കേരളം

kerala

ETV Bharat / education-and-career

ജെഇഇ 2024 സെഷൻ 1 പരീക്ഷ ജനുവരി 24 ന്; കൈയില്‍ കരുതേണ്ടുന്ന വസതുക്കളുടെ ലിസ്‌റ്റ് എൻടിഎ പുറത്തുവിട്ടു

നാഷണൽ ടെസ്‌റ്റിംഗ് ഏജൻസിയുടെ ജെഇഇ മെയിൻ 2023ലെ സെഷൻ 1 പരീക്ഷ 2024 ജനുവരി 24 മുതൽ ആരംഭിക്കും. വിദ്യാര്‍ത്ഥികൾ കൈയില്‍ കരുതേണ്ടുന്ന വസതുക്കളുടെ ലിസ്‌റ്റ് എൻടിഎ പുറത്തുവിട്ടു.

JEE  JEE Main 2024  JEE Main 2024 Session 1  NTA
ജെഇഇ 2024 സെഷൻ 1 പരീക്ഷ ജനുവരി 24 ന് ആരംഭിക്കും

By ETV Bharat Kerala Team

Published : Jan 23, 2024, 5:45 PM IST

ന്യൂഡല്‍ഹി:നാഷണൽ ടെസ്‌റ്റിംഗ് ഏജൻസിയുടെ (NTA) ജെഇഇ (JEE) മെയിൻ 2023ലെ സെഷൻ 1 പരീക്ഷ 2024 ജനുവരി 24 മുതൽ ആരംഭിക്കും. ജെഇഇ മെയിൻ സെഷൻ 12024 ജനുവരി 24, 27, 29, 30, 31, ഫെബ്രുവരി 1 എന്നീ തീയതികളിൽ നടത്തും.

പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി, എൻടിഎ ചൊവ്വാഴ്‌ച പുറപ്പെടുവിച്ച ഒരു ചെക്ക്‌ലിസ്‌റ്റില്‍ അവർ പരീക്ഷാ ഹാളിലേക്ക് എന്തെല്ലാം സാധനങ്ങളാണ് കൊണ്ടുപോകേണ്ടതെന്ന് പറയുന്നുണ്ട് :

1. NTA വെബ്സൈറ്റിൽ നിന്ന് നിങ്ങളുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക https://jeemain.nta.ac.in/

2. അഡ്‌മിറ്റ് കാർഡിൽ സൂചിപ്പിച്ചിരിക്കുന്നതു പോലെ ഇനിപ്പറയുന്നവ പരിശോധിക്കുക:

*കേന്ദ്രത്തിൽ എത്തിച്ചേരേണ്ട സമയം

*കേന്ദ്രത്തിന്‍റെ ഗേറ്റ് അടയ്ക്കുന്ന സമയം

*പരീക്ഷാ തീയതി

*ടെസ്‌റ്റിന്‍റെ ഷിഫ്റ്റും സമയവും

*ടെസ്‌റ്റ് നടക്കുന്ന സ്ഥലം

3. വിദ്യാര്‍ത്ഥികൾ പരീക്ഷാ കേന്ദ്രം മുൻകൂട്ടി സന്ദർശിക്കുകയും കൃത്യസമയത്ത് ടെസ്‌റ്റ് നടക്കുന്ന സ്ഥലത്ത് എത്തിച്ചേരാനുള്ള മാർഗങ്ങളും നേരത്തെ തന്നെ മനസ്സിലാക്കി വയ്ക്കണം.

4. ഡിജി ലോക്കർ/എബിസി ഐഡി വഴി രജിസ്‌റ്റര്‍ ചെയ്യാനും ഉദ്യോഗാർത്ഥികൾക്ക് നിർദ്ദേശം നൽകി. ഡിജി ലോക്കർ / എബിസി ഐഡി വഴി രജിസ്‌റ്റർ ചെയ്യാത്ത (അല്ലെങ്കിൽ ആധാർ ഇതര ഓപ്‌ഷനുകളിൾ തിരഞ്ഞെടുത്തവർ) പരീക്ഷാ കേന്ദ്രത്തിൽ ബയോമെട്രിക്സ് രേഖപ്പെടുത്താൻ പരീക്ഷാ ദിവസം 1 മണിക്കൂർ മുമ്പെങ്കിലും റിപ്പോർട്ട് ചെയ്യണം.

5. പരീക്ഷാ ദിവസം, അഡ്‌മിറ്റ് കാർഡിൽ പറഞ്ഞിരിക്കുന്ന റിപ്പോർട്ടിംഗ് സമയത്ത് വിദ്യാര്‍ത്ഥികള്‍ ടെസ്‌റ്റ് നടക്കുന്ന സ്ഥലത്ത് എത്തിച്ചേരണം. കേന്ദ്രത്തിന്‍റെ ഗേറ്റ് അടയ്ക്കുന്ന സമയത്തിന് ശേഷം റിപ്പോർട്ട് ചെയ്‌താല്‍ അവരെ ടെസ്‌റ്റ് എഴുതാൻ പ്രവേശിപ്പിക്കില്ല. നിര്‍ദ്ദേശങ്ങൾ എല്ലാം വിദ്യാര്‍ത്ഥികൾ കർശനമായി പാലിക്കണം. നിരവധി പ്രീ-എക്‌സാമിനേഷൻ ഫോർമാലിറ്റികൾ പൂർത്തിയാക്കേണ്ടതുണ്ട്, അതിനാൽ കൃത്യസമയത്ത് എത്തിച്ചേരുക.

6. ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന സാധനങ്ങൾ മാത്രം കൈയിൽ കരുതണം. എൻ‌ടി‌എ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത അഡ്‌മിറ്റ് കാർഡ് (എ 4 സൈസ് പേപ്പറിൽ കളർ പ്രിന്റൗട്ട്), ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ (ഓൺലൈൻ അപേക്ഷാ ഫോമിനൊപ്പം അപ്‌ലോഡ് ചെയ്‌തത് പോലെ) സെന്‍ററിലെ ഹാജർ ഷീറ്റിൽ ഒട്ടിക്കണം.

ഒറിജിനൽ (പാൻ കാർഡ്/ ഡ്രൈവിംഗ് ലൈസൻസ്/ വോട്ടർ ഐഡി/ പാസ്‌പോർട്ട്/ ആധാർ കാർഡ് (ഫോട്ടോ സഹിതം)/ഇ- ആധാർ/റേഷൻ കാർഡ്/12-ാം ക്ലാസിലെ അഡ്‌മിറ്റ് കാർഡ്) ഫോട്ടോ ഐഡി പ്രൂഫ്, സ്‌കൂളുകൾ/ കോളേജുകൾ/ യൂണിവേഴ്‌സിറ്റികൾ/കോച്ചിംഗ് സെന്‍ററുകൾ നൽകുന്ന ഐഡി കാർഡുകൾ, ആധാർ നമ്പർ ഇല്ലാത്ത ആധാർ എൻറോൾമെന്‍റ് രസീതുകൾ, ഫോട്ടോകോപ്പികൾ അല്ലെങ്കിൽ മൊബൈൽ ഫോണുകളിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങൾ തുടങ്ങിയവ സ്വീകരിക്കുന്നതല്ല (ഐഡന്‍റിറ്റി പരിശോധന കൂടാതെ കേന്ദ്രം ഒരു വിദ്യാർത്ഥിയെയും പരീക്ഷയിൽ പ്രവേശിക്കാൻ അനുവദിക്കില്ല).

7. കമ്പ്യൂട്ടർ സ്ക്രീനിൽ ലഭ്യമായ ചോദ്യപേപ്പർ അഡ്‌മിറ്റ് കാർഡിൽ സൂചിപ്പിച്ചിരിക്കുന്ന താൻ തിരഞ്ഞെടുത്ത വിഷയം/ ഭാഷ അനുസരിച്ചാണെന്ന് വിദ്യാര്‍ത്ഥി ഉറപ്പാക്കണം. ചോദ്യപേപ്പറിന്‍റെ വിഷയം/ഭാഷ എന്നിവ അവൻ/അവൾ തിരഞ്ഞെടുത്ത വിഷയം/ ഭാഷ അല്ലെങ്കില്‍, അത് ഇൻവിജിലേറ്ററുടെ ശ്രദ്ധയിൽപ്പെടുത്താവുന്നതാണ്.

8. ഡ്രോയിംഗ് ടെസ്‌റ്റിന് ബി ആർക്കിന്‍റെ മൂന്നാം ഭാഗം ചെയ്യാൻ, ഉദ്യോഗാർത്ഥി സ്വന്തമായി ജ്യാമിതി ബോക്‌സ് സെറ്റ്, പെൻസിലുകൾ, ഇറേസറുകൾ, കളർ പെൻസിലുകൾ അല്ലെങ്കിൽ ക്രയോൺസ് എന്നിവ കൊണ്ടുവരണം. ഡ്രോയിംഗ് ഷീറ്റിൽ വാട്ടർ കളറുകൾ ഉപയോഗിക്കാൻ അനുവദിക്കില്ല.

9. ഉദ്യോഗാർത്ഥികൾക്ക് ഉപകരണം/ ജ്യാമിതി/ പെൻസിൽ ബോക്‌സ്, ഹാൻഡ്ബാഗ്, പേഴ്‌സ്, ഏതെങ്കിലും തരത്തിലുള്ള പേപ്പർ/ സ്‌റ്റേഷനറി/ ഭക്ഷണസാധനങ്ങളും വെള്ളവും (അയഞ്ഞതോ പായ്ക്ക് ചെയ്‌തതോ), മൊബൈൽ ഫോൺ/ ഇയർ ഫോൺ/ എന്നിവ കൊണ്ടുപോകാൻ അനുവാദമില്ല. മൈക്രോഫോൺ/ പേജർ, കാൽക്കുലേറ്റർ, ഡോക്യുപെൻ, സ്ലൈഡ് റൂൾസ്, ലോഗ് ടേബിളുകൾ, ക്യാമറ, ടേപ്പ് റെക്കോർഡർ, കാൽക്കുലേറ്റർ, ഏതെങ്കിലും മെറ്റാലിക് ഇനം അല്ലെങ്കിൽ ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റുകൾ/ഉപകരണങ്ങൾ/ ഇലക്‌ട്രോണിക് വാച്ചുകൾ ഉൾപ്പെടെ ഏത് തരത്തിലുള്ള വാച്ചുകളും പരീക്ഷാ ഹാളിൽ/മുറിയിൽ ധരിക്കാൻ അനുവധിക്കില്ല. കേന്ദ്രത്തിൽ വിലപിടിപ്പുള്ള വസ്‌തുക്കൾ സൂക്ഷിക്കുന്നതല്ല.

10. വിദ്യാര്‍ത്ഥി ബയോ ബ്രേക്ക് / ടോയ്‌ലറ്റില്‍ പോകുകയാണെങ്കിൽ, അവൻ/അവൾ നിർബന്ധിത വീണ്ടും പരിശോധനയ്ക്കും ബയോമെട്രിക്‌സിനും വിധേയനാകണം. പ്രവേശന സമയത്ത് ബയോമെട്രിക് ഹാജർ, പരിശോധന എന്നിവയ്‌ക്ക് പുറമെ, ഉദ്യോഗാർത്ഥികളെയും പരിശോധിക്കും, ബയോ ബ്രേക്ക്/ടോയ്‌ലെറ്റ് ബ്രേക്കിന് പോയി വന്ന് പ്രവേശിക്കുമ്പോൾ വീണ്ടും ബയോമെട്രിക് ഹാജർ എടുക്കും.

11. എ 4 പേപ്പർ ഷീറ്റുകൾ പരീക്ഷാ ഹാളിൽ /മുറിയിൽ നൽകും. വിദ്യാര്‍ത്ഥികൾ ഓരോ ഷീറ്റിന്‍റെയും മുകളിൽ അവരുടെ പേരും റോൾ നമ്പറും എഴുതുകയും, പരീക്ഷാ ഹാൾ/റൂം വിടുന്നതിന് മുമ്പ്, ഷീറ്റുകൾ ഡ്രോപ്പ് ബോക്‌സിൽ ഇടുകയും വേണം. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്നത് നിങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണ്ണയം നടത്താതിരിക്കാൻ ഇടയാക്കിയേക്കാം.

12. പരീക്ഷാ ഹാൾ/റൂം വിടുമ്പോൾ കൃത്യമായി പൂരിപ്പിച്ച അഡ്‌മിറ്റ് കാർഡ് ഡ്രോപ്പ്ബോക്‌സിൽ ഇടേണ്ടതാണ്. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്നത് നിങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണ്ണയം ചെയ്യാതിരിക്കാൻ ഇടയാക്കിയേക്കാം.

13. പ്രമേഹരോഗികളായ വിദ്യാർത്ഥികൾക്ക് പഞ്ചസാര ഗുളികകൾ/പഴങ്ങൾ (വാഴപ്പഴം/ആപ്പിൾ/ഓറഞ്ച് പോലുള്ളവ), വെള്ളക്കുപ്പികൾ എന്നിവ പരീക്ഷാ ഹാളിലേക്ക്/മുറിയിലേക്ക് കൊണ്ടുപോകാൻ അനുവദിക്കും. എന്നിരുന്നാലും, ചോക്ലേറ്റ്/കാൻഡി/സാൻഡ്‌വിച്ചുകൾ തുടങ്ങിയ പായ്ക്ക് ചെയ്‌ത ഭക്ഷണങ്ങൾ കൊണ്ടുപോകാൻ അനുവദിക്കില്ല.

14. ഉദ്യോഗാർത്ഥികൾ ഹാജർ ഷീറ്റിൽ വ്യക്തമായ കൈയക്ഷരത്തിൽ ആവശ്യമായ വിശദാംശങ്ങൾ നൽകണം, അവരുടെ ഒപ്പ്, ഇടത് കൈവിരലിന്‍റെ ഇംപ്രഷൻ എന്നിവ ഇടുകയും ഫോട്ടോ ഉചിതമായ സ്ഥലത്ത് ഒട്ടിക്കുകയും വേണം. അവരുടെ ഇടത് കൈ തള്ളവിരലിന്‍റെ മുദ്ര വ്യക്തമാണെന്ന് ഉറപ്പാക്കണം.

15. ചോദ്യപേപ്പറിൽ പറഞ്ഞിരിക്കുന്ന വിഷയ - നിർദ്ദിഷ്‌ട നിർദ്ദേശങ്ങളും (അനുബന്ധം 1) പൊതു നിർദ്ദേശങ്ങളും (അനുബന്ധം 2) ശ്രദ്ധാപൂർവം വായിക്കാൻ വിദ്യാര്‍ത്ഥികളോട് നിർദ്ദേശിക്കുന്നുണ്ട്.

16. പരീക്ഷ കമ്പ്യൂട്ടർ അധിഷ്‌ഠിതമായിരിക്കും.

17. അപേക്ഷകർ അഡ്‌മിറ്റ് കാർഡില്‍ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും നിർദ്ദേശങ്ങളും പാലിക്കണം.

18. ജെഇഇ (മെയിൻ) - 2023 മായി ബന്ധപ്പെട്ട കൂടുതൽ വ്യക്തതയ്ക്കായി, വിദ്യാര്‍ത്ഥികൾക്ക് 011-40759000 എന്ന നമ്പറിൽ ബന്ധപ്പെടാം അല്ലെങ്കിൽ jeemain@nta.ac.in എന്ന ഇമെയില്‍ ചെക്ക് ചെയ്യാം.

ABOUT THE AUTHOR

...view details