കേരളം

kerala

ETV Bharat / education-and-career

ഫ്രഞ്ച് രാജാവിന്‍റെയും ഭടന്മാരുടെയും കഥ പറഞ്ഞ് ചവിട്ടുനാടകം; പത്താം തവണയും എ ഗ്രേഡിലേക്ക് ചവിട്ടിക്കയറാൻ മലപ്പുറം എംഇഎസ് - MES SCHOOL CHAVITTU NADAKAM TEAM

പത്താം തവണയാണ് മലപ്പുറം എംഇഎസ് സ്‌കൂൾ കലോത്സവ വേദിയിലെത്തുന്നത്. എ ഗ്രേഡ് സ്വന്തമാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിൽ വിദ്യാർഥികൾ.

മലപ്പുറം എംഇഎസ് ചവിട്ടുനാടകം ടീം  SCHOOL KALOLSAVAM CONTESTANTS  SCHOOL KALOLSAVAM 2025  CHAVITTU NADAKAM ON KALOLSAVAM  KALOLSAVAM 2025
Malappuram MES School Chavittu Nadakam Team (ETV Bharat)

By ETV Bharat Kerala Team

Published : Jan 6, 2025, 4:08 PM IST

തിരുവനന്തപുരം:ഫ്രഞ്ച് രാജാവായ കാർലോസ്‌മാന്‍റെയും റോളണ്ട് എന്ന ഭടന്‍റെയും സഹോദരൻ ബെർണാഡിന്‍റെയും കഥ പറഞ്ഞ് കലോത്സവേദിയിലേക്ക് എത്തിയിരിക്കുകയാണ് മലപ്പുറം ഇരുംബ്ലിയം എംഇഎസ് സ്‌കൂൾ. ഇത് 10ാം തവണയാണ് ഇരുംബ്ലിയം എംഇഎസ് സ്‌കൂൾ ചവിട്ടുനാടകം ടീമുമായി സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിലെത്തുന്നത്.

10 വർഷത്തെ സാന്നിധ്യമുണ്ടെങ്കിലും ഓരോ തവണയും പുത്തൻ ടീമിനെയാണ് സ്‌കൂൾ കലോത്സവ വേദിയിൽ എത്തിക്കുന്നത്. ജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേട്ടവുമായാണ് 10 പേരടങ്ങുന്ന സംഘം ഫ്രഞ്ച് രാജാവിന്‍റെ കഥയുമായി 63 -ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ നാലാം വേദിയായ കാർത്തിക തിരുനാൾ തിയറ്ററിലെത്തിയത്.

മലപ്പുറം എംഇഎസ് സ്‌കൂൾ ചവിട്ടുനാടകം ടീം (ETV Bharat)

കൊല്ലത്ത് കഴിഞ്ഞ വർഷം നടന്ന കലോത്സവത്തിലും മലപ്പുറം എംഇഎസ് സ്‌കൂൾ ടീം എ ഗ്രേഡ് നേടിയിരുന്നതായി വിദ്യാർഥികൾ പറഞ്ഞു. കഴിഞ്ഞ കൊല്ലത്തെ ടീമിലെ രണ്ടുപേർ മാത്രമാണ് ഇക്കൊല്ലമുള്ളത്. ബാക്കി പത്തിൽ എട്ടുപേരും പുതുമുഖങ്ങൾ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികളെ ഉൾപ്പെടുത്തി രൂപീകരിച്ച ടീം 10ാം തവണയും സ്‌കൂളിന്‍റെ ഖ്യാതി ഉർത്തുമെന്ന പ്രതീക്ഷയിലാണെന്നും വിദ്യാർഥികൾ പറഞ്ഞു. ഓരോ തവണയും പുതിയ സംഘവുമായെത്തുന്ന ടീം കേരളത്തിന്‍റെ പാശ്ചാത്യ സാമൂഹിക സാംസ്‌കാരിക ചരിത്രത്തോട് ചേർന്ന് നിൽക്കുന്ന ചവിട്ടുനാടകത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നു.

Malappuram MES School Chavittu Nadakam Team (ETV Bharat)
Malappuram MES School Chavittu Nadakam Team (ETV Bharat)
Malappuram MES School Chavittu Nadakam Team (ETV Bharat)

കഥാസന്ദർഭം:ഫ്രഞ്ച് രാജാവായ കാർലോസ്‌മാന് 12 ഭടന്മാരുണ്ട്. ഇതിൽ റോളൻഡ് എന്ന ഭടനെ കാണാൻ സഹോദരൻ ബെർണാഡ് എത്തുന്നു. തന്‍റെ സഹോദരനാണ് കാണാനെത്തിയതാണെന്ന് തിരിച്ചറിയാതെ റോളൻഡ് ബെർണാഡിനെ വധിക്കുകയും കാലക്രമേണ സ്വന്തം സഹോദരന്‍റെ കൊലപാതകിയാണ് താനെന്ന് റോളൻഡ് തിരിച്ചറിയുകയും ചെയ്യുന്നതാണ് കഥാ സന്ദർഭമെന്ന് വിദ്യാർഥികൾ പറഞ്ഞു.

Also Read:ഗുരു ഗോപിനാഥിന് ആദരമൊരുക്കി ഗൗരി കൃഷ്‌ണ, കേരളനടനത്തിന്‍റെ പിതാവും ചരിത്രവും അരങ്ങില്‍

ABOUT THE AUTHOR

...view details