കേരളം

kerala

ETV Bharat / education-and-career

എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ടൈംടേബിള്‍ പുറത്ത്; മോഡലിനെ എന്തിലൊക്കെ മാതൃകയാക്കാം?- ഇടിവി ഭരത് പരീക്ഷാ സീരീസ് - 5 - SSLC MODEL EXAM TIME TABLE

ഫെബ്രുവരി 17 മുതലാണ് മോഡല്‍ പരീക്ഷ ആരംഭിക്കുന്നത്...

KERALA SSLC MODEL EXAM 2025  EXAM SSLC EXAMINATION 2025  എസ്എസ്എല്‍സി മോഡല്‍ പരീക്ഷ  എസ്എസ്എല്‍സി പരീക്ഷ 2025
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jan 22, 2025, 9:43 PM IST

എസ്എസ്എല്‍സി പരീക്ഷ പടിവാതില്‍ക്കലെത്തി നിക്കുകയാണ്. മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയാണ് പരീക്ഷ. അതായത് 40 ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. വിദ്യാര്‍ഥികള്‍ ഏറെ പ്രതീക്ഷയോടും അല്‍പ്പം ആശങ്കയോടും സമീപിക്കുന്ന പൊതു പരീക്ഷയാണ് എസ്എസ്എല്‍സി.

ഇടിവി ഭാരതിന്‍റെ മുന്‍ പരീക്ഷാ സീരീസില്‍ പറഞ്ഞ കാര്യം ഇവിടെയും ആവര്‍ത്തിക്കുകയാണ്. കൃത്യമായ അടുക്കും ചിട്ടയോടും പഠിച്ചു കഴിഞ്ഞാല്‍ എളുപ്പത്തില്‍ മാര്‍ക്ക് വാങ്ങാന്‍ കഴിയുന്ന പരീക്ഷകൂടിയാണ് എസ്എസ്എല്‍സി. അല്‍പ്പം മാര്‍ക്ക് കൂടുതല്‍ നേടാനുള്ള പൊടിക്കൈകളും മുന്‍ സീരീസുകളില്‍ പ്രതിപാദിക്കുന്നുണ്ട്.

എസ്എസ്എല്‍സി പരീക്ഷയുടെ മോഡല്‍ പരീക്ഷാ ടൈംടേബിള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. പേരുപോലെത്തന്നെ എസ്എസ്എല്‍സി പരീക്ഷയുടെ മാതൃകയാണ് ഫെബ്രുവരി 17 മുതല്‍ നടക്കാന്‍ പോകുന്നത്. താന്‍ ഇതുവരെ പഠിച്ചത് എന്തൊക്കെയാണ് എന്നും ഇനി എന്തൊക്കെ പഠിക്കാന്‍ ബാക്കിയുണ്ടെന്നും വ്യക്തമായി മനസിലാക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന പരീക്ഷയാണ് മോഡല്‍ പരീക്ഷ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രധാന പരീക്ഷയുടെ ചോദ്യങ്ങള്‍ ഏത് രീതിയിലായിരിക്കുമെന്നുള്ള പ്രാഥമിക ധാരണ മോഡല്‍ പരീക്ഷ തരുന്നതാണ്. മാത്രമല്ല, ഭാഷാ വിഷയങ്ങളും സോഷ്യല്‍ സയന്‍സ് പോലെ ഉപന്യാസങ്ങള്‍ എഴുതേണ്ടി വരുന്ന വിഷയങ്ങളിലും സമയ ക്രമീകരണം എങ്ങനെ വേണമെന്ന് മോഡല്‍ പരീക്ഷയില്‍ പ്രാക്‌ടീസ് ചെയ്യാം.

ഓരോ ചോദ്യങ്ങള്‍ക്കും കൃത്യമായി സമയം വീതിക്കേണ്ടത് പരീക്ഷയില്‍ നിര്‍ണായകമാണ്. ചോദ്യപേപ്പറിന്‍റെ അവസാന ഭാഗങ്ങളിലേക്ക് എത്തുമ്പോള്‍ സമയം തികഞ്ഞില്ല എന്ന് പല വിദ്യാര്‍ഥികളും പരാതി പറയാറുണ്ട്. കൃത്യമായി സമയം വിഭജിച്ച് അത് മോഡല്‍ പരീക്ഷയില്‍ പരീക്ഷിക്കുക. പരീക്ഷണം വിജയമാണെന്ന് കണ്ടാല്‍ എസ്എസ്എല്‍സി പരീക്ഷയ്ക്കും ഇതേ ക്രമീകരണം തന്നെ മതിയാകും.

മോഡല്‍ പരീക്ഷ കഴിഞ്ഞാല്‍ അധിക ദിവസങ്ങള്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇല്ല എന്നതും വസ്‌തുതയാണ്. ഇതുകൊണ്ടൊക്കെ തന്നെ അതീവ ഗൗരവത്തോടെ തന്നെ മോഡല്‍ പരീക്ഷയെ സമീപിക്കണം.

ടൈംടേബിളിലേക്ക്

ഫെബ്രുവരി 17 മുതല്‍ 21 വരെയാണ് മോഡല്‍ പരീക്ഷ നടക്കുന്നത്. രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ നടക്കുന്നത്. രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് 2.00 മുതല്‍ 3.45 വരെയുമാണ് പരീക്ഷ നടക്കുക.

തീയതി ദിവസം സമയം വിഷയം
17.02.2025 തിങ്കളാഴ്‌ച

9.45 am to 11.30am

2.00 pm to 3.45 pm

ഫസ്‌റ്റ് ലാംഗ്വേജ് പേപ്പർ-1 മലയാളം/തമിഴ്/കന്നഡ/ഉറുദു/ഗുജറാത്തി/അഡീഷണല്‍ ഇംഗ്ലീഷ്/അഡീഷണല്‍ ഹിന്ദി/സംസ്‌കൃതം (അക്കാദമിക്) സംസ്‌കൃതം (ഓറിയന്‍റൽ)/സംസ്‌കൃതം സ്‌കൂളുകൾക്ക് പേപ്പർ-1/അറബിക് (അക്കാദമിക്)/അറബിക് (ഓറിയന്‍റൽ)-അറബിക് സ്‌കൂളുകൾക്ക് അറബിക് പേപ്പർ-1 ഫസ്‌റ്റ് ലാംഗ്വേജ് പേപ്പര്‍ II 18.02.2025

ചൊവ്വാഴ്‌ച

9.45 am to 12.30pm

സെക്കന്‍റ് ലാംഗ്വേജ്

ഇംഗ്ലീഷ്

2.00 pm to 3.45 pm

തേര്‍ഡ് ലാംഗ്വേജ്

ഹിന്ദി/ പൊതുവിജ്ഞാനം

19.02.2025

ബുധനാഴ്‌ച

09.45 am to11.30 am ഫിസിക്‌സ് 2.00 pm to 3.45 pm കെമിസ്‌ട്രി 20.02.2025

വ്യാഴാഴ്‌ച

9.45 am to 12.30 pm. സോഷ്യല്‍ സയന്‍സ് 2.00 pm to 3.45 pm. ബയോളജി 21.02.2025 വെള്ളിയാഴ്‌ച 9.45 am to 12.30 pm മാത്‌സ്

Also Read:കൗതകമുണര്‍ത്തും ബയോളജി, എസ്എസ്എല്‍സി പരീക്ഷയ്ക്ക് പഠിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി മനസില്‍ വെക്കാം; ഇടിവി ഭാരത് പരീക്ഷ സീരീസ് - 4 - KERALA SSLC 2025 BIOLOGY EXAM

ABOUT THE AUTHOR

...view details