിപ്പ് തുടരുന്നു
സ്വര്‍ണ്ണക്കപ്പിനു വേണ്ടിയുള്ള ജില്ലകളുടെ പോരാട്ടത്തില്‍ കണ്ണൂര്‍ ലീഡ് തുടരുന്നു. 333 പോയിന്‍റോടെയാണ് കണ്ണൂര്‍ അപരാജിത കുതിപ്പ് തുടരുന്നത്. മൂന്നാം സ്ഥാനത്തായിരുന്ന തൃശൂര്‍ നില മെച്ചപ്പെടുത്തി കോഴിക്കോടിനൊപ്പം 328 പോയിന്‍റോടെ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്. പാലക്കാട് 326 പോയിന്‍റോടെ മൂന്നാം സ്ഥാനത്താണ്.
പൂരക്കളി ഫലം പ്രഖ്യാപിച്ചു
ഹൈസ്‌ക്കൂള്‍ വിഭാഗം പൂരക്കളിയുടെ ഫലം പ്രഖ്യാപിച്ചു.പത്തനംതിട്ട എസ് വി ജി വി എച്ച് എസ് എസ് ടീമിനാണ് ഒന്നാം സ്ഥാനം. ആലപ്പുഴ മാന്നാർ എന്‍ എസ് ബോയ്‌സ് സ്‌കൂള്‍ ടീം രണ്ടാം സ്ഥാനം നേടി. തൃശൂർ എടത്തിരിഞ്ഞി സ്‌കൂളിനാണ് മൂന്നാം സ്ഥാനം.
ഒപ്പന മത്സര ഫലം
ഹൈസ്‌ക്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഒപ്പന മത്സരത്തിൽ ഒന്നാം സമ്മാനം സെന്‍റ് ജോസഫ് ഹയർ സെക്കന്‍ററി സ്‌കൂള്‍ ഇടുക്കിക്ക്. ശ്രീനാരായണ സ്‌കൂള്‍ എറണാകുളം രണ്ടാം സ്ഥാനവും കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് മൂന്നാം സ്ഥാനവും നേടി. 18 ടീമുകള്‍ക്ക് ഒപ്പനയിൽ എ ഗ്രേഡ് ലഭിച്ചു.
നിറഞ്ഞ സദസിൽ നാടകം
ടാഗോർ തിയേറ്ററിൽ ഹയർസെക്കണ്ടറി വിഭാഗം നാടക മത്സരം പുരോഗമിക്കുന്നു. തിങ്ങി നിറഞ്ഞ സദസിന് മുന്നിലാണ് നാടകം അരങ്ങേറുന്നത്. സിനിമാ താരങ്ങളും നാടക താരങ്ങളും എഴുത്തുകാരും നാടകം കാണാൻ എത്തിയിട്ടുണ്ട്.
മത്സരം പുരോഗമിക്കുന്നു
26 വിഭാഗം മത്സരങ്ങളുടെ ഫലം പുറത്തു വന്നു. ഇനി ഇന്ന് പൂർത്തിയാകാനുള്ളത് 34 ഇനങ്ങള്‍ . ഇന്നലെയും ഇന്നുമായി 84 ഇനങ്ങളിലെ മത്സരങ്ങളാണ് പൂർത്തിയായത്.
ചരിത്രത്തിൽ ആദ്യമായി പണിയ നൃത്തം
വേദി 15 ൽ പണിയ നൃത്ത മത്സരം പുരോഗമിക്കുകയാണ്. കലോത്സവ ചരിത്രത്തിൽ ആദ്യമായാണ് പണിയ നൃത്തം വേദിയിലെത്തുന്നത്.
ജനപ്രിയ മത്സര ഇനങ്ങള്‍ വേദിയിൽ
വേദി ഒന്നിൽ ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന, വേദി രണ്ടിൽ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ നാടോടി നൃത്തം, വേദി ഏഴിൽ നങ്ങ്യാർക്കൂത്ത്, വേദി 12 തായമ്പക എന്നീ മത്സരങ്ങള്‍ പുരോഗമിക്കുന്നു.
പോരാട്ടം കനക്കുന്നു
സ്വർണകപ്പിനായുള്ള പോരാട്ടം മുറുകുന്നു. 293 പോയിന്‍റുമായി കണ്ണൂർ കപ്പ് നിലനിർത്താന്‍ ശ്രമിക്കുമ്പോള്‍ 290 പോയിന്‍റുമായി തൃശൂരും പാലക്കാടും തൊട്ടുപുറകെയുണ്ട്. കോഴിക്കോട് ആണ് മൂന്നാം സ്ഥാനത്ത്.
എ ഗ്രേഡ് പെരുമഴ
ഹൈസ്‌കൂള്‍ വിഭാഗം ഓടക്കുഴലില്‍ മത്സരിച്ച 15 പേരില്‍ 12 പേര്‍ക്കും എ ഗ്രേഡ്. 3 പേര്‍ക്ക് ബി ഗ്രേഡ്.
ഹയര്‍ സെക്കന്‍ഡറി വിഭാഗം ചെണ്ട-തായമ്പക മത്സര ഫലം വന്നു. മത്സരിച്ച 13 പേരില്‍ 9 എ ഗ്രേഡ്. 4 ബി ഗ്രേഡ്.
സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഒപ്പന മത്സരം പാതി പിന്നിട്ടപ്പോള്‍ 14 ടീമുകള്‍ അരങ്ങിലെത്തി. ഇനിയും 8 ടീമുകള്‍ മത്സരിക്കാനുണ്ട്. ഇപ്പോഴത്തെ കണക്കു പ്രകാരം ഒപ്പന മത്സരം 2.20 ന് സമാപിക്കും.
നാടക മത്സരത്തില്‍ ഇതുവരെ അരങ്ങേറിയത് മൂന്ന് നാടകങ്ങള്‍. കാണികളെ പിടിച്ചിരുത്തി കയം കാണി ഫൈറ്റര്‍ എന്നീ നാടകങ്ങള്‍. രാത്രി ഏഴരയോടെ മത്സരം പൂര്‍ത്തിയാക്കാനാവുമെന്ന് പ്രതീക്ഷ.
ലീഡ് നിലനിർത്തി കണ്ണൂര്‍
235 പോയിന്‍റോടെ കണ്ണൂര്‍ ലീഡ് തുടരുന്നു. 234 പോയിന്‍റോടെ കോഴിക്കോട് രണ്ടാമത്. 232 പോയിന്‍റ് വീതം നേടി പാലക്കാടും തൃശ്ശൂരും മൂന്നാമത്.
സെന്‍റ് തെരേസാ ആംഗ്ലോ ഇന്ത്യന്‍ ഹൈസ്‌കൂളിന്‍റെ കൈപിടിച്ച് 'കണ്ണൂര്‍' കുതിപ്പ്
ഉപകരണ സംഗീതത്തിലും ഗ്രൂപ്പ് ഇനങ്ങളിലും മിന്നും പ്രകടനം കാഴ്‌ചവെച്ച സെന്‍റ് തെരേസാ ആംഗ്ലോ ഇന്ത്യന്‍ ഹൈസ്‌കൂളിന്‍റെ കരുത്തിലാണ് കണ്ണൂരിന്‍റെ കുതിപ്പ്. ഹയര്‍ സെക്കന്‍ഡറി സംഘഗാനം കഥകളിഗ്രൂപ്പ്, വീണ- വിചിത്ര വീണ, നാദസ്വരം, ക്ലാരിനെറ്റ്-ബ്യൂഗിള്‍, ഹൈസ്‌കൂള്‍ പഞ്ചവാദ്യം, മാര്‍ഗം കളി, മംഗലം കളി എന്നീ ഇനങ്ങളില്‍ ഇവര്‍ എ ഗ്രേഡ് നേടി. സ്‌കൂളുകളുടെ വിഭാഗത്തില്‍ ഇവര്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി.
സ്വര്‍ണക്കപ്പിനായി ആവേശപ്പോരാട്ടം. കണ്ണൂര്‍ 230 പോയിന്‍റോടെ മുന്നില്‍. 229 പോയിന്‍റോടെ കോഴിക്കോട് രണ്ടാമതെത്തി. 227 പോയിന്‍റോടെ പാലക്കാടും തൃശൂരും മൂന്നാമത്.
ഇംഗ്ലീഷ് പദ്യം ചൊല്ലലില്‍ മത്സരിച്ചത് മുഴുവന്‍ പെണ്‍കുട്ടികള്‍. 15 പേര്‍ മത്സരിച്ചപ്പോള്‍ 13 പേര്‍ക്ക് എ ഗ്രേഡും ഒരാള്‍ക്ക് ബി ഗ്രേഡും കിട്ടി.
ഹയര്‍ സെക്കന്‍ഡറി വിഭാഗം കഥകളി മത്സരത്തില്‍ ആകെ മൂന്ന് കുട്ടികള്‍ മാത്രം മൂന്നു പേര്‍ക്കും എ ഗ്രേഡ്.
നാദസ്വരം ഹയര്‍ സെക്കന്‍ഡറി വിഭാഗം ഫലം വന്നു. രണ്ട് പെണ്‍കുട്ടികളടക്കം 4 പേര്‍ക്ക് എ ഗ്രേഡ്. 3 ബി ഗ്രേഡും രണ്ടു സി ഗ്രേഡും.
ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ലളിതഗാന മത്സര ഫലം വന്നു. മത്സരിച്ച 15 ല്‍ 9 പേര്‍ക്ക് എ ഗ്രേഡ്. 5 പേര്‍ക്ക് ബി ഗ്രേഡ്.
ഇഞ്ചോടിഞ്ച് പോരാട്ടം
ഏറ്റവും പുതിയ പോയിന്‍റ് നില: കണ്ണൂര്‍-225, തൃശൂര്‍ 224, കോഴിക്കോട് 219, പാലക്കാട്- 217
ഇതാദ്യം, പണിയ നൃത്തത്തില്‍ മാറ്റുരച്ച് പ്രതിഭകള്‍
ആദ്യമായി കലോത്സവത്തില്‍ മത്സര ഇനമായി എത്തിയ പണിയ നൃത്തത്തില്‍ ആകെ മാറ്റുരക്കുന്നത് 16 ടീമുകള്‍. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലെ വേദിയില്‍ ഇനിയും അരങ്ങിലെത്താനുള്ളത് 11 ടീമുകള്‍.
തിരുവാതിര മത്സരം തുടരുന്നു...
വഴുതക്കാട് വിമന്‍സ് കേളജ് ഓഡിറ്റോറിയത്തിലെ വേദിയില്‍ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി തിരുവാതിര മത്സരം പാതി പിന്നിട്ടു. ആകെ 16 ടീമുകളുള്ളതില്‍ ഇനി മത്സരിക്കാനുള്ളത് 8 ടീമുകള്‍.
നിളയില്‍ നിറഞ്ഞാടി ഒപ്പന
ഹൈസ്‌കൂള്‍ വിഭാഗം ഒപ്പനയ്ക്ക് ആകെ 22 ടീമുകള്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ മുഖ്യവേദിയില്‍ ഇതുവരെ അരങ്ങിലെത്തിയത് 8 ടീമുകള്‍. ഉച്ചകഴിഞ്ഞ് ഒന്നേമുക്കാലോടെ മത്സരം പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയില്‍ പ്രോഗ്രാം കമ്മിറ്റി.
കലോത്സവം രണ്ടാം ദിവസത്തെ ആദ്യ ഫലം വന്നു. അറബിക് കലോത്സവത്തിലെ അറബിക് പദ്യം ചൊല്ലല്‍ മത്സരം പൂര്‍ത്തിയായി. 14 പേര്‍ പങ്കെടുത്തതില്‍ 13 പേര്‍ക്ക് എ ഗ്രേഡും ഒരാള്‍ക്ക് ബി ഗ്രേഡും.
നാടകത്തിന് ജഡ്‌ജ് സംവിധായനകനും നടനും
ഹയർ സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തിന് വിധി കർത്താക്കളായി ചലച്ചിത്ര സംവിധായകനും താരവും. സംവിധായാകൻ എം എ നിഷാദ്, ചലച്ചിത്ര താരവും നാടക നടനുമായ ശരത്ത് അപ്പാനി, ബിനു ജോസഫ് എന്നിവർ ആണ് വിധി കർത്താക്കളായി ഉള്ളത്.
കണ്ണൂര്‍ മുന്നില്‍
ഒന്നാം ദിവസം മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ 215 പോയിന്‍റോടെ മുന്നിലാണ്. 214 പോയിന്‍റോടെ തൃശൂര്‍ രണ്ടും 213 പോയിന്‍റോടെ കോഴിക്കോട് മൂന്നും സ്ഥാനങ്ങളിലുണ്ട്. സ്‌കൂളുകളുടെ വിഭാഗത്തില്‍ തിരുവനന്തപുരം കാര്‍മല്‍ സ്‌കൂള്‍ 43 പോയിന്‍റോടെ ഒന്നാമതുണ്ട്. പാലക്കാട് ബി എസ് എസ് ഗുരുകുലം സ്‌കൂള്‍ 40 പോയിന്‍റോടെ രണ്ടാമതും കണ്ണൂര്‍ സെന്‍റ് തെരേസാ സ്‌കൂള്‍ 36 പോയിന്‍റോടെ മൂന്നാമതുമുണ്ട്.
കലോത്സവം രണ്ടാം ദിവസത്തെ മത്സരങ്ങള്‍ ആരംഭിച്ചു. തൈക്കാട് ചൈല്‍ഡ് വെല്‍ഫേര്‍ കമ്മിറ്റി ഹാളിലെ വേദി 16 ല്‍ ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ പദ്യം ചൊല്ലല്‍ മത്സരം ആണ് ആദ്യം തുടങ്ങിയത്. 14 പേരാണ് മത്സരിക്കുന്നത്. ഗവണ്‍മെന്‍റ് എച്ച് എസ് എസ് ചാലയിലെ ഇരുപതാം നമ്പര്‍ വേദിയില്‍ ഇംഗ്ലീഷ് പദ്യം ചൊല്ലല്‍ ഹൈസ്‌കൂള്‍ വിഭാഗം മത്സരവും ആരംഭിച്ചു. ആകെ 15 പേര്‍ ഇവിടെ മത്സരത്തിനുണ്ട്.
നിളയില്‍ ഒപ്പനതാളം
പ്രധാന വേദിയായ നിളയില്‍ ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന.
മത്സരങ്ങള്‍ അല്‍പ സമയത്തിനകം ആരംഭിക്കും. സമയക്രമം കര്‍ശനമായി പാലിക്കാന്‍ തീരുമാനം.