കേരളം

kerala

ETV Bharat / education-and-career

'എഞ്ചിനീയറിങ് വെറും കമ്പ്യൂട്ടര്‍ സയന്‍സല്ല, ഓസ്‌ട്രേലിയ വിദ്യാര്‍ഥികളെ ക്ഷണിക്കുന്നു'; പ്രൊഫസർ ഹോസം അബുവൽ നാഗ

ഓസ്‌ട്രേലിയയിലെ എഞ്ചിനീയറിങ് പഠനത്തിന് 4 വര്‍ഷത്തേക്ക് 40 ലക്ഷം രൂപ. അമേരിക്കയില്‍ പഠിക്കാന്‍ 1.20 കോടി രൂപ. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഓസ്‌ട്രേലിയ യൂണിവേഴ്‌സിറ്റികള്‍ ക്ഷണിക്കുന്നു. കോഴ്‌സുകളെ കുറിച്ച് ഇടിവി ഭാരതിനോട് പ്രതികരിച്ച് ഓസ്‌ട്രേലിയയിലെ ലാ ട്രോബ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഹോസം അബുവൽ നാഗ.

Professor Hosam Abuel Naga  Trobe University Australia  എഞ്ചിനീയറിങ് കോഴ്‌സുകള്‍  ഓസ്‌ട്രേലിയയില്‍ പഠനം
Engineering Is Not Only Computer Science Says Trobe University Professor Hosam Abuel Naga

By ETV Bharat Kerala Team

Published : Jan 25, 2024, 4:50 PM IST

ഹൈദരാബാദ്:എഞ്ചിനീയറിങ് കോഴ്‌സ് എന്നാല്‍ കമ്പ്യൂട്ടര്‍ സയന്‍സ് മാത്രമല്ല മറിച്ച് സിവില്‍, മെക്കാനിക്കല്‍ കോഴ്‌സുകള്‍ കൂടിയാണെന്ന് ഓസ്‌ട്രേലിയയിലെ ലാ ട്രോബ് യൂണിവേഴ്‌സിറ്റിയിലെ സിവിൽ എഞ്ചിനീയറിങ് പ്രൊഫസർ ഹോസം അബുവൽ നാഗ പറഞ്ഞു. ലക്ഷ കണക്കിന് രൂപ ശമ്പളം കിട്ടുന്നുവെന്ന് കരുതിയാണ് പല രക്ഷിതാക്കളും ലക്ഷങ്ങള്‍ മുടക്കി മക്കളെ കമ്പ്യൂട്ടര്‍ സയന്‍സ് പഠിപ്പിക്കുന്നത്. എന്നാലിപ്പോള്‍ സിവില്‍, മെക്കാനിക്കല്‍ കോഴ്‌സുകളുടെയും ആവശ്യം വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്നും അതിലും നിരവധി അവസരങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു (Professor Hosam Abuel Naga).

ഹൈദരാബാദിലെ മഹീന്ദ്ര യൂണിവേഴ്‌സിറ്റിയുമായി സിവിൽ എഞ്ചിനീയറിങ് ഡ്യുവൽ ഡിഗ്രി കോഴ്‌സ് കരാര്‍ ഒപ്പിടാന്‍ എത്തിയപ്പോള്‍ ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു പ്രൊഫസർ ഹോസം അബുവൽ നാഗ (Courses In Law Trobe University of Australia). സിവിൽ, മെക്കാനിക്കൽ എഞ്ചിനീയറിങ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവരെയാണ് ഓസ്‌ട്രേലിയയിലെ ഇന്‍ഡസ്‌ട്രികളില്‍ ജോലിക്കായി നിയമിക്കുന്നത്. ജോലിക്ക് നിയമിച്ചതിന് പിന്നാലെ ഏതാനും മാസം കൊണ്ട് അവര്‍ക്ക് എംഎസ്‌ (Master Of Science) പരിശീലനം നല്‍കും (Trobe University Australia).

എഞ്ചിനീയറിങ് പഠിക്കാനുള്ള ചെലവ്:അമേരിക്കയില്‍ എഞ്ചിനീയറിങ്ങും എംഎസും പഠിക്കാന്‍ നാല് വര്‍ഷത്തേക്ക് ഒരു വിദ്യാര്‍ഥിക്ക് 1.20 കോടി ഇന്ത്യന്‍ രൂപയാണ് ആവശ്യമായി വരുന്നത്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഇതേ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷത്തേക്ക് ഒരു വിദ്യാര്‍ഥിക്ക് ചെലവ് വരിക വെറും 40 ലക്ഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച യൂണിവേഴ്‌സിറ്റിയിലെ പഠന ചെലവിന്‍റെ കണക്കാണിതെന്നും പ്രൊഫസര്‍ ഹോസം അബുവൽ നാഗ പറഞ്ഞു (Law Trobe University of Australia).

വിദ്യാര്‍ഥികളെ സ്വാഗതം ചെയ്‌ത് ഓസ്‌ട്രേലിയ:ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഇത്തരം കോഴ്‌സുകള്‍ പഠിക്കുന്നതിന് ഓസ്‌ട്രേലിയയിലെത്താന്‍ യൂണിവേഴ്‌സിറ്റികള്‍ ക്ഷണിക്കുന്നുണ്ട്. എഞ്ചിനീയറിങ്, പിജി കോഴ്‌സുകള്‍ പഠിക്കാനാണ് ക്ഷണം. അതുകൊണ്ട് തന്നെയാണ് മെൽബൺ, പെർത്ത്, സിഡ്‌നി, ക്വീൻസ്‌ലാൻഡ്, ന്യൂ സൗത്ത് വെയിൽസ് തുടങ്ങിയ സര്‍വകലാശാലകള്‍ കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷമായി സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകളുമായി ഡ്യുവല്‍ ഡിഗ്രി കരാറില്‍ ഏര്‍പ്പെടുന്നത്. കരാറിന്‍റെ ഭാഗമായി ഓസ്‌ട്രേലിയയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്കും പഠനത്തിന് എത്തും. മാത്രമല്ല ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് എഞ്ചിനീയറിങ്ങും എംഎസും പഠിക്കാന്‍ വിദ്യാര്‍ഥി ജോയിന്‍റ് വിസയും ലഭ്യമാകുമെന്നും പ്രൊഫസര്‍ ഹോസം അബുവൽ നാഗ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details