കേരളം

kerala

ETV Bharat / education-and-career

വെയില്‍സില്‍ നഴ്‌സ് ആകാം, നോര്‍ക്ക റൂട്ട്‌സ്‌ റിക്രൂട്ട്‌മെന്‍റ്‌ ജൂണില്‍; ഇപ്പോള്‍ അപേക്ഷിക്കാം - NORKA ROOTS NURSING RECRUITMENT - NORKA ROOTS NURSING RECRUITMENT

നോര്‍ക്ക റൂട്ട്‌സ് നഴ്‌സിങ് റിക്രൂട്ട്‌മെന്‍റ്‌ ജൂണ്‍ 6 മുതല്‍ 8 വരെ എറണാകുളം താജ് വിവാന്തയില്‍ അഭിമുഖം, കൂടുതലറിയാം

NURSING AT UK  APPLICATION FOR NURSING  NORKA ROOTS INTERVIEW  നോര്‍ക്കാ റൂട്ട്‌സ്‌ അഭിമുഖം
NORKA ROOTS NURSING RECRUITMENT (Source: Etv Bharat)

By ETV Bharat Kerala Team

Published : May 13, 2024, 10:01 PM IST

തിരുവനന്തപുരം : യുകെയിലെ വെയില്‍സിലേക്ക് നോര്‍ക്ക റൂട്ട്‌സ് നഴ്‌സിങ് റിക്രൂട്ട്‌മെന്‍റ്‌ സംഘടിപ്പിക്കുന്നു. ഈ വര്‍ഷം ജൂണ്‍ 6 മുതല്‍ 8 വരെ എറണാകുളം താജ് വിവാന്തയില്‍ വച്ചാണ് അഭിമുഖങ്ങള്‍.

യോഗ്യത : നഴ്‌സിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും ആറുമാസത്തെ പ്രവൃത്തി പരിചയവും. മെഡിക്കല്‍, സര്‍ജിക്കല്‍, എമര്‍ജന്‍സി, പീഡിയാട്രിക്, ന്യൂറോ സര്‍ജറി, റീഹാബിലിറ്റേഷന്‍, പെരി ഓപ്പറേറ്റീവ് അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ് സ്‌പെഷ്യലാറ്റികളിലെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഇതോടൊപ്പം സ്‌പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയില്‍ ഐഇഎല്‍ടിഎസ് സ്‌കോര്‍ 7 (റൈറ്റിങ്ങില്‍ 6.5) അല്ലെങ്കില്‍ സ്‌പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയില്‍ ഒഇടിബി (റൈറ്റിങ്ങില്‍ സി പ്ലസ്), നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ (എംഎന്‍സി) രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

എങ്ങനെ അപേക്ഷിക്കാം : വിശതമായ സിവി, ഐഇഎല്‍ടിഎസ്/ഒഇടി സ്‌കോര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ടിന്‍റെ പകര്‍പ്പ് എന്നിവ സഹിതം uknhs.norka@kerala.gov.in, rcrtment.norka@kerala.gov.in എന്നീ ഇ മെയില്‍ വിലാസങ്ങളിലേക്ക് 2024 മെയ് 24 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക് റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ (ഇന്‍ ചാര്‍ജ്) അജിത് കാളശേരി അറിയിച്ചു.

ഐഇഎല്‍ടിഎസ്/ഒഇടി, സിബിടി, എന്‍എംസി അപേക്ഷ ഫീസ്, വിസ, ഫ്ലൈറ്റ്‌ ടിക്കറ്റ് എന്നിവയ്ക്ക് റീ ഇംപേഴ്‌സ്‌മെന്‍റിന് അര്‍ഹത ഉണ്ടായിരിക്കും. യുകെയില്‍ വിമനാത്താവളത്തില്‍ നിന്നും താമസ സ്ഥലത്തേക്കുള്ള യാത്ര, ഒരു മാസത്തെ സൗജന്യ തമാസം, osce പരീക്ഷയുടെ ചെലവ് എന്നിവയും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും.

വിശദ വിവരങ്ങള്‍ക്ക് : www.norkaroots.org, www.nifl.norkaroots.org എന്നീ വെബ് സൈറ്റുകളില്‍ നിന്നോ 0471-2770536, 539, 540, 577 എന്നീ നമ്പറുകളില്‍ നിന്നോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട്‌സിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും +918802 012 345 (വിദേശത്തു നിന്നും മിസ്‌ഡ്‌ കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

ALSO READ:ഉദ്യോഗാര്‍ഥികളേ ഇതിലേ ; സഞ്ജയ് ഗാന്ധി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നഴ്‌സിംഗ് ഓഫീസര്‍ ഉള്‍പ്പടെ 1680 ഒഴിവുകള്‍

ABOUT THE AUTHOR

...view details