കേരളം

kerala

ETV Bharat / education-and-career

കേരള സര്‍ക്കാരിന്‍റെ കീഴില്‍ സിവിൽ സർവീസ് പഠിക്കാം; അപേക്ഷിക്കേണ്ടതിങ്ങനെ - Kerala State Civil Service Academy - KERALA STATE CIVIL SERVICE ACADEMY

കേരള സര്‍ക്കാരിന്‍റെ സിവിൽ സർവീസ് അക്കാദമിയുടെ കീഴില്‍ ടാലന്‍റ് ഡെവലപ്‌മെന്‍റ് കോഴ്‌സ് (ടിഡിസി), സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സ് (സിഎസ്എഫ്‌സി), പിസിഎം കോഴ്‌സ് (വീക്കെൻഡ്) എന്നീ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

KERALA GOVT CIVIL SERVICE COURCES  CIVIL SERVICE ASPIRANTS KERALA  കേരള സിവിൽ സർവീസ് അക്കാദമി  സിവില്‍ സര്‍വീസ് കോഴ്‌സുകള്‍
Kerala State Civil Service Academy (Source : Etv Bharat Reporter)

By ETV Bharat Kerala Team

Published : May 17, 2024, 9:54 PM IST

തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ സിവിൽ സർവീസ് അക്കാദമി വിവിധ പരിശീലന കോഴ്‌സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ടാലന്‍റ് ഡെവലപ്‌മെന്‍റ് കോഴ്‌സ് (ടിഡിസി), സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സ് (സിഎസ്എഫ്‌സി), പിസിഎം കോഴ്‌സ് (വീക്കെൻഡ്) കോഴ്‌സുകളിലേക്കുള്ള പ്രവേശനമാണ് നടത്തുന്നത്.

  • 8,9,10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ടാലന്‍റ് ഡെവലപ്‌മെന്‍റ് കോഴ്‌സിന് ചേരാം. ഞായറാഴ്‌ചകളിലായിരിക്കും ക്ലാസ്. 3000 രൂപ കോഴ്‌സ് ഫീയും 540 രൂപ ജിഎസ്‌ടിയും ഉള്‍പ്പടെ 3540 രൂപയാണ് ഫീസ്.
  • പ്ലസ് 1, പ്ലസ് 2 വിദ്യാര്‍ഥികള്‍ക്കായാണ് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സ്. ഞായറാഴ്‌ചകളിലാണ് ക്ലാസുകള്‍ ജിഎസ്‌ടി അടക്കം 5900 രൂപയാണ് ഫീസ്.
  • ഡിഗ്രി, പിജി വിദ്യാര്‍ഥികള്‍ക്കും ഡിഗ്രികാര്‍ക്കും മറ്റ് ജോലി ചെയ്യുന്നവര്‍ക്കുമായാണ് പിസിഎം കോഴ്‌സ്. എല്ലാ രണ്ടാം ശനിയാഴ്‌ചകളിലും ഞായറാഴ്‌ചകളിലും മറ്റ് പൊതു അവധി ദിവസങ്ങളിലുമാകും പിസിഎം ക്ലാസുകൾ ഉണ്ടാവുക. ജോലിക്കാര്‍ക്കും ബിരുദധാരികള്‍ക്കും 40,000 രൂപയും 18 ശതമാനം ജിഎസ്‌ടിയും ഉള്‍പ്പെടുന്നതാണ് ഫീസ്. ഡിഗ്രി, പിജി വിദ്യാര്‍ഥികള്‍ക്ക് 30,000 രൂപയും 18 ശതമാനം ജിഎസ്‌ടിയുമാണ് ഫീസ്.

വിദ്യാര്‍ഥികള്‍ റെഗുലർ കോഴ്‌സ് പഠിക്കുന്നുണ്ടെന്ന് തെളിയിക്കാനായി പഠിക്കുന്ന സ്ഥാപനത്തിന്‍റെ മേധാവിയിൽ നിന്നുള്ള കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സംസ്ഥാനത്ത് 14 ജില്ലകളിലും പഠന കേന്ദ്രങ്ങളുണ്ട്.

ഓൺലൈൻ രജിസ്ട്രേഷന്‍ മെയ് 20 ന് ആരംഭിക്കും. രജിസ്‌ട്രേഷനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി ജൂണ്‍ 30 ആണ്. ജൂലൈ 7 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://kscsa.org സന്ദർശിക്കുക.

Also Read: സിവിൽ സർവീസ് നാലാം റാങ്ക് കൊച്ചിയിലേക്ക്‌; ആശ്ചര്യവും സന്തോഷവും അലതല്ലി സിദ്ധാർഥിന്‍റെ വീട്

ABOUT THE AUTHOR

...view details