കേരളം

kerala

ETV Bharat / education-and-career

സെറ്റ് ഫലം പ്രഖ്യാപിച്ചു; 5103 പേർ വിജയിച്ചു, വിജയശതമാനം 26.22 - State Eligibility Test Results

2024 ജനുവരി 21ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു

SET  SET 2024 Results  State Eligibility Test Results  സെറ്റ് ഫലം പ്രഖ്യാപിച്ചു
State Eligibility Test Results Announced

By ETV Bharat Kerala Team

Published : Feb 29, 2024, 6:48 PM IST

തിരുവനന്തപുരം:2024 ജനുവരി 21ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. ആകെ 19464 പേർ പരീക്ഷ എഴുതിയതിൽ 5103 പേർ വിജയിച്ചു. വിജയശതമാനം 26.22.

പാസ്സായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അവരുടെ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം എൽ.ബി.എസ് സെന്‍റ് വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌ത് പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ആഫീസർ സാക്ഷ്യപ്പെടുത്തിയ) കോപ്പികൾ 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ A4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

സെറ്റ് സർട്ടിഫിക്കറ്റുകൾ മേയ് മാസം മുതൽ വിതരണം ചെയ്യും. സെറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷാഫോം മാർച്ച് 15 മുതൽ വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2560311, 312, 313, 314.

കഴിഞ്ഞ വർഷം 26. 51 % ആയിരുന്നു വിജയം. 124 996 പേർ പരീക്ഷ എഴുതിയതിൽ 33,138 പേരാണ് കഴിഞ്ഞ തവണ ജയിച്ചത്. 2021 ൽ 27.12% ആയിരുന്നു വിജയശതമാനം

ABOUT THE AUTHOR

...view details